Thursday, November 25, 2021

ക്ലാസ് 7️⃣ |യൂണിറ്റ് നോട്ട് കേട്ടും കണ്ടും പഠിക്കാം. |വിഷയം: ഫിഖ്ഹ് പാഠം: 7

 

ക്ലാസ് 7️⃣ |യൂണിറ്റ് നോട്ട് കേട്ടും കണ്ടും പഠിക്കാം. |വിഷയം: ഫിഖ്ഹ്     പാഠം: 7

◼️ ഓൺലൈൻ ക്ലാസ് മുടങ്ങിയവർക്ക് സഹായി (ഗൾഫ് മറ്റു സ്ഥലത്ത് പോയവർ)

◼️ വർക്കുകൾ പൂർത്തികരണത്തിന്

◼️ പാഠം നന്നായി ഓർമയിൽ നിൽക്കാൻ

CLICK HERE



ക്ലാസ് 8 |യൂണിറ്റ് നോട്ട് കേട്ടും കണ്ടും പഠിക്കാം. |വിഷയം: ഫിഖ്ഹ് പാഠം: 6, 7

 


ക്ലാസ് 8 |യൂണിറ്റ് നോട്ട് കേട്ടും കണ്ടും പഠിക്കാം. |വിഷയം: ഫിഖ്ഹ്     പാഠം: 6, 7

◼️ ഓൺലൈൻ ക്ലാസ് മുടങ്ങിയവർക്ക് സഹായി (ഗൾഫ് മറ്റു സ്ഥലത്ത് പോയവർ)
◼️ വർക്കുകൾ പൂർത്തികരണത്തിന്
◼️ പാഠം നന്നായി ഓർമയിൽ നിൽക്കാൻ




Wednesday, November 17, 2021

ക്ലാസ് 6 : റബീഉൽ ആഖിർ സിലബസ് പ്രകാരം ക്ലാസ് 6 ലെ തസ്കിയ,അഖാഇദ, ഫിഖ്ഹ് നോട്ട്സ്

 റബീഉൽ ആഖിർ സിലബസ് പ്രകാരം ക്ലാസ് 6 ലെ തസ്കിയ,അഖാഇദ, ഫിഖ്ഹ് നോട്ട്സ്

     ക്ലാസ് = 6

വിഷയം = തസ്കിയ


السعي للغير جهاد في سبيل اللّه

 

مرّ رجل علی النّبيّ ﷺ وأصحابه رضي اللّه عنهم

നബി യുടെയും സ്വഹാബത്തിന്റെയും അരികിലൂടെ ഒരാൾ നടന്നുപോയി.

 

فرأوا من جلده ونشاطه

അയാളുടെ കായിക ബലവും ആവേശവും അവർ മനസ്സിലാക്കി.

 

فقالو :- يارسول اللّه لوكان هذا في سبيل اللّه

സ്വഹാബാക്കൾ തങ്ങളോട് പറഞ്ഞു :-  നബിയെ ഇദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ പ്രയത്നിക്കുന്നവനായിരുന്നെങ്കിൽ...!

 

فقال ﷺ :- إن كان خرج علی ولده صغرا فهو في سبيل اللّه

അപ്പോൾ നബി തങ്ങൾ പറഞ്ഞു :- ഒരാൾ അവരുടെ കൊച്ചു കുട്ടികൾക്ക് വേണ്ടി അധ്വാനിക്കാൻ ഇറങ്ങിത്തിരിച്ചവനാണെങ്കിൽ അവൻ അല്ലാഹുവിന്റെ മാർഗത്തിലാണ്.

 

وإن كان خرج يسعی..............في سبسل الله

ഇനി അവൻ പ്രായംചെന്ന മാതാപിതാക്കൾക്ക് വേണ്ടി അധ്വാനിക്കാൻ പോയവനാണെങ്കിൽ അവനും അല്ലാഹുവിന്റെ മാർഗത്തിലാണ്.

 

وإن كان خرج.....................فهو في سبيل اللّه

ഇനി അവൻ സ്വയം ജീവിതം സംശുദ്ധമാക്കാൻ വേണ്ടിയാണ് അധ്വാനിക്കുന്നത് എങ്കിൽ അവനും അല്ലാഹുവിന്റെ മാർഗത്തിലാണ്.

 

وإن كان خرج.........................الشّيطان

എന്നാൽ ഒരാൾ ഭാഹ്യ പ്രകടനത്തിനും പൊങ്ങച്ചത്തിനും വേണ്ടിയാണ് പ്രയത്നിക്കുന്നത് എങ്കിൽ അവന്റെ അധ്വാനം പിശാചിന്റെ മാർഗ്ഗത്തിലാണ്.

 

 

قال رسول الله ﷺ :- من............من يعمل بهنّ...؟

നബി തങ്ങൾ ചോദിച്ചു :- ആരാണ്  എന്നിൽനിന്ന് വാക്കുകൾ സ്വീകരിക്കുന്നത്...?

എന്നിട്ട് അത് പ്രകാരം പ്രവർത്തിക്കുന്നത് ആരാണ്...?

അല്ലെങ്കിൽ അത് പ്രകാരം പ്രവർത്തിക്കുന്നവർക്ക് ഇത് പഠിപ്പിച്ചു കൊടുക്കുന്നത് ആരാണ്....?

 

فقال ابو هرير :- أنا ، يا رسول اللّه ﷺ

ഞാൻ എന്ന് അബൂഹുറൈറ () മറുപടി നൽകി.

 

فأخذ ﷺ .......................خمسا

ഉടനെ നബി തങ്ങൾ അബൂഹുറൈറ () ന്റെ കൈപിടിച്ച് 5 കാര്യങ്ങൾ പറഞ്ഞു.

 

١..إتّق المحارم تكن أعبد الناس

1..നിഷിദ്ധമായ കാര്യങ്ങളെ നീ സൂക്ഷിച്ചാൽ നീ ഏറ്റവും വലിയ ആരാധകനാവും.

 

٢..وارض بما.......................أعنی الناس

2..അല്ലാഹു നൽകിയതുകൊണ്ട് തൃപ്തി പെട്ടാൽ നീ ജനങ്ങളിൽ ഏറ്റവും വലിയ ഐശ്വര്യവാനാകും.

 

٣..وأحسن إلی جارك تكن مؤمنا

3..അയൽവാസി കളിലേക്ക് ഗുണം ചെയ്യുക. എന്നാൽ നീ പൂർണ്ണ വിശ്വാസിയാകും.

 

٤..وأحبّ للناس........................تكن مسلما

4..നിനക്ക് ഇഷ്ടപ്പെട്ടത് മറ്റുള്ളവർക്കും ഇഷ്ടപ്പെടുക. എന്നാൽ നീ പൂർണ മുസ്ലിമാകും.

 

٥..ولا تكثر............................القلب

5..പൊട്ടിച്ചിരി വർധിപ്പിക്കാതിരിക്കുക. അധികരിച്ച് ചിരി ഹൃദയത്തെ നിർജീവമാക്കും.

 

    ക്ലാസ് = 6

വിഷയം = ഫിഖ്ഹ്

%%%%%%%%%%%%%%%%%%%%%%%%

*ഖുതുബയുടെ സുന്നത്തുകൾ*

 

١..أن تكون علی

1..ഖുതുബ നിർവഹിക്കുന്നത് ഒരു മിമ്പറിൽ നിന്നോ ഉയർന്ന സ്ഥലത്തുനിന്നോ  ആയിരിക്കുക.

 

٢..أن يسلّم عند.................

2..ഖുതുബ ഓതുന്ന അയാൾ പ്രവേശന സമയത്തും മിമ്പറയോട് അടുക്കുന്ന സമയത്തും മിമ്പറിൽ കയറിയതിനുശേഷവും സലാം പറയുക.

 

 

٣..أن يجلس حتّی يؤذّن

3..ബാങ്ക് അവസാനിക്കുന്നതുവരെ ഇരിക്കുക.

 

٤..أن يعتمد علی................

4..ഇടതുകൈയിൽ ഒരു വാളോ, വില്ലോ, വടിയോ പിടിച്ച് അതിൽ ഊന്നി നിൽക്കുക.

 

٥..أن يقبل عليهم في جميعها

5..ഖുതുബയിൽ മുഴുവനും ജനങ്ങളുടെ അഭിമുഖമായിരിക്കുക.

 

٦..أن يرتّب الأركان

6..റുക്നുകൾ ക്രമപ്രകാരം കൊണ്ടുവരിക.

 

٧..أن يدعو لولاة.......................

7..സ്വഹാബാക്കളിൽ നിന്നും  മുസ്ലിംകളിൽ നിന്നുമുള്ള ഭരണാധികാരികൾക്കും  മുസ്ലിം സൈന്യങ്ങൾക്കും വേണ്ടി ദുആ ചെയ്യുക.

 

٨..أن تكون الخطبة..............

8..കുതുബ സാഹിത്യ മാർന്നതും, ചെറുതുംജനങ്ങൾക്ക് മനസ്സിലാകുന്നതും ആയിരിക്കുക.

 

٩..كون الجلوس......................الإخلاص

9..രണ്ടു ഖുതുബക്ക് ഇടയിലെ ഇരുത്തം സൂറത്തുൽ ഇഖ്ലാസിന്റെ കണക്കായിരിക്കുക.

 

١٠..ختم الأولی....................فوزا عظيما

10..ഒന്നാം ഖുതുബയുടെ അവസാനം "ഖാഫ്" സൂറത്ത് കൊണ്ടോ അല്ലെങ്കിൽ

يٰٓأيّها الّذين ءامنوا................عظيما

എന്ന ആയതുകൊണ്ടോ ആയിരിക്കുക.

( സത്യവിശ്വാസികളെ അല്ലാഹുവിന് നിങ്ങൾ തഖ്   ചെയ്യുക. നിങ്ങൾ നല്ല വാക്ക് പറയുക. എന്നാൽ അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങളെ നന്നാക്കിത്തരും. നിങ്ങളുടെ ദോഷം അവൻപൊറുത് തരുകയും ചെയ്യുംആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിച്ച് ജീവിച്ചാൽ അവൻ മഹത്തായ വിജയംവരിച്ചു)

 

 

*آداب الجمعة*

 

 

*ജുമുഅയുടെ മര്യാദകൾ*

 

أفضل الأيّام يوم الجمعة

ദിവസങ്ങളിൽ വച്ച് ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ച ദിവസമാണ്.

 

يسنّ إكثار.............................وليلتها

വെള്ളിയാഴ്ച ദിവസത്തെ രാത്രിയിലും പകലിലും ഖിറാഅത്തിനേയും സ്വലാത്തിനെയും അധികരിപ്പിക്കൽ പ്രത്യേകം സുന്നത്തുണ്ട്.

 

قال رسول اللّه ﷺ...............معروضة عليّ

നബി തങ്ങൾ പറഞ്ഞു :-  നിങ്ങളുടെ ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ചയാണ്.

ദിവസത്തിൽ നിങ്ങൾ എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുക. തീർച്ചയായും നിങ്ങളുടെ സ്വലാത്ത് എന്റെ മേൽ വെളിവാക്കപ്പെടും.

 

وعن ابي سيد.........................الجمعتين

അബി സഈദുൽ ഖുദ്രി () എന്നവരെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു :- നബി   തങ്ങൾ പറഞ്ഞു :- ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യുകയാണെങ്കിൽ രണ്ട് ജുമുഅക്കിടയിലുള്ള അത്രയും പ്രകാശം അവനു ലഭിക്കും.

 

يسنّ لمريد الجمعة

ജുമുഅ ഉദ്ദേശിക്കുന്നവന് സുന്നത്തായ കാര്യങ്ങൾ.

 

الغسل....................هو الأفضل

കുളിക്കുകവൃത്തിയാകുക, നല്ല വസ്ത്രം കൊണ്ട് ഭംഗിയാകുക, വെള്ള വസ്ത്രമാണ് ഏറ്റവും ശ്രേഷ്ഠം.

 

والتّطيّب..............بالسّكينة

സുഗന്ധം പൂശുകതലപ്പാവ് ധരിക്കുകഅതി രാവിലെ പോവുകശാന്തതയോടെ നടന്നു പോവുക

 

واشتغال..........................وفي المسجد

പള്ളിയിലും പള്ളിയിലേക്ക് പോകുന്ന വഴിയിലും ഖിറാഅത്ത് കൊണ്ടും ദിക്ർ കൊണ്ടും  ജോലിയാവുക.

 

وإنصات للخطبة

ഖുതുബ ശ്രദ്ധിച്ചു കേൾക്കുക.

 

%%%%%%%%%%%%%%%%%%%%%%%%

 

 

UNIT.........8

 

 

     *صلاة النّفل*

 

 

الصّلاة .....................البدنيّة

ശാരീരികമായ ഇബാദത്തുകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായത് നമസ്കാരമാണ്.

 

ففرضها أفضل الفروض.

ഫർളുകളിൽ ഏറ്റവും ശ്രേഷ്ഠമായത് ഫർള് നിസ്കാരമാണ്.

 

ونفلها أفضل النّوافل.

സുന്നത്തുകളിൽ ഏറ്റവും ശ്രേഷ്ഠമായത് സുന്നത്ത് നിസ്കാരമാണ്.

 

والفرض..............................درجة.

പ്രതിഫലത്തിൽ സുന്നത്തിനേക്കാൾ 70 ദറജ്ജ മുകളിലാണ് ഫർള്.

 

شرع النّفل.......................الفرائض

ഫർളുകളിലേ  പോരായ്മകളെ പരിഹരിക്കാൻ വേണ്ടിയാണ് സുന്നത്തിനെ നിയമമാക്കപ്പെട്ടത്.

 

بل وليقوم...........................بعذر

എന്നല്ല പരലോകത്ത് ഫർളിൽ നിന്ന് അനുവദനീയമായ കാരണതോടെ നഷ്ടപ്പെട്ടവക്ക് പകരം സുന്നത്ത് നിൽക്കുന്നതിന് വേണ്ടിയും.

 

ومن النّفل الرّواتب

സുന്നത്ത് നിസ്കാരങ്ങളിൽ പെട്ടതാണ് റവാത്തിബ് സുന്നത്ത്.

 

وهي

റവാത്തിബ് സുന്നത്തുകൾ

 

أربع قبل ظهر وبعده

ളുഹറിന്റെ മുമ്പും ശേഷവും നാല് റക്അത്ത്.

 

وقبل عصر

അസറിന് മുമ്പ് നാല് റക്അത്ത്.

 

وركعتان قبل مغرب وعشاء وبعدهما

മഗ്രിബിന്റെയും ഇഷാഇന്റെയും മുമ്പും ശേഷവും രണ്ട് റക്അത്ത്.

 

وقبل صبح

സുബഹിയുടെ മുമ്പ് രണ്ട് റക്അത്ത്.

 

والمؤكّد منها عشر

റവാത്തിബ് സുന്നത്തിൽ നിന്നും മുഅക്കദായത് 10 റക്അത്താണ്.

 

وهي

മുഅക്കതായ റവാത്തിബ് സുന്നത്തുകൾ.

 

ركعتان قبل صبح

സുബഹിയുടെ മുമ്പ് രണ്ട് റക്അത്ത്.

 

وظهر وبعده

ളുഹറിന്റെ മുമ്പും ശേഷവും രണ്ട് റക്അത്ത്.

 

وبعد مغرب وعشاء.

മഗ്രിബിനും ഇശാഇന്റെയും ശേഷം രണ്ട് റക്അത്ത്.

 

 

*فضائل النوافل*

 

*സുന്നത്ത് നിസ്കാരങ്ങളുടെ ശ്രേഷ്ടതകൾ.*

 

 

قال رسول الله ﷺ :- من حافظ ........ حرمه الله على النار

 

നബി പറഞ്ഞു: ളുഹ്റിന്റെ മുമ്പും ശേഷവും നാല് റക്അത്ത് ഒരാൾ പതിവാക്കിയാൽ നരകത്തിന്റെ മേൽ അല്ലാഹു അവനെ ഹറാമാക്കുന്നതാണ്.

 

وعن ابن عمر ............. قبل العصر أربعا

 

അബ്ദുല്ലാഹിബ്നു ഉമർ () നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു. അദ്ധേഹം പറഞ്ഞു. നബി പറഞ്ഞിരിക്കുന്നു : അസ്റിന് മുമ്പ് നാല് റക്അത്ത് നിസ്കരിച്ചവന് അല്ലാഹു കരുണ ചെയ്യട്ടെ...

 

 

عن عبد اللّه........................لمن شاء.

നബിതങ്ങളെ തൊട്ട് മുസ്നീ () റിപ്പോർട്ട് ചെയ്യുന്നു.. നബി തങ്ങൾ പറഞ്ഞു :- മഗ്രിബ്  നിസ്കാരത്തിന് മുമ്പ് നിങ്ങൾ നിസ്കരിക്കുവീൻ...

മൂന്നാം തവണ നബിതങ്ങൾ പറഞ്ഞു :-  ഉദ്ദേശിച്ചവർക്ക്.

 

عن عبد اللّه بن عمر...............بعد العشاء

അബ്ദുല്ലാഹിബ്നു ഉമർ () റിപ്പോർട്ട് ചെയ്യുന്നു.... അദ്ദേഹം പറഞ്ഞു :- നബി തങ്ങളോടൊപ്പം ഞാൻ നിസ്കരിച്ചു.

ളുഹറിന്റെ മുമ്പ് രണ്ട് റക്അത്ത്ളുഹ്റിന്റെ  ശേഷം രണ്ട് റക്അത്ത്, ജുമുഅക്ക് ശേഷം രണ്ട് റക്അത്തും, മഗ്രിബിന് ശേഷം രണ്ട് റക്അത്തും, ഇശാഇനു ശേഷം രണ്ട് റക്അത്തും.

 

وعن عبد اللّه بن........................لمن شاء

അബ്ദുല്ലാഹിബിനു മുഗഫ് () വിനെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു, അദ്ദേഹം പറഞ്ഞു :- നബി തങ്ങൾ പറഞ്ഞു :- എല്ലാ രണ്ട് ബാങ്കുകൾക്കിടയിലും നിസ്കാരമുണ്ട്, എല്ലാ രണ്ട് ബാങ്കുകൾക്കിടയിലും നിസ്കാരമുണ്ട്.

പിന്നെ മൂന്നാം തവണ നബിതങ്ങൾ പറഞ്ഞു.. ഉദ്ദേശിക്കുന്നവർക്ക്.

 

وقال :- ركعتا.....................وما فيها

നബി തങ്ങൾ പറഞ്ഞു :- സുബഹി നിസ്കാരത്തിന് മുമ്പുള്ള രണ്ട് റക്അത്ത് ലോകവും അതിലുള്ള മുഴുവനും ലഭിക്കുന്നതിനേക്കാൾ മൂല്യമുള്ളതാണ്.

 

ومن النّوافل......................والتّراويح

വിത്ർ, തഹിയ്യത്ത്, തഹജ്ജുദ്, തറാവീഹ് എന്നിവ സുന്നത് നിസ്കാരങ്ങളിൽ പെട്ടതാണ്.

 

قال رسول اللّه.....................يا أهل القرآن.

നബി തങ്ങൾ പറഞ്ഞു :- അള്ളാഹു ഒരുവനും ഒറ്റയേ ഇഷ്ടപ്പെടുന്നവനാണ്.

അതിനാൽ ഖുർആനിന്റെ അഹ്ലുകാരെ നിങ്ങൾ വിത്റ് നിസ്കാരത്തെ ഒറ്റയാക്കുക

 

 

يصبح علی........................صدقة

നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കെണുപ്പുകളുടെ എണ്ണം കണ്ട് സ്വദഖ ചെയ്യണം.

 

فكلّ تسبيحة صدقة

എല്ലാ തസ്ബീഹും സ്വദഖയാണ്.

 

وكلّ تحميدة صدقة

എല്ലാ തഹ്മീദും സ്വദഖയാണ്.

 

وكلّ تهليلة صدقة

എല്ലാത്തിലും തഹ്ലീലും  സ്വദഖയാണ്.

 

وكلّ تكبيرة صدقة

എല്ലാ തക്ബീറും സ്വദഖയാണ്.

 

وأمر بالمعروف صدقة

നല്ല കാര്യം കൊണ്ടുള്ള കൽപ്പനയും സ്വദഖയാണ്.

 

ونهي عن المنكر صدقة

ചീത്ത കാര്യങ്ങളെ വിരോധിക്കലും സ്വദഖയാണ്.

 

ويجزئ من......................من الضّحی

ളുഹാ നിസ്കാരത്തിൽ നിന്നുള്ള രണ്ട് റക്അത് ഇവയെ തൊട്ടെല്ലാം മതിയാകുന്നതാണ്.

 

إذادخل............................ركعتين

നിങ്ങളിലാരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ രണ്ട് റക്അത് നിസ്കരിക്കാതെ ഇരിക്കരുത്.

 

وعن أبي هريرة......................صلاة اللّيل.

അബൂഹുറൈറ () വിനെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു.. അദ്ദേഹം പറഞ്ഞു.. നബി തങ്ങൾ പറഞ്ഞു :- റമദാൻ കഴിഞ്ഞാൽ ശ്രേഷ്ഠമായ നോമ്പ് മുഹറം മാസത്തിലാണ്.

ഫർള് നിസ്കാരം കഴിഞ്ഞാൽ ശ്രേഷ്ഠമായ നിസ്കാരം രാത്രിയിലെ നിസ്കാരമാണ്.

 

من قام رمضان.....................من ذنبه

ആരെങ്കിലും വിശ്വസിച്ചു കൊണ്ടും കൂലി പ്രതീക്ഷിച്ചു കൊണ്ടും റമളാനിൽ നിസ്കാരം നിലനിർത്തിയാൽ (തറാവീഹ് നിസ്കരിച്ചാൽ) അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.


 ക്ലാസ് = 6

വിഷയം = അഖാഇദ

%%%%%%%%%%%%%%%%%%%%%%%%

*മുർസലുകളിലുള്ള വിശ്വാസം*

 


لماذا خلقنا....؟

എന്തിനാണ് നമ്മെ സൃഷ്ടിക്കപ്പെട്ടത്.....?

 

وهل يترتّب علی أفعالنا ثواب وعقاب....؟

നമ്മുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലവും ശിക്ഷയും ലഭിക്കുമോ....?

 

وهل بعد الموت عيش آخر......؟

മരണത്തിനു ശേഷം മറ്റൊരു ജീവിമുണ്ടോ...?

 

لايهتدي إلی...............................الإنسان

ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് മനുഷ്യന്റെ ബുദ്ധി കൊണ്ട് മാത്രം എത്തുകയില്ല.

 

إلّابوحي من اللّه تعالی

അല്ലാഹുവിൽ നിന്നുള്ള വഹ് യ്  കൊണ്ടുമാത്രമേ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുകയുള്ളൂ.

 

فاختاراللّه...............................هم الأنبياء

അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും റഹ്മത്ത് കൊണ്ടും അവന്റെ വഹ് യ് മനുഷ്യരിൽ എത്തിക്കാൻ ചില ആളുകളെ തിരഞ്ഞെടുത്തു ആവരാണ് അമ്പിയാക്കൾ.

 

فالنّبيّ ذكر حرّ أوحي إليه بشرع

ശറഹ് കൊണ്ട് വഹ് യ് എത്തിക്കപ്പെട്ട സ്വതന്ത്രനും പുരുഷനുമായ ആൾക്കാണ്  നബി എന്ന് പറയുന്നത്.

 

فإن أمر بالتّبليغ فرسول أيضا

ശറഹിനെ   പ്രബോധനം കൊണ്ട് കൽപ്പിക്കപെട്ട ആൾക്ക് റസൂൽ എന്നും പറയും.

 

ونؤمن بجميع........................في عدد

എണ്ണത്തിൽ കൃത്യമായ അറിവില്ലെങ്കിലും മുഴുവൻ അമ്പിയാ മുർസലുകളിലും നാം വിശ്വസിക്കുന്നു.

 

ولانفرّق بين أحد منهم

അവരിൽ ആരോടും നാം വിവേചനം കാണിക്കരുത്.

 

قال تعالی :- *۞منهم............عليك۞*

അല്ലാഹു പറയുന്നു :- അവരിൽ ചിലരുടെ ചരിത്രം നിങ്ങൾക്കു നാം വിവരിച്ചു തന്നിരിക്കുന്നു. വിവരിച്ചു തരാത്ത ചിലരുണ്ട്.

 

 

*أسماء الرّسل*

 

 

يجب علينا...................تفصيلا

25 നബിമാരിൽ വിശദമായി വിശ്വസിക്കൽ നമ്മുടെ മേൽ നിർബന്ധമാണ്.

 

فقد قصّهم....................الكريم

അവരെപ്പറ്റി പരിശുദ്ധ ഖുർആനിൽ വിവരിച്ചിട്ടുണ്ട്.

 

وذكر منهم.....................في هذه الآية

ആയത്തിൽ 18 നബിമാരെ കുറിച്ച് പറഞ്ഞു.

 

*۞وتلك حجّتنا............عليم۞*

അല്ലാഹു പറഞ്ഞു :-  ഇബ്രാഹിം നബി () ന്  തങ്ങളുടെ ജനതക്കെതിരെ നാം നൽകിയ തെളിവുകളാണവ.

നാം ഉദ്ദേശിക്കുന്നവർക്ക് പദവികൾ ഉയർത്തി കൊടുക്കും.

നിങ്ങളുടെ നാഥൻ യുക്തിമാനും സർവ്വജ്ഞനും തന്നെ.

 

*۞ووهبنا له..............المحسنين۞*

അവർക്കു നാം ഇസ്ഹാഖ് നബി () നെയും യഹ്ഖൂബ് നബി () നെയും സമ്മാനിച്ചു. അവരെയൊക്കെ നാം  നേർവഴിയിലാക്കി. അതിനുമുമ്പ് നൂഹ് നബി () ന്  നാം സത്യമാർഗ്ഗം കാണിച്ചു കൊടുത്തു. അവരുടെ സന്താനങ്ങളിൽ പെട്ട ദാവൂദ് നബി () നെയും സുലൈമാൻ നബി () നെയും അയ്യൂബ് നബി () നെയും യൂസുഫ് നബി () നെയും മൂസാ നബി () നെയും ഹാറൂൻ നബി () നെയും നാം നേർവഴിയിലാക്കി. അപ്രകാരം സൽകർമ്മികൾക്ക് നാം പ്രതിഫലം നൽകും.

 

*۞وزكريّا..................الصّٰلحين۞*

സക്കരിയ നബി (), യഹ് യാ നബി(), ഈസാ നബി(), ഇൽയാസ് നബി () എന്നിവർക്കും നാം സൻമാർഗമരുളി. അവരൊക്കെയും സച്ചരിതരാകുന്നു.

 

*۞وإسمٰعيل..............علی العٰلمين۞*

ഇസ്മാഈൽ നബി(), അൽയസഹ് നബി() യൂനുസ് നബി() ലൂത്ത് നബി() എന്നിവർക്കും നാം സന്മാർഗമേകി. അവരെയെല്ലാം നാം  ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു.

 

والسّبعة.......................في مواضع

ബാക്കിയുള്ള ഏഴ് നബിമാരുടെ പേരുകൾ പരിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലായി പറഞ്ഞു.

 

وهم إدريس.................ومحمّد ﷺ

ഇദ് രീസ് നബി (), ഹൂദ് നബി (), ഷുഹൈബ് നബി (), സ്വാലിഹ്നബി(), ദുൽകിഫ്ലി നബി (), ആദം നബി (), മുഹമ്മദ്നബി എന്നിവരാണ്.

 

 

*آخر الأنبياء*

 

 

*അവസാനത്തെ പ്രവാചകൻ*

 

سيّدنا محمّد ﷺ.................وأشرف الرّسل

സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരാണ് നമ്മുടെ നബി മുർസലുകളിൽ  ഏറ്റവും പവിത്രമായവരുണ്.

 

أرسل إلی...................للعالمـــين

മുഴുവൻ ജനങ്ങളിലേക്കും അയക്കപ്പെട്ട നബി തങ്ങൾ ലോകത്തിനുമുഴുവൻ അനുഗ്രഹമാണ്.

 

قال تعالی :- *۞ومآأرسلنٰك إلّا رحمة للّعٰلمين۞*

അല്ലാഹു പറഞ്ഞു :-  ലോകർക്ക് അനുഗ്രഹമായിട്ടല്ലാതെ നബി യെ നിങ്ങളെ നാം അയച്ചിട്ടില്ല.

 

وقال رسول اللّه ﷺ .......إلی النّاس عامّة

നബി തങ്ങൾ പറഞ്ഞു :-  നബിമാരെ ഒരു പ്രത്യേക ജനതയിലേക്കാണ് അയക്കപ്പെടാറുള്ളത്  എന്നാൽ എന്നെ മുഴുവൻ ജനങ്ങളിലേക്കുമായാണ് അയക്കപ്പെട്ടിട്ടുള്ളത്.

 

وأرسل ﷺ إلی الجنّ أيضا

മാത്രമല്ല ജിന്നു കളിലേക്കും കൂടിയാണ് എന്നെ അയക്കപ്പെട്ടത്.

 

قال تعالی :- *۞وإذ صرفنا......القرءان۞*

അല്ലാഹു പറഞ്ഞു :-  ജിന്നുകളിൽനിന്നുള്ള ഒരു സംഘത്തെ ഖുർആൻ കേട്ട് മനസ്സിലാക്കാനായി നിങ്ങളിലേക്ക് തിരിച്ചു വിട്ടത് നബിയെ തങ്ങൾ ഓർക്കുക.

 

ختم اللّه.....................ولا نبيّ

നബി തങ്ങളോട് കൂടി നുബുവ്വത്തിനും  രി സാലത്തിനും അല്ലാഹു പരിസമാപ്തി കുറിച്ചു.

 

قال تعالی :- *۞ماكان محمّد.........عليما۞*

അല്ലാഹു പറഞ്ഞു :-  മുഹമ്മദ് നബി നിങ്ങളിലെ ഒരു പുരുഷന്മാരുടെയും പിതാവല്ല. മറിച്ച് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവദൂതന്മാരിൽ അവസാനത്തവരുമാണ്. എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായി അറിയുന്നവനാണ് അള്ളാഹു.

 

وقال ﷺ :- كانت...................فيكثرون

നബി തങ്ങൾ പറഞ്ഞു :- ബനു ഇസ്രായേലുകാരെ നയിച്ചിരുന്നത് അമ്പിയാക്കളായിരുന്നു. ഒരു നബിയുടെ കാലം കഴിഞ്ഞാൽ പകരം വേറൊരു നബി വരും. എന്നാൽ എന്റെ ശേഷം ഒരു നബിയും ഇല്ല.

ശേഷം ധാരാളo ഖലീഫമാരായിരിക്കും.

 

 

*شمائل الرّسول ﷺ*

 

 

*നബി തങ്ങളുടെ ശവിശേഷതകൾ*

 

 

قال أنس..........................ولا بالسّبط

അനസ് () പറയുന്നു :-  നബി തങ്ങൾ വളരെ നീണ്ട ആളായിരുന്നില്ലകുറിയവരുമായിരുന്നില്ല, മങ്ങിയ വെള്ളയോ തവിട്ട് നിറമോ ചെറിയ മുടിയുള്ളവരോ ചുരുണ്ട മുടിയുള്ളവരോ ജാടകുത്തിയ മുടിയുള്ളവരോ നീള മുടിയുള്ളവരോ  ആയിരുന്നില്ല.

 

عن جابر بن.......................من القمر

ജാബിർ () നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു :- ഒരു നിലാവുള്ള രാത്രിയിൽ ഞാൻ നബി തങ്ങളെ കണ്ടു അവിടുത്തെ ശരീരത്തിൽ ഒരു ചുവന്നവസ്ത്രമുണ്ടായിരുന്നു ഞാൻ ചന്ദ്രനെയും തങ്ങളെയും മാറിമാറി നോക്കി. ചന്ദ്രനേക്കാൾ മനോഹരമായി തോന്നിയത് എനിക്ക് നബി തങ്ങളെയാണ്.

 

قال عليّ...........................وأكرمهم عشرة

അലി () പറയുന്നു :- നബി തങ്ങൾ അവസാനത്തെ പ്രവാചകനാണ് ഏറ്റവും ഉദാരമനസ്കരും സത്യസന്ധരും  മൃദുല സ്വഭാവമുള്ളവരും മാന്യമായി ഇടപെടുന്ന വരുമായിരുന്നു.

 

من رآه........................أحبّه

പെട്ടെന്ന് നെബി യെ കാണുന്നവർ ഭയപ്പെടുകയും പരിചയത്തിലൂടെ ജീവിച്ചാൽ നബി യെ  ഇഷ്ടപ്പെടുകയും ചെയ്യും.

 

يقول ناعته..................مثله ﷺ

ഒരു വിശേഷണം പറയുന്നയാൾ പറഞ്ഞു :-  നബി തങ്ങളുടെ മുമ്പും തങ്ങൾക്ക് ശേഷവും തങ്ങളെ പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല.

 

%%%%%%%%%%%%%%%%%%%%%%%%

 

പ്രചോദനം :-

സൈഫുദ്ധീൻ അഹ്സനി വാളക്കുളം

 

വിവർത്തനം :-

മുഹമ്മദ് ജുനൈദ് സഖാഫി വൈലത്തൂർ

 

തെറ്റുകൾ ഉണ്ടായേക്കാം

 

ദുആ വസ്വിയ്യത്തോട


ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...