Sunday, October 31, 2021

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 2

 ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 2

♾️♾️♾️♾️♾️♾️♾️♾️♾️♾️

اَلْوَحْدَةُ الثَّانِيَة

قِسْمَةُ الزَّكَاةِ

സകാത്തിന്റെ വിതരണം


قَالَ تَعَالَی﴿إِنَّمَا الصَّدَقَٰتُ.................حَكِيمٌ﴾


അല്ലാഹു തആല പറഞ്ഞു:

തീർച്ചയായും സകാത്ത് ദരിദ്രർ, അഗതികൾ , സകാത്തിന്റെ ജോലിക്കാർ, പുതുവിശ്വാസികൾ , മോചനം പത്രം എഴുതപ്പെട്ട അടിമകൾ, കടക്കാർ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മയുദ്ധം ചെയ്യുന്നവർ, വഴി യാത്രക്കാർ എന്നിവർക്ക് മാത്രം അവകാശപ്പെട്ടതാണ് ഇത് അല്ലാഹുവിൽ നിന്നുള്ള നിർബന്ധ ബാധ്യതയാണ്. അവൻ  സർവ്വജ്‌ഞാനിയും തന്ത്രജ്‌ഞാനിയും ആണ് .



 شُرُوطُ اَدَءِ الزَّكَاةِ സകാത്ത് വീട്ടുന്നതിന്റെ ശർത്തുകൾ


لِاَدَاءِ الزكاة.................... نيةالدَّافِعِ


സകാത്ത് വീട്ടുന്നതിന് രണ്ട് ശർത്തുകളുണ്ട് 1- നിയ്യത്ത് : ഇത് എന്റെ സമ്പത്തിന്റെ സകാത്താണ് / ഇതെന്റെ ശരീരത്തിന്റെ സകാത്താണ് എന്ന് പറയും പോലെ .

2- സകാത്തിന്റെ അർഹരിൽ നിന്നും എത്തിക്കപ്പെട്ടവർക്ക് നൽകൽ.

കൂട്ടു മുതലിൽ നൽകുന്നവന്റെ നിയ്യത്ത് മതിയാകും.


 وَجَازَ....................... والنية معا


പ്രായപൂർത്തിയും ബുദ്ധിയും തന്റേടവും ഉള്ള മുസ്‌ലിമിനെ സകാത്ത് വിതരണത്തിനും  നിയ്യത്ത് വെക്കുന്ന തിനും ഏൽപിക്കൽ അനുവദനീയമാണ്.


وكذا توكيل ................. لغير معين

ഇപ്രകാരം നിർണ്ണിതനായ ഒരാൾക്ക് നൽകാൻ മറ്റുള്ളവരെ ഏൽപിക്കാവുന്നതാണ് . നിയ്യത്ത് വെക്കാനും നിർണ്ണിതനല്ലാത്ത ആൾക്ക് നൽകാനും എൽപിക്കാൻ പറ്റില്ല.


و أداؤها ........ من التوكيل


 സകാത്ത് സ്വയം നൽകലാണ് ഏൽപിക്കുന്നതിനേക്കാൾ ഉത്തമം.


 وَتَجِبُ................... إن استحق


കുട്ടിയുടെയും ഭ്രാന്തന്റെയും സമ്പത്തിന്റെ സകാത്തിൽ രക്ഷിതാവ് നിയ്യത്ത് ചെയ്യൽ നിർബന്ധമാണ് .

സകാത്തിന് അർഹരായ കുട്ടിക്കുo ഭ്രാന്തനുമുള്ള സകാത്ത് അവരുടെ രക്ഷിതാവിനാണ് നൽകേണ്ടത് .


ولا تعطى هاشميا ولا مطلبيا


നബി കുടുംബത്തിലെ ഹാശിം ,മുത്ത്വലിബ് വംശക്കാർക്ക് സകാത്ത് നൽകാൻ പാടില്ല .


 مُسْتَحِقٌّ :അർഹൻ

دَافِعٌ :നൽകുന്നവൻ

اِعْطَاءٌ :നൽകൽ

تَوْكِيلٌ : ഏൽപിക്കൽ

رَشِيدٌ : തന്റേടമുള്ളവൻ

مَجْنُونٌ : ഭ്രാന്തൻ


اَصْنَافُ الزَّكَاةِ സകാത്ത് നൽകേണ്ട വിഭാഗങ്ങൾ


١ اَلْفَقِيرُ : هو من ...............مَمُونِهِ


1 - ദരിദ്രൻ : തന്റെയും തന്റെ ആശ്രീതരുടെയും ചിലവിന് പര്യാപ്തമായ ജോലിയോ സമ്പത്തോ ഇല്ലാത്തവൻ .


٢ اَلْمِسْكِينُ : هومن قدر .................لَايَكْفِيهِ


2 - അഗതി : സമ്പത്തും ജോലിയും ഉണ്ടെങ്കിലും അത് മതിയാകാത്തയാൾ.


 اَلْعَامِلُ : هو من نصبه ..............وَكَاتِبٍ


3 - ജോലിക്കാരൻ: സകാത്തിന്റെ വിഷയത്തിൽ ഭരണാധികാരി നിയമിച്ചയാൾ ഉദാ: വിതരണക്കാരൻ , എഴുതുന്നവൻ


٤ مُؤَلَّفَةُ الْقَلْبِ : هو من اسلم .................غَيْرِهِ


4- പുതുവിശ്വാസി: ഇസ്ലാമിലേക്ക് കടന്ന് വന്നയാൾ പക്ഷെ അവന്റെ കരുത്ത് ബലഹീനമാണ് അല്ലെങ്കിൽ അവന് സകാത്ത് നൽകൽ കൊണ്ട് മറ്റുള്ളവർ ഇസ്ലാമിലേക്ക് വരൽ പ്രതീക്ഷിക്കപ്പെടുന്ന ഒരു സ്ഥാനം അവനുണ്ട് .


٥ اَلرَّقَبَةُ هو المكاتب ...........صَحِيحَةً


5 - അടിമ : മോചനപത്രം ശരിയായി എഴുതപ്പെട്ടവൻ .


٦ اَلْغَارِمُ : هو من استدان ..............الْبَيْنِ


6 - കടക്കാരൻ: തെറ്റല്ലാത്ത കാര്യത്തിൽ സ്വന്തം ആവശ്യത്തിന് കടം വാങ്ങിയവൻ / പള്ളി പരിപാലനം പോലോത്ത പൊതു നന്മക്ക് വേണ്ടി കടം വാങ്ങിയവൻ / പരസ്പരം ഒത്തുതീർപ്പുണ്ടാക്കാൻ കടം വാങ്ങിയവൻ .


 ٧ سَبِيلُ اللّهِ : هو القائم ..............وَلَوْغَنِيًَّا


7-ധർമ്മ സമരം നടത്തുന്നവൻ : സൗജന്യമായി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മ സമരം നടത്തുന്ന യോദ്ധാവ് അവൻ ധനികനാണെങ്കിലും ശരി

 ٨ ـاِبْنُ السَّبِيلِ هو مسافر ................ السفرمِنْهُ


8 - വഴിയാത്രക്കാരൻ: സകാത്തിന്റെ നാട്ടിലൂടെ കടന്ന് പോകുന്ന . യാത്രക്കാരൻ അല്ലെങ്കിൽ സകാത്തിന്റെ നാട്ടിൽ നിന്ന് യാത്ര തുടങ്ങുന്നവൻ .


قِسْمَةُ الزَّكَاةِ بَيْنَ الْاَصْنَافِ

വിഭാഗങ്ങൾക്കിടയിൽ

സകാത്ത് വിതരണം


وَاِذَا قَسَّمَ الإمام.......... الحاجات


ഭരണാധികാരിയാണ് ഓഹരി ചെയ്യുന്നതെങ്കിൽ ലഭ്യമായ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് നൽകലും അവർക്കിടയിൽ തുല്യമാക്കലും ആവശ്യങ്ങൾ തുല്യമാകുന്ന സമയത്ത് ഓരോ വിഭാഗത്തിന്റെ വ്യക്തികൾക്കിടയിൽ തുല്യമാക്കലും നിർബന്ധമാണ്.


وإذا قسم المالك .............. الموجودة


ഉടമസ്ഥനാണ് വിതരണം ചെയ്യുന്നതെങ്കിൽ സകാത്തിന്റെ ജോലിക്കാരൻ ഒഴിവാകിപ്പോകും . ബാക്കിയുള്ള ലഭ്യമായ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കൽ നിർബന്ധമാണ് .


ثم إن انحصر ............... تعميمهم


ഒരു നാട്ടിലെ വിഭാഗത്തിന്റെ വ്യക്തികൾ നിർണ്ണിതമാകുകയും അവരുടെ അത്യാവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള സമ്പത്ത് ഉണ്ടാകുകയും ചെയ്താൽ അവരെയെല്ലാം ഉൾക്കൊള്ളിക്കൽ നിർബന്ധമാണ് .


وإلا لزم ........... أولى


അങ്ങിനെ നിർണ്ണിതമല്ലെങ്കിൽ ഓരോ വിഭാഗത്തിലെയും മൂന്ന് പേർക്ക് നൽകൽ നിർബന്ധമാണ് . നാട്ടുകാരന് നൽകലാണ് നല്ലത് .


ويلزم ............... الآحاد


വിഭാഗങ്ങൾക്കിടയിൽ തുല്യമായി വീതിക്കൽ നിർബന്ധമാണ് വക്തികൾക്കിടയിൽ തുല്യമായി വീതിക്കൽ സുന്നത്താണ് .


قَسَّمَ : ഓഹരി വെച്ചു

تَسْوِيَةٌ :തുല്യമാക്കൽ

اِسْتِيعَابٌ : എല്ലാവരെയും ഉൾക്കൊള്ളിക്കൽ

اِنْحَصَرَ : നിർണ്ണിതമായി

مُتَوَطِّنٌ : നാട്ടുകാരർ / സ്വദേശി


 وَلَوْ عُدِمَ.................. الكل إليه


ഒരു വ്യക്തിയോ ഒരു വിഭാഗമോ മാത്രമേയുള്ളുവെങ്കിൽ സമ്പത്ത് മുഴുവൻ അവനിലേക്ക് തിരിക്കപ്പെടണം .


ولو فقد الكل ............. البلاد


 ഒരു നാട്ടിൽ ഒരു വിഭാഗവും  ഇല്ലാതെയാൽ അല്ലെങ്കിൽ കൊടുത്തതിന് ശേഷം ബാക്കി വന്നാൽ അവന്റെ അടുത്ത നാട്ടിലേക്ക് സകാത്തിന്റെ മുതലിനെ നീക്കം ചെയ്യേണ്ടതാണ് .


ولا يجوز ... .... .. ما ذكر


 മേൽ പറയപ്പെട്ട രൂപമല്ലാത്തത്തിൽ സമ്പത്തിന്റെ സകാത്തും ശരീരത്തിന്റെ സകാത്തും അത് രണ്ടിന്റെയും നാട്ടിനെ തൊട്ട് നീക്കം ചെയ്യൽ അനുവദനീയമല്ല .


ولا دفع القيمة .................. فيه


കച്ചവടത്തിന്റെ സകാത്ത് അല്ലാത്തതിൽ മൂല്യം നൽകൽ അനുവദനീയമല്ല

കച്ചവടത്തിന്റെ സകാത്തിൽ കച്ചവടത്തിന്റെ മുതൽ നൽകലും അനുവദനീയമല്ല .


واالإمام .............. الزكاة


ഭരണാധികാരിക്ക് സകാത്തിനെ മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യൽ അനുവദനീയമാണ് .


 صُرِفَ : കൈര്യം ചെയ്യപ്പെടുക / വിതരണം ചെയ്യപ്പെടുക

نَقْلٌ :നീക്കം ചെയ്യൽ

قِيمَة :മൂല്യം


لَا يُعْطَی أحد.................... أعطي بالفقر


രണ്ട് വിശേഷണങ്ങൾ മുഖേന ഒരു വിഭാഗത്തിന് സകാത്ത് നൽകാൻ പാടില്ല . എന്നിരുന്നാലും കടക്കാരൻ എന്ന നിലക്ക് ഒരു ഫഖീറിന് സകാത്ത് നൽകി അവൻ അത് കൊണ്ട് കടം വീട്ടി എന്നാൽ ഇനി ഫഖീറെന്ന നിലക്ക് അവന് സകാത്ത് നൽകാവുന്നതാണ്


ومن اكتفى بنفقة ............... المنفق وغيره


ഭർത്താവിന്റെയോ കുടുംബക്കാരുടെ യോ ചിലവ് കൊണ്ട് മതിയായവന് ഫഖീർ എന്ന നിലക്കും മിസ്കീൻ എന്ന നിലക്കും സകാത്ത് നൽകാൻ പാടില്ല. അത് രണ്ടുമല്ലാത്ത നിലക്ക് നൽകാവുന്നതാണ് ഇവരുടെ ചിലവ് കൊണ്ട് മതിയാവാത്തവന് അവന് ചിലവ് നൽകുന്നവരുടെയും അല്ലാത്തവരുടെയും സകാത്ത് നൽകാവുന്നതാണ്.


 وَيُسَنُّ.................... وإن أنفقها عليها


ഒരു സ്ത്രീക്ക് അവളുടെ സകാത്ത് ഭർത്താവിന് നൽകൽ സുന്നത്താണ് ഫഖീറെന്ന നിലക്കോ മിസ്കീനെന്ന നിലക്കോ ആണെങ്കിലും ശരി

ആ നൽകിയതിനെ അവൾക്ക് വേണ്ടി അവൻ ചിലവഴിച്ചാലും ശരി.


وإذا بان الآخذ ............... عن الزكاة


സകാത്ത് വാങ്ങിയവൻ സകാത്തിന് അർഹനല്ലെന്ന് ബോധ്യമായാൽ അത് സകാത്തായി പരിഗണിക്കുകയില്ല.


ويجزئ ............... على معصية


തെമ്മാടിക്ക് സകാത്ത് നൽകിയാൽ സകാത്ത് വീടും

എങ്കിലും സകാത്ത് നൽകിയ മുതൽ ഒരു തെറ്റിന് സഹായമാകും എന്ന് ഉറപ്പായാൽ സകാത്ത് നൽകൽ ഹറാമാണ്


 غَرَمٌ،دَيْنٌ : കടം

فَاسِقٌ :തെമ്മാടി

يَسْتَعِينُ :സഹായിക്കും

مَعْصِيَة : പാപം

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

No comments:

Post a Comment

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...