Sunday, October 31, 2021

പരീക്ഷാ നോട്ട് Text ഫുൾ നോട്ട് ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 1

 ഫുൾ നോട്ട്

ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 1 

♾️♾️♾️♾️♾️♾️♾️♾️♾️♾️

الوحدة الاولى

الصدقة : സകാത്ത്


قال تعالى : والذين يكنزون ....... اليم


അല്ലാഹു തആല പറഞ്ഞു: സ്വർണ്ണവും വെള്ളിയും അല്ലാഹുവിന്റെ മാർഗ്ഗത്തി ചിലവഴിക്കാതെ നിക്ഷേപമായി സൂക്ഷിച്ച് വെക്കുന്നവർക്ക് നബിയെ തങ്ങൾ വേദനജനകമായ ശിക്ഷകൊണ്ട് സന്തോഷവാർത്ത അറിയിക്കുക.


يوم يحمى ........ تكنزون


നരകാഗ്നിയിൽ അവയെ ചുട്ട് പഴുപ്പിക്കപ്പെടുകയും അത് കൊണ്ട് അവരുടെ നെറ്റിത്തടങ്ങളിലും പാർശ്വങ്ങളിലും മുതുകകളിലും ചൂട് വെക്കപ്പെടുകയും ചെയ്യുന്ന ദിവസം .ഇത് നിങ്ങൾ നിങ്ങളുടെ സ്വന്തം ആവശ്യത്തിന് വേണ്ടി നിങ്ങൾ സൂക്ഷിച്ച് വെച്ചതാണ്. നിങ്ങൾ സൂക്ഷിച്ച് വെച്ചതിന്റെ രൂചി നിങ്ങൾ ആസ്വദിക്കുക ( എന്ന് അവരോട് പറയപ്പെടും ) .


يَكْنِزُونَ   സൂക്ഷിച്ച് വെക്കും

فَبَشِّرْهُمْ   നിങ്ങൾ അവർക്ക് സന്തോഷ വാർത്ത അറിയിക്കുക

يُحْمَی   ചുട്ട് പഴുപ്പിക്കപ്പെടും

تُكْوَی   ചൂട് വെക്കപ്പെടും

جِبَاهٌ   നെറ്റിത്തടങ്ങൾ

جُنُوبٌ   പാർശ്വങ്ങൾ

ظُهُورٌ   മുതുകുകൾ



قَالَ رَسُولُ ﷺ : من آتاه الله........ ..........كَنْزُكَ


നബി(സ്വ) പറഞ്ഞു. ഒരാൾക്ക് അല്ലാഹു സമ്പത്ത് നൽകി എന്നിട്ട് അതിൻ്റെ സകാത്തിനെ അവൻ കൊടുത്ത് വീട്ടിയില്ല എന്നാൽ അവൻ്റെ സമ്പത്തിനെ ഖിയാമത്ത് നാളിൽ ഉഗ്രവിഷമുള്ള ഒരു സർപ്പായി രൂപാന്തരപ്പെടുത്തപ്പെടും. അതിന് കണ്ണിന് മുകളിൽ കറുത്ത രണ്ട് പുള്ളികളുണ്ട്. അതിനെ ഖിയാമത്ത് നാളിൽ അവൻ്റെ കഴുത്തിൽ ഒരു മാലയായി അണിയിക്കപ്പെടും. എന്നിട്ട്അത് അവൻ്റെ ചെവിക്ക് താഴെയുള്ള വായയുടെ രണ്ട് ഭാഗങ്ങളിൽ പിടിക്കും പിന്നീട്അത് അവനോട് പറയും " ഞാൻ നിൻ്റെ സമ്പത്താണ്. ഞാൻ നിൻ്റെ നിക്ഷേപമാണ്


 شُجَاعٌ اَقْرَعُ ഉഗ്രവിഷമുള്ള സർപ്പം

زَبِيبَةٌ   കറുത്ത പുള്ളി

لِهْزِمَة  വായയുടെ രണ്ട് ഭാഗങ്ങൾ

كَنْزٌ   നിക്ഷേപം


وجوب الزكاة ثابت ................ مانعها


സകാത്ത് നിർബന്ധമാണെന്ന കാര്യം ഖുർആൻ കൊണ്ടും നബിചര്യ കൊണ്ടും സ്ഥിരപ്പെട്ടതാണ്. അത് മതത്തിൽ പരസ്യമായി അറിയപ്പെട്ടതാണ്.

അത് കൊണ്ട് അതിനെ   നിഷേധിക്കുന്നവൻ സത്യ നിഷേധിയാകും. സക്കാത്ത്  നൽകാത്തവനോട് യുദ്ധം ചെയ്യണം.


انما تجب الزكاة ........... والغنم


സക്കാത്ത് നിർബന്ധമുള്ള നിന്ന് നിശ്ചിത കണക്ക് ഉടമയുള്ള നിർണ്ണിതനായ സ്വതന്ത്രനായ എല്ലാ മുസ്‌ലിമിന്റെ മേലിലും സകാത്ത് നിർബന്ധമാണ്. 

സക്കാത്ത് നിർബന്ധമുള്ള സമ്പത്ത് സ്വർണ്ണം,  വെള്ളി,  ഭക്ഷ്യധാന്യം,  കാരക്ക,  മുന്തിരി,  ഒട്ടകം,ആട്, മാട്,  എന്നിവയാണ്. 


ثَابِتٌ : സ്ഥിരപ്പെട്ടത്

جَاحِدٌ : നിഷേധിച്ചവൻ

مَانِعٌ : തടയുന്നവൻ (സകാത്ത് നൽകാത്തവൻ )

مُعَيَّنٌ : നിർണ്ണിത

مَالٌ زَكَوِيٌّ : സകാത്ത് നിർബന്ധമുള്ള സമ്പത്ത്


ثم تلا : ولا يحسبن ......... يوم القيامة


പിന്നീട് നബി (സ്വ) ഓതി: "അല്ലാഹു അവന്റെ അനുഗ്രഹം കൊണ്ട് നൽകിയ സമ്പത്ത് കൊണ്ട് പിശുക്ക് കാണിക്കുന്നവർ അതവർക്ക് നല്ലതാണെന്ന് വിചാരിക്കരുത്. മറിച്ച് അതവർക്ക് ദോഷമാണ്. അവർ പിശുക്ക് കാണിച്ചതിനെ ഖിയാമത്ത് നാളിൽ അവർ കണ്ഡാഭരണമായി അണിയിക്കപ്പെടും.


فلا زكاة  ...................... المالك


ഉടമസ്ഥൻ നിർണ്ണിതനല്ലാത്തത് കൊണ്ട് പൊതു ഖജനാവിന്റെ സമ്പത്തിലും പള്ളികൾ പോലോത്തതിന് വഖ്‌ഫ് ചെയ്യപ്പെട്ട സമ്പത്തിലും സകാത്ത് ഇല്ല.


وتجب ........... زيد


സൈദ് പോലെ ഒരു നിർണ്ണിത വ്യക്തിക്ക് വഖ്ഫ് ചെയ്യപ്പെട്ടതിലും സൈദിന്റെ മക്കൾ പോലെ ഒരു നിർണ്ണിത സംഘത്തിന് വഖ്ഫ് ചെയ്യപ്പെട്ടതിലും സകാത്ത് നിർബന്ധമാണ്.


وزكاة مال .............. الولي


കുട്ടിയുടെയും ഭ്രാന്തന്റെയും സമ്പത്തിന്റെ സകാത്ത് അവരുടെ രക്ഷിതാവ് നൽകേണ്ടതാണ്.


بَيْتُ الْمَال : പൊതു ഖജനാവ്

مَوْقُوف : വഖ്ഫ് ചെയ്യപ്പെട്ടത്

جَمَاعَة :സംഘം

وَلِيّ. രക്ഷിതാവ്

مَسْجِد   ج    مَسَاجِد



زكاة الذهب والفضة

* സ്വർണ്ണത്തിന്റെയും വെള്ളിയുടെയും സകാത്ത്


يشترط .............. والحول


സ്വർണ്ണത്തിലും വെള്ളിയിലും സകാത്ത് നിർബന്ധമാകാൻ അളവും വർഷവും പൂർത്തിയാവൽ ശർത്വാണ്.


فنصاب ................ تقريبا


അപ്പോൾ സ്വർണ്ണത്തിന്റെ അളവ് 20 മിസ്ഖാൽ ആണ്. അതായത് ഏകദേശം 85 ഗ്രാം.

വെള്ളിയുടെ അളവ് 200 ദിർഹമാണ് അതായത് ഏകദേശം 595 ഗ്രാം .


والواجب ............. إدخاره


അത് രണ്ടിലും സകാത്ത് നിർബന്ധമായത് പത്തിലൊന്നിന്റെ നാലിലൊന്ന് - അതായത് 2.5 ശതമാനം.

അനുവദനീയമായ ആഭരണത്തിന് സകാത്ത് ഇല്ല . അതിനെ സൂക്ഷിച്ച് വെക്കാൻ കരുതിയിട്ടില്ലെങ്കിൽ .

   


وتجب .......... على المقرض


കടത്തിന്റെ സകാത്ത് കടം കൊടുത്തവന്റെ മേൽ നിർബന്ധമാണ്.


وزكاة .................... الحول


രൂപയുടെ സകാത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും സകാത്ത് പോലെ തന്നെയാണ്. അപ്പോൾ ഒരാളുടെ കയ്യിൽ സകാത്തിന്റെ മൂല്യത്തിനനുസരിച്ച രൂപയുണ്ടെങ്കിൽ ഒരു വർഷം പൂർത്തിയാകുന്ന സമയത്ത് അതിന്റെ സകാത്ത് നൽകേണ്ടതാണ്.


ومن استخرج ................ الخمس


ഒരാൾ ഖനിയിൽ നിന്നും സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ സകാത്തിന്റെ അളവ് പുറത്തെടുത്താൽ അതിന്റെ പത്തിലൊന്നിന്റെ നാലിലൊന്നും (രണ്ടര ശതമാനം) നിധിയിൽ നിന്നും പുറത്തെടുത്താൽ അതിന്റെ അഞ്ചിലൊന്നും (20 ശതമാനം) സകാത്ത് നൽകൽ അവന് നിർബന്ധമാണ്.


ويصرفان ............. الحول


ഇവ രണ്ടും സകാത്ത് ചെലവഴിക്കേണ്ട രൂപത്തിൽ ചെലവഴിക്കേണ്ടതാണ്. ഇവ രണ്ടിലും വർഷം പൂർത്തിയാകൽ ശർത്വില്ല.


زكاة النبات


സസ്യങ്ങളുടെ സകാത്ത്


إنما تجب ..... ..... من الثمار


ധാന്യങ്ങളിൽ മുഖ്യ ആഹാരത്തിലും ഫലവർഗ്ഗങ്ങളിൽ കാരക്കയിലും മുന്തിരിയിലും സകാത്ത് നിർബന്ധമാണ്.


ونصابهما ............. ملى لتر


 അത് രണ്ടിന്റെ സകാത്ത് നിർബന്ധമാകാനുള്ള അളവ് തൊലിയിൽ നിന്നും വൈക്കോലിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടതിൽ  300 സ്വാഹ് ആണ് 

 1 സ്വാഹ് 4 മു ദ്ധാണ് 1 മു ദ്ധ് 800 ML ആണ്.


وإن كان ............. صاع


 സാധാരണയിൽ ഭക്ഷിക്കപ്പെടാത്ത തൊലിയോടെ കൂടെ ആണെങ്കിൽ -അരി പോലെ -സകാത്ത് നിർബന്ധമാകാനുള്ള അളവ് 600 സ്വാ ആണ്


1 സ്വാഹ് - 3. 200 ലിറ്റർ (800 ML X 4 = 3.200)

 300 സ്വാഹ് =960 ലിറ്റർ (3.200x300 = 960)

600 സ്വാഹ് = 1920 ലിറ്റർ (3.200 x 600 = 1920)


 حُبُوبٌ :ധാന്യങ്ങൾ

ثِمَارٌ : ഫലവർഗ്ഗങ്ങൾ

قُوتٌ :മുഖ്യാഹാരം

اَرُزٌّ : അരി

مُنَقَّی : ശുദ്ധികരിക്കപ്പെട്ടത്

تِبْنٌ :വൈക്കോൽ

قِشْرُ : തൊലി


والواجب ............. في عام


 മുഖ്യാഹാരത്തിലും കാരക്കയിലും മുന്തിരിയിലും സകാത്ത് നിർബന്ധമായത്:-

ജല സേചനത്തിന് ചില വില്ലെങ്കിൽ പത്തിലൊന്ന് (10 % ) ചിലവുണ്ടെങ്കിൽ പത്തിലൊന്നിന്റെ പകുതി (5%).

നിശ്ചിത കണക്ക് പുർത്തിയാകാൻ വേണ്ടി രണ്ട് കൃഷികളെയും കൂട്ടപ്പെടും രണ്ടിന്റെയും വിളവെടുപ്പ് ഒരു വർഷത്തിൽ നടന്നാൽ .


ومؤنة ................. الزكاة


വിളവെടുപ്പ് പോലൊത്തതിന്റെ ചിലവ് ഉടമസ്ഥന്റെ മേൽ നിർബന്ധമാണ് സകാത്തിന്റെ സമ്പത്തിൽ നിന്നല്ല.


وزكاة ................. على الزارع


വാടകക്ക് എടുത്ത ഭൂമിയിലെ സസ്യങ്ങളുടെ സകാത്ത് കൃഷി ചെയ്തവന്റെ മേൽ നിർബന്ധമാണ്


 عُشْرٌ : പത്തിലൊന്ന് (10%)

نِصْفُ العُشرِ :പത്തിലൊന്നിന്റെ പകുതി (5%

مُؤْنَة : ചിലവ്

زَرْعْ :കൃഷി

مَالِكٌ : ഉടമസ്ഥൻ

مُسْتَأْجَرَة :വാടകക്ക് എടുത്തത്

حَصَادٌ : വിളവെടുപ്പ്


زَكَاةُ الْحَيَوَانِ

മൃഗങ്ങളുടെ സകാത്ത്*


 اِنَّمَا تَجِبُ................. وغير عوامل


ജീവികളിൽ ِنَعَمൽ സകാത്ത് നിർബന്ധമാകും ْنَعَم എന്നാൽ ആട്, മാട് ഒട്ടകം എന്നിവയാണ് മൂന്ന് ശർത്തുകളോട് കൂടി - അവ - 1 ഉടമസ്ഥതയിൽ ഒരു വർഷം കഴിയുക 2 - വർഷം മുഴുവനുംസ്വയം മേഞ്ഞ് തിന്നു താകുക 3 - ജോലിക്ക് ഉപയോഗിക്കാത്തതാകുക.


وأول نصاب ... ........... مقداره


 ആടിൽ സകാത്ത് നിർബന്ധമാകുന്ന ആദ്യ അളവ് - 40 ആണ് അപ്പോൾ അതിൽ ഒരു ആട് നിർബന്ധമാകും


മാടിൽ സകാത്ത് നിർബന്ധമാകുന്ന ആദ്യ അളവ് 30 ആണ് അപ്പോൾ അതിൽ 1 വയസ്സുള ഒരു പശുക്കുട്ടി നിർബന്ധമാകും. ഒട്ടകത്തിന്റെ ആദ്യ അളവ് 5 ആണ് അപ്പോൾ ഒരു ആട് നിർബന്ധമാണ്.

പിന്നീട് ഓരോന്നിന്നും അതിന്റെ മുകളിൽ പ്രത്യേക അളവുണ്ട്

 

اِبْلٌ : ഒട്ടകം

بَقَرٌ :മാട്

َشَاةٌ : ആട്

سَائِمَةٌ : മേഞ്ഞ് നടക്കുന്നത്

اَرْبَعُونَ : 40


زَكَاةُ التِّجَارَة= കച്ചവടത്തിന്റെ സകാത്ത്


 فِی مَالِ................ نصاب


വർഷാവസാനം സകാത്തിന്റെ അളവ് (595 ഗ്രാം വെള്ളിയുടെ മൂല്യം) എത്തിയാൽ കച്ചവട മുതലിൽ സകാത്തുണ്ട്. അപ്പോൾ മൊത്തം മൂല്യത്തിന്റെ രണ്ടര ശതമാനം സകാത്ത് നൽകൽ നിർബന്ധമാണ് സകാത്തിന്റെ അളവ് എത്താതെയാണ് അതിനെ ഉടമയാക്കി യതെങ്കിലും ശരി.


ويضم ........... إلى الأصل


 വർഷത്തിന്റെ ഇടയിൽ ലഭിക്കുന്ന ലാഭത്തെ മുതലിലേക്ക് കൂട്ടേണ്ടതാണ്.


وينقطع ............. للإنتفاع به


 ഖിൻയത്തിനെ കരുതൽ കൊണ്ട് വർഷം മുറിയും. ഖിൻയത്ത് എന്നാൽ കച്ചവട മുതലിനെ ഉപകാരമെടുക്കാൻ വേണ്ടി മാറ്റിവെക്കലാണ് . ഫർണീച്ചർ കച്ചവടക്കാരൻ അവന്റെ കച്ചവട ഫർണീച്ചറിനെ  ഉപകാരമെടുക്കാൻ വേണ്ടി വീട്ടുപകരണമാക്കിയത് പോലെ .


 تِجَارَةٌ : കച്ചവടം

رِبْحٌ : ലാഭം

يَنْقَطِعُ : മുറിയും

اِنْتِفَاعٌ : ഉപകാരമെടുക്കൽ


زكاة الفطر :ഫിത്വറ് സകാത്ത്


 تَجِبُ.................. نفقته


താൻ ചിലവ് കൊടുക്കൽ നിർബന്ധമായ ഓരോ മുസ്‌ലിമിനെ തൊട്ടും സ്വന്തം ശരീരത്തെ തൊട്ടും ചെറിയ പെരുന്നാളിന്റെ സൂര്യാസ്തമയത്തോട് കൂടി സ്വതന്ത്രനായ എല്ലാ മുസ്‌ലിമിന്റെ മേലിലും ശരീരത്തിന്റെ സകാത്ത് നിർബന്ധമാണ്.


إن فضلت .............. عن دينه


പെരുന്നാളിന്റെ രാത്രിയും പകലും ചിലവ് കൊടുക്കൽ നിർബന്ധമായ വരുടെയും തന്റെയും ഭക്ഷണം, വസ്ത്രം, വീട്, ആവശ്യമായ സേവകൻ, ഇപ്രകാരം കടം എന്നിവ കഴിച്ച് വല്ലതും ബാക്കി യു ണ്ടെങ്കിൽ .


 وَهِيَ................. بلده


നാട്ടിലെ മുഖ്യാഹാരത്തിൽ നിന്ന് ഓരോരുത്തരെ തൊട്ടും ഒരു സ്വാഹാണ് കൊടുക്കേണ്ടത് .


ولا تجب بما حدث ........... موت


സൂര്യ അസ്തമയത്തിന് ശേഷം പുതുതായി ഉണ്ടായ പ്രസവം പോലോത്തത് കൊണ്ട് ഫിത്ർ സകാത്ത് നിർബന്ധമാകില്ല. സൂര്യാസ്തമയത്തിന് ശേഷം സംഭവിച്ച മരണം പോലൊത്ത് കൊണ്ട് സകാത്ത് ഒഴിവാകുകയും ഇല്ല.


ولا تجب عن زوجة ............. بل تسن لها


പിണങ്ങി നിൽക്കുന്ന ഭാര്യക്ക് വേണ്ടി സകാത്ത് നിർബന്ധമില്ല. അത് അവളുടെ മേൽ നിർബന്ധമാണ്.

ദരിദ്രനായ ഭർത്താവിന്റെ ധനികയായ ഭാര്യക്ക് വേണ്ടി സകാത്ത് നിർബന്ധമില്ല. എങ്കിലും അവൾക്ക് സുന്നത്താണ് .


ولا عن صغير .......... عليه


ധനികനായ ചെറിയ കുട്ടിയെ തൊട്ടും നിർബന്ധമില്ല അത് അവന്റെ സമ്പത്തിൽ നിന്നും നിർബന്ധമാണ്.

ജോലിക്ക് കഴിവുള്ള വലിയ ആളെ തൊട്ടും നിർബന്ധമില്ല എങ്കിലും അവന്റെ മേൽ നിർബന്ധമാണ്.


 وَوَقْتُ............... رمضان


സകാത്ത് നൽകേണ്ട സമയം : നിർബന്ധമായ സമയം മുതൽ പെരുന്നാൾ ദിവസം സൂര്യാസ്തമയം വരെയാണ്

റമളാനിൽ ആദ്യത്തിൽ നേരത്തെ നൽകൽ അനുവദനീയമാണ് .


ويكره .............. القضاء فور ا

പെരുന്നാൾ നിസ്കാരത്തെ തൊട്ട് പിന്തിക്കൽ കറാഹത്താണ്

പെരുന്നാൾ ദിവസത്തെ തൊട്ട് പിന്തിക്കൽ ഹറാമാണ്. അപ്പോൾ വേഗത്തിൽ ഖളാഹ് വീട്ടൽ നിർബന്ധമാണ് .


ويجب ............ لا المؤدى


ആരെ തൊട്ടാണോ സകാത്ത് നൽകുന്നത് അയാളുടെ നാട്ടുകാർക്ക് നൽകൽ നിർബന്ധമാണ്

നൽകുന്നവന്റെ നാട്ടുകാർക്കല്ല .


 حُرٌّ : സ്വതന്ത്രൻ

غُرُبٌ : അസ്തമയം

مَسْكَنٌ : വീട്

مَلْبَسٍ : വസ്ത്രം

دَيْنٌ :കടം

نَاشِزَةٌ :  പിണങ്ങിയവൾ

غَنِيٌّ :ധനികൻ

مُعْسِرٌ : ദരിദ്രൻ

تَعْجِيلٌٍ : വേഗത്തിലാക്കൽ

تَأْخِيرٌ : പിന്തിക്കൽ

➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 9946418164

No comments:

Post a Comment

Madrasa MID Term Exam 2024-2025| SKSVB (SAMASTHA KERALA SUNNI VIDYABHYASA BOARD) മിഡ് ടേം എക്‌സാം 2024 പേപ്പർ PDF

                                                   Madrasa  MID Term  Exam  2024- 2025 |  SKSVB  ( S AMASTHA KERALA SUNNI VIDYABHYASA BOARD ...