Sunday, October 31, 2021

പരീക്ഷാ നോട്ട് Text ക്ലാസ്സ്‌ 10 വിഷയം :തസ്കിയ യൂണിറ്റ് = 1

 ഫുൾ നോട്ട്

ക്ലാസ്സ്‌ = 10

വിഷയം :തസ്കിയ

യൂണിറ്റ് = 1

♾️♾️♾️♾️♾️♾️♾️♾️♾️♾️


ألوحدة الأولى

سورة الفيل


قصة هذه السورة :

ഈ സൂറത്തിലെ ചരിത്രം

                          

كان أبرهة عامل اليمن............ النجاشى


എത്യോപ്യൻ രാജാവായ നജ്ജാശി യുടെ കീഴിലുള്ള യമനിലെ ഒരു ഗവർണ്ണരായിരുന്നു അബ്രഹത്ത്.


فبنى .................... العرب


 അറബികളുടെ ഹജ്ജിനെ ഇങ്ങോട്ട് തിരിക്കാൻ വേണ്ടി യമനിലെ പ്രസിദ്ധ പട്ടണമായ സ്വൻആഇൽ  അബ്രഹത്ത് മനോഹരമായ വലിയ ഒരു ദേവാലയം പണിതു. 


فكرهته ................... الكنيسة بها


എന്നാൽ അതിനെ അറബികൾ വെറുത്തു.  ഖുറൈശികൾ അതിൽ കോപിതരായി. ചെയ്തു. അങ്ങിനെ കിനാന ഗോത്രത്തിലെ  ഒരാൾ  ദേവാലയത്തിൽ മല വിസർജനം നടത്തി. ഖുറൈശികളിലെ ചില യുവാക്കൾ ദേവാലയത്തിനുള്ളിൽ തീയിട്ടു അത് മൂലം ദേവാലയം കത്തിനശിച്ചു


فحلف .................. عظيم

.

 അപ്പോൾ  കഅ്ബ  പൊളിക്കുക തന്നെ ചെയ്യുമെന്ന് അബ്രഹത്ത് സത്യം ചെയ്തു. അങ്ങിനെ അയാൾ ആനപ്പടയടങ്ങുന്ന ഒരു വലിയ സൈന്യവുമായി പുറപ്പെട്ടു. ആ സൈന്യത്തിന് മുന്നിൽ ഒരു ഗജവീരൻ ഉണ്ടായിരുന്നു.


عَامِلَ الْيَمَن : യമൻ ഗവർണ്ണർ

بَنَی : നിർമ്മിച്ചു

غَضِبَ : കോപിച്ചു

اَشْهَرُ مَدِينَة : പ്രസിദ്ധ പട്ടണം

كَنِيسَة : ദേവാലയം/ചർച്ച്

رَائِعَة : മനോഹരമായ

اَوْقَدَ : തീയിട്ടു

اِحْتَرَقَ : കത്തിനശിച്ചു.

تَغَوَّطَ മലവിസർജനം നടത്തി

كَرِهَ : വെറുത്തു

حَلَفَ : സത്യം ചെയ്തു

جَيْشٌ كَثِيفٌ : വലിയ സൈന്യം

يَهْدِمُ : പൊളിക്കുക

فِيلٌ عَظِيمٌ : ഗജവീരൻ


فلما قرب .................... مكة

അബ്റഹത്ത് മക്കയോട് അടുത്തപ്പോൾ മക്കയിലെ മൃഗങ്ങൾക്ക് നേരേ ആക്രമണം നടത്താൻ തന്റെ സൈന്യത്തോട് കൽപിച്ചു.


ثم تقدم ............... وفيلته


പിന്നീട് കഹ്ബ പൊളിക്കാൻ അയാൾ മുന്നോട്ട് നീങ്ങി.

അപ്പോൾ  അബ്റഹത്തിന്റെ സൈന്യത്തെയും ആനകളെയും പേടിച്ചത് കൊണ്ട് മലകളിലും മലഞ്ചെരുവുകളിലും പോയി രക്ഷപ്പെടാൻ അബ്ദുൽ മുത്തലിബ് ഖുറൈശികളോട് കൽപിച്ചു.


وارسل .......... سود ا


 അല്ലാഹു ആ അക്രമകാരികൾക്ക് നേരേ  കറുത്ത പക്ഷികളെ അയച്ചു.


قَرُبَ : അടുത്തു

جُنْد/جَيْش : സൈന്യം

غَارَة : അക്രമണം

مَوَاشِی : മൃഗങ്ങൾ

جِبَال : മലകൾ 

شِعَاب : മലഞ്ചെരുവുകൾ

فِيلَة : ആനകൾ

تَحَرُّز : രക്ഷപ്പെടൽ


مع كل طير ................. بالحجارة


ഒരോ പക്ഷിയുടെ അടുത്തും ചുട്ട് പഴുപ്പിച്ച കളിമണ്ണിനാലുള്ള മൂന്ന് കല്ലുകൾ ഉണ്ടായിരുന്നു. ഒന്ന് അതിന്റെ കൊക്കിലും രണ്ടെണ്ണം അതിന്റെ ഇരുകാലിലും . ആ പക്ഷികൾ അവരെ കല്ല് കൊണ്ട് എറിഞ്ഞു.


فكان الحجر ........ هامدة


അപ്പോൾ കല്ല് ഒരാളുടെ തലയിൽ പതിക്കുകയും പിൻ ദ്വാരത്തിലൂടെ പുറത്തേക്ക് വരുകയും ചെയ്യും. അങ്ങിനെ ചേതനയറ്റ ജഡമായി ഭൂമിയിൽ അവരെ തളളും.


اَحْجَار : കല്ലുകൾ

سِجِّيل : ചുട്ട് പഴുപ്പിച്ച കളിമണ്ണ്

مِنْقَار കൊക്ക്

رِجْل : കാല്

رَمَی : എറിയുക

يَقَعُ പതിക്കുക

جُثَّة :ജഡം

هَامِدَة : നിശ്ചലമായ


 وَلَمْ يَبْقَ................ الى اليمن


അവരിൽ നിന്നും ഒരു ചെറിയ സംഘം മാത്രമാണ് അവശേഷിച്ചത്. അവർ അബ്റഹത്തി നോടൊപ്പം യമനിലേക്ക് പിന്തിരിഞ്ഞോടി.


وهو خائف ................ صنعاء


 അബ്റഹത്ത് പേടിച്ച് വിറച്ച നിലയിലാണ്. അവന്റെ അവയവങ്ങൾ ഓരോന്നായി കൊഴിഞ്ഞ് വീണ് കൊണ്ടിരിക്കുന്നു

 അങ്ങിനെ അവർ അബ്റഹത്തിനെ കൊണ്ട് സൻ ആ ഇൽ എത്തി .


وهو مثل ............ صدره


അവൻ ഒരുപക്ഷിക്കുഞ്ഞിനെ പോലെയുണ്ട് അങ്ങിനെ അവൻ നെഞ്ച് പൊട്ടി പിളർന്ന് മരിച്ചു .


وفر وزبره .................. بين يديه 


.അവന്റെ മന്ത്രി ഓടിപ്പോയി. ഒരു പക്ഷി മന്ത്രിയുടെ തലക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട് അങ്ങിനെ നജാശി രാജാവിന്റെ അടുത്തെത്തി നടന്ന കഥകൾ പറഞ്ഞ് കൊടുത്തു. അപ്പോൾ അയാളുടെ മേൽ കല്ല് വീണു. അയാൾ രാജാവിന്റെ മുമ്പിൽ ചത്ത് വീണു .


بَقِيَ :അവശേഷിച്ചു.

نَفَرٌ :ചെറിയ സംഘം

هَرَبَ : പിന്തിരിഞ്ഞോടി

وَجِلٌ : പേടിച്ചവൻ

تَسَاقَطَ : കൊഴിഞ്ഞ് വീഴുക

يُحَلِّقُ : വട്ടമിട്ട് പറക്കുക

فَرْخُ الطَّائِرِ : പക്ഷിക്കുഞ്ഞ്

بَلَغَ :എത്തി

قَصَّ :കഥ പറഞ്ഞു

اِنْصَدَعَ : പൊട്ടിപ്പിളർന്നു.

خَرَّ مَيِّتًا :മരിച്ച് വീണു

فَرَّ : ഓടി

وَزِيرٌ :മന്ത്രി


 تَفْسِيرُ هَذِهِ السُّورَة

സൂറത്തിന്റെ വ്യഖ്യാനം


﴿اَلَمْ تَرَ﴾ : ألم تعلم ......... العيان


നബിയേ തങ്ങൾ കണ്ടില്ലേ - അനിഷേധ്യമായ നിരന്തര വാർത്തകൾ മുഖേന നേരിട്ട് കണ്ടതിനോട് തുല്യമായ രൂപത്തിൽ തങ്ങൾ അറിഞ്ഞില്ലേ


﴿كَيْفَ فَعَلَ رَبُّكَ﴾ :كيف صنع ربك


 തങ്ങളുടെ രക്ഷിതാവ് എന്താണ് ചെയ്തത് എന്ന്


﴿ بِاَصْحَابِ الفِيلِ﴾ : وهم ابرهة وجيشه


 ആനക്കാരെ കൊണ്ട്

(അവർ അബ്റഹതും സൈന്യവുമാണ് )


 ﴿اَلَمْ يَجْعَلْ كَيْدَهُمْ﴾ : ألم يصير ....... مكرهم )


 അവരുടെ കുതന്ത്രത്തെ അല്ലാഹു ആക്കിയില്ലേ (അവരുടെ കുതന്ത്രത്തെ അവൻ ആക്കിയിരിക്കുന്നു )


﴿فِي تَضْلِيلٍ﴾ في خسار

നിഷ്ഫലം


﴿ وَاَرْسَلَ عَلَيْهِمْ طَيْرًا﴾. : وبعث عليهم طيرا


 അവർക്ക് നേരെ അവൻ പക്ഷികളെ അയച്ചു

.

 ﴿اَبَابِيلَ﴾ : جماعات متتابعة


ഒന്നിന് പിറകെ ഒന്നായി കൂട്ടം കൂട്ടമായി വരുന്ന


 يُشَابِهُ : ـതുല്യമാകുക

عِيَانْ : .നേരിട്ട് കാണൽ

صَنَعَ : ചെയ്യുക

جَيْشٌ : സൈന്യം

خَسَارْ :  നിഷ്ഫലം

بَعَثَ :  അയക്കുക

جَمَاعَاتٍ :  കൂട്ടം കൂട്ടമായി

مُتَتَابِعَاتٍ :  ഒന്നിന് പിറകെ ഒന്നായി വരുന്ന


 ﴿تَرْمِيهِمْ بِحِجَارَةٍ﴾ :تقذفهم بحجارة


 അവരെ അത് എറിയുന്നു .


﴿مِنْ سِجِّيلً﴾ : من طين ........ بالنار


ചുട്ട് പഴുപ്പിച്ച  (തീയിൽ ഇട്ട് ചൂടാക്കിയ ) കളിമണ്ണിനാലുള്ള


﴿ فَجَعَلَهُمْ ﴾: فصيرهم اي اصحاب الفيل

 

അങ്ങിനെ

. അവരെ  (ആനക്കാരെ ) അവൻ ആക്കി


﴿كَعَصْفٍ مَّأْكُولً﴾ : كورق زرع اكلته الدواب


മൃഗങ്ങൾ ചവച്ച് തുപ്പിയ പുല്ല് പോലെ.


۞اَلَمْ تَعْلَمْ.......... .......... أكلته الدواب


 ഓ നബിയേ... നേരിട്ട് കണ്ടതിനോട് തുല്യമാകുന്ന വിധത്തിൽ അനിഷേധ്യമായ നിരന്തര വാർത്തകൾ കൊണ്ട് തങ്ങൾ അറിഞ്ഞില്ലേ .... അബ്റഹത്തിനെയും അയാളുടെ സൈന്യത്തെയും കൊണ്ട് തങ്ങളുടെ രക്ഷിതാവ് എങ്ങിനെയാണ് 

ചെയ്തത് എന്ന്

അവരുടെ കുതന്ത്രത്തെ അവൻ നിഷ്ഫലമാക്കിയില്ലേ

അവർക്ക് നേരേ അവൻ ഒന്നിന് പിറകെ ഒന്നായി  കൂട്ടം കൂട്ടമായി വരുന്ന പക്ഷികളെ അയച്ചു.

ആ പക്ഷികൾ അവർക്ക് നേരേ ചുട്ട് പഴുപ്പിച്ച കളിമണ്ണിനാലുള്ള കല്ല് കൊണ്ട് എറിയുന്നു.

അങ്ങിനെ അവരെ അവൻ നാൽക്കാലികൾ ചവച്ച് തുപ്പിയ പുല്ല് പോലെയാക്കി .


عِبْرَةُ هَذِهِ الْقِصَّةِ ഈ കഥയിലെ ഗുണപാഠം


اِنَّ اَبْرَهَةَ.................. مأكول


അബ്റഹത്തും സൈന്യവും അല്ലാഹുവിന്റെവിശുദ്ധ ഭവനം പൊളിക്കാൻ കുതന്ത്രം മെനഞ്ഞു . അപ്പോൾ അവരുടെ കുതന്ത്രത്തെ അല്ലാഹു നിഷ്ഫലമാക്കി. ചുട്ടെടുത്ത കല്ലുകൾ എറിഞ്ഞ് അല്ലാഹു അവരെ നാൽക്കാലികൾ ചവച്ച് തുപ്പിയ പുല്ല് പോലെയാക്കി.


وهذه الواقعة ............ الغريبة


ഈ സംഭവം അല്ലാഹുവിന്റെ മഹത്തായ കഴിവിന്റെ മേൽ അറിയിക്കുന്നതാണ് കാരണം തുളച്ച് കയറുന്ന വെടിയുണ്ട കളെ പോലെയുള്ള മാരകശേഷിയുള്ള കല്ലുകളുമായി ഒന്നിന് പിറകെ ഒന്നായി കൂട്ടം കൂട്ടമായി ഈ പക്ഷികളുടെ വരവ് അൽഭുതകരമായ അസാധാരണ സംഭവങ്ങളിൽ പെട്ടതാണ്.


 كَيْدٌ :ചതി, കുതന്ത്രം

مُحْمَاةٌ :ചുട്ടെടുത്ത

قَاتِلَة : മാരകമായ

رَصَاصَاتٍ : വെടിയുണ്ടകൾ

ثَاقِبَة :തുളച്ച് കയറുന്ന

خَوَارِقٌ : അസാധാരണ സംഭവങ്ങൾ

غَرِيبَة : അൽഭുതകരമായ


كما أنها دالة ...... ..... ميلادهﷺ


അത് പോലെ ഈ സംഭവം നബി (സ്വ) യുടെ നുബുവ്വത്തിന്റെ മേൽ അറിയിക്കുന്നതാണ്. കാരണം ഇത് നടന്നത് നബി (സ്വ) ജനിച്ചവർഷമാണ്.


وما كانت نصر ......... .. رسول التوحيدﷺ


ഈ സംഭവം ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമായ ഖുറൈശികളെ സഹായിക്കലല്ല.മറിച്ച് ഏക ദൈവ വിശ്വാസത്തിന്റെ പ്രചാരകനായ നബി (സ്വ) യുടെ ആഗമനം അടുത്തു എന്നതിന്റെ മേൽ അറിയിക്കുന്ന നുബുവ്വത്തിന്റെ മുമ്പ് പ്രത്യക്ഷപ്പെടുന്ന അസാധാരണ സംഭവങ്ങളിൽ പെട്ടതാണ്.


دَالَّةٌ : അറിയിക്കുന്നത്

مَجِيءٌ : വരവ് / ആഗമനം

نَصْر : സഹായം

إِرْهَاصَات : നുബുവ്വത്തിന്റെ മുമ്പുളള അസാധാരണ സംഭവങ്ങൾ


 الملاحظات النحوية

       

          اَلاِضَافَةُ

إذا قلت .................... مجرور


اَصّحَابُ الْفِيلِ   اۧنّْ نِي پَرَڿَالْ

 اَلْاَصْحَاب اۧنَّتِنۧ اَلْفِيل اۧنَّتِلۧيكّْ نِي چۧيرْتِّ


اَصْحَابْ اۧنَّتِنۧ فِيلْ اۧنَّتِلۧيكّْ چۧيرْتِّيَتِنّْ اِضَافَةْ اۧنّْ پَرَيُنُّ

 اَپٗوۻْ اَصْحَاب اۧنَّتْ مُضَافُمْ الْفِيل اۧنَّتْ مُضَافْ اِلَيْهِيُمْ اٰڹْ

 مُضَافْ اَلَيْهِ اۧپٗوژُمْ جَرّْ چۧيَّپۧڊَّتَاڹْ


     اُدَاھَڔَڹَۼَّۻْ


١-مَلِكُ الْيَمَنِ: ( يَمَنِلۧ ڔَاجَاوْ )

مَلِكٌ -مُضَافٌ،وَالْيَمنُ- مُضَافٌ إِلَيْهِ

٢-أَشْهَرُ مَدِينَةٍ:(اۧيڔَّوُمْ پْرَسِدَّھمَايَ پَڊَّڹَمْ)

أَشْهَرُ- مُضَافٌ ،وَمَدِينَةٌ- مُضَافٌ إِلَيْهِ

٣-حَجُّ الْعَرَبِ:(عَرَبِكَۻُڊۧ حَجّْ)

حجٌّ- مُضَافٌ،وَالعَرَبُ-  مُضَافٌ إِلَيْهِ

➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

1 comment:

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...