Sunday, October 31, 2021

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = തസ്കിയ യൂണിറ്റ് = 3

 ക്ലാസ് = 10

വിഷയം = തസ്കിയ

യൂണിറ്റ് = 3

♾️♾️♾️♾️♾️♾️♾️♾️♾️♾️

الوحدة الثالثة

اَفَلَا اَكُونَ عَبْدًاشَكُورًا

ഞാൻ നന്ദിയുള്ള അടിമയാകണ്ടയോ?


سَيِّدُنَا محمدﷺ ... ............ من ربه


നമ്മുടെ നേതാവ് മുഹമ്മദ് നബി (സ്വ) സൃഷ്ടികളിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവരും അടിമകളിൽ അല്ലാഹുവിനോട് ഏറ്റവും അടുത്ത വരുമാണ് .


ومع ذالك كان ............. وقواما

 അതോടൊപ്പം അല്ലാഹുവിൻറെ ശിക്ഷയെ കൂടുതൽ ഭയപ്പെടുന്നവരും അല്ലാഹുവിൻറെ പ്രതിഫലത്തെ കൂടുതൽ ആഗ്രഹിക്കുന്ന വരുമായിരുന്നു.കൂടുതൽ നിസ്കരിക്കുന്നവരും കൂടുതൽ നോമ്പ് നോൽക്കുന്ന വരുമായിരുന്നു.


حَتَّی رَوَی المغيرة رضى الله عنه : أن النبيﷺ............. عبداشَكُورًا


മുഗീറ(റ) റിപ്പോർട്ട് ചെയ്യുന്നു: നിശ്ചയം നബി കാലിൽ നീര് കെട്ടി വീർക്കുന്നത് വരെ   നിസ്കരിക്കാറു ണ്ടായിരുന്നു അപ്പോൾ നബിയോട് ചോദിക്കപ്പെട്ടു എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ? അള്ളാഹു തങ്ങൾക്ക് കഴിഞ്ഞതും വരാൻ പോകുന്നതും ആയഎല്ലാ ദോഷങ്ങളും പൊറുത്തു തന്നിട്ടുണ്ടല്ലോ? നബി പറഞ്ഞു: ഞാൻ അല്ലാഹുവിന് നന്ദിയുള്ള അടിമയാകണ്ടയോ?


 وَذَاتَ ليلة ............... قدرقِيَامِهِ 


ഒരു രാത്രി നിന്ന് നിസ്കരിക്കുമ്പോൾ  അൽബഖറ, ആലു ഇംറാൻ , നിസാഹ്, മാഇദ എന്നീ സൂറത്തുകൾ നബി ഓതി പിന്നെ റുകൂഹ്, സുജൂദ് സുജൂദുകൾക്കിടയിലെ ഇരുത്തം എന്നിവ നിർത്തതിന്റെ ദൈർഘ്യത്തോളം  സമയമെടുത്തു ചെയ്തു.


 وَقَالَ عبد الله بن الشخير رضي الله عنه ...........الْمِرْجَلِ


 അബ്ദുല്ലാഹിബ്നു ശിഹീർ (റ) പറഞ്ഞു: ഞാൻ നബി (സ്വ) യുടെ അടുക്കൽ ചെന്നു.അപ്പോൾ നബി നിസ്കരിക്കുകയായിരുന്നു. ചട്ടി തിളക്കുന്ന ശബ്ദം പോലെ നബിയുടെ ഉള്ളിൽ നിന്നും  ശബ്ദം ഉണ്ടായിരുന്നു


 وَقَالَ ابن أبي هالة : كان رسول اللهﷺ..............رَاحَة


ഇബ്നു അബി ഹാല  പറഞ്ഞു: നബി(സ്വ) അതീവ ദുഃഖിതനും സദാ ചിന്തിക്കുന്നവരും ആയിരുന്നു സമാധാനം ഉണ്ടായിരുന്നില്ല.


 وَكَانَ رسول اللهﷺ...............عن الأجرمِنْكُمَا


 ബദറിലേക്കുള്ള യാത്രയിൽ നബി (സ്വ) തങ്ങളും അലി (റ)യും മർസദ് (റ) യുo ബദ്‌റിലേക്കുള്ള യാത്രയിൽ ഒരു വാഹനത്തിന് ഊഴം നിശ്ചയിച്ച് സഞ്ചരിക്കുന്ന വരായിരുന്നു. അപ്പോൾ നബിയുടെ ഊഴം എത്തിയപ്പോൾ അവിടുത്തെ കൂട്ടുകാർ പറഞ്ഞു  നബിയേ തങ്ങൾക്ക് പകരം ഞങ്ങൾ നടക്കാം അപ്പോൾനബി പറഞ്ഞു: നിങ്ങൾ രണ്ട് പേരും എന്നേക്കാൾ ശക്തരല്ല ഞാൻ കൂലി ആവശ്യമില്ലാത്തവരുമല്ല.


 اَحَبّ :ഏറ്റവും പ്രിയപ്പെട്ടവൻ

اَقْرَب :ഏറ്റവും അടുത്തവൻ

حِرْصْ : ആഗ്രഹം

صَوَّامًا :കൂടുതൽ നോമ്പ് നോൽക്കുന്ന വർ

قَوَّامًا :കൂടുതൽ നിസ്കരിക്കുന്നവർ

تَوَرَّمَتْ :നീർ കെട്ടി വീർത്തു

قَدَم :കാൽ

صَنَعَ : ചെയ്തു

جَوْف : ഉള്ള്

اَزِيز :തിളക്കുന്ന ശബ്ദം

مِرْجَل ചട്ടി

مُتَوَاصِلُ الْاَحْزَان :സദാ ദു:ഖിതൻ

دَائِمُ الْفِكْر : എപ്പോഴും ചിന്തിക്കുന്നവൻ

رَاحَة : സമാധാനം

عُقْبَة : ഊഴം

مَسِير : യാത്ര

اَقْوَی : ശക്തൻ


 وَلَمَّاكَانَ بناء ............ من المسلمين


 മദീനയിലെ മസ്ജിന്നബവിയുടെ നിർമ്മാണം നടക്കുമ്പോൾ നബി സഹാബത്തിന്റെ കൂടെ ഇഷ്ടിക മാറ്റിവെക്കാൻ തുടങ്ങി. മുസ് ലിംകളിൽ പെട്ട ഒരാളുടെ കവിത ഉദ്ധരിച്ച് ആലപിച്ച് കൊണ്ടിരുന്നു.


اللهم إن الأجر ............ والمهاجرة

 "അല്ലാഹുവേ...യഥാർത്ഥപ്രതിഫലം പരലോകത്തെ പ്രതിഫലമാണ് മദീനയിലെ അൻസാരികൾക്കും മദീനയിലേക്ക് പാലായനം ചെയ്ത് വന്ന മുഹാജിറുകൾക്കും നീ കരുണ ചെയ്യേണമേ


وَلَمَّا رَئَ المسلمون ........ بعضهم


 ജോലിയിൽ നബിയുടെ ഉൽസാഹം കണ്ട് ചിലർ മറ്റുള്ളവരോട് പറഞ്ഞു: 


لئن قعدنا ............. المضلل


നബി തങ്ങൾ പണിയെടുക്കുമ്പോൾ നമ്മൾ നോക്കി ഇരുന്നാൽ അത് നമ്മൾ ചെയ്യുന്ന പിഴച്ച പ്രവർത്തനമാണ് 


 فَلَقِيَه رجل ................. إلى الله منى


നബി ഇഷ്ടിക ചുമന്ന് വരുമ്പോൾ ഒരാൾ കണ്ട് പറഞ്ഞു. അതെനിക്ക് തരൂ റസൂലേ.. നബി പറഞ്ഞു നീ പോയി വേറേ എടുക്കൂ അല്ലാഹുവിലേക്ക് എന്നേക്കാൾ നീ ആവശ്യക്കാരനല്ല


 كَمَا اَنَّهُﷺ شاركهم................. عبد الله بن رواحة رضي الله عنه


അഹ്സാബ് യുദ്ധത്തിൽ കിടങ്ങ് കുഴിക്കുമ്പോൾ നബി സ്വഹാബത്തിന്റെ കൂടെ കുഴിക്കാൻ തുടങ്ങി .

അവിടുത്തെ വയറ്റിൽ പൊടി പുരളുന്നത് വരെ മണ്ണ് നീക്കിയിരുന്നു. അബ്ദുല്ലാഹിബ്നു റവാഹ (റ) യുടെ കവിത ഉദ്ധരിച്ച് നബി പറഞ്ഞ് കൊണ്ടിരുന്നു.


والله لولا الله ......... ولا صلينا


 "അല്ലാഹു നമുക്ക്  സൻമാർഗ്ഗം നൽകിയിരുന്നില്ലെങ്കിൽ നമുക്ക് സൻമാർഗ്ഗം ലഭിക്കുമായിരുന്നില്ല സ്വദഖ നൽകാനോ നിസ്കരിക്കാനോ ഭാഗ്യം ലഭിക്കുമായിരുന്നില്ല "


فأنزلن ........... إن لاقينا


" ഞങ്ങൾക്ക് നീ സമാധാനം ഇറക്കി തരണേ ശത്രുക്കളെ അഭിമുഖീകരിക്കുമ്പോൾ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ച് നിറുത്തേണമേ " 


إن الألي قد ............. أبينا


" ഞങ്ങളോട് അക്രമം കാണിക്കുന്നവർ കുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചാൽ ഞങ്ങൾ തടയും"

وربما كان يحفر ............... مشاركتكم في الأجر


ചിലപ്പോൾ അവിടുന്ന്‌ ക്ഷീണിക്കുന്നത് വരെ കുഴി കുഴിക്കാറുണ്ടായിരുന്നു .അങ്ങിനെ ഒരു ആശ്വാസം കിട്ടുന്നത് വരെ നബി ഇരിക്കും. നബിയുടെ അനുയായികൾ പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ അങ്ങേക്ക് പകരം ഞങ്ങൾ പണിയെടുക്കാം അപ്പോൾ നബി പറയും: നിങ്ങളോടൊപ്പം പ്രതിഫലത്തിൽ പങ്കാളിയാകാൻ ഞാൻ ഉദ്ധേശിക്കുന്നു.


بِنَاء : നിർമ്മാണം

لَبِنَة :ഇഷ്ടിക

يَنْقُلُ : മാറ്റി വെക്കുക

تَمَثَّلَ : ഉദ്ധരിക്കുക

سَكِينَة : സമാധാനം

نَشَاط : ഉൽസാഹം

حَفَرَ : കുഴിക്കുക

خَنْذَق : കിടങ്ങ്

غَزْوَة : യുദ്ധം

لَاقَی : അഭിമുഖീകരിക്കുക

اَبَی : തടഞ്ഞു

اِغْبَرَّ :പുരളുക

يَسْتَرِيحُ :ആശ്വാസം ലഭിക്കുക

يَعْيَی :ക്ഷീണിക്കുക

اَقْدَام : പാദങ്ങൾ

ثَبِّتْ :ഉറപ്പിച്ച് നിർത്തുക

اِهْتَدَی : സൻമാർഗ്ഗം ലഭിക്കുക


        الملاحظات النحوية

اِسُمُ الجِنْسِ وَاسْمُ الْعَلَمِ


الإسم نوعان ......... علم


ഇസ്മ് രണ്ട് വിധമാണ് 

 1 - إِسْمُ جِنْس

2 - إِسْمُ عَلَم


إسم الجنس ........... ومسجد


ഇസ്മു ജിൻസ് എന്നാൽ ഒരു വർഗ്ഗത്തിന്റെ അംഗങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു അംഗം കൊണ്ട് പ്രത്യേകമാകാത്ത ഇസ്മാണ് .

شَهْرٌ (മാസം )

خَلِيفَة (ഭരണാധികാരി)

مَسْجِدٌ (പള്ളി )

എന്നിവ പോലെ .


واسم العلم ................ وكعبة


ഇസ്മുعَلَم എന്നാൽ ഒരു വർഗ്ഗത്തിന്റെ അംഗങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു അംഗം കൊണ്ട് പ്രത്യകമാകുന്ന ഇസ്മാണ് .رَمَضَان ، عُثْمَان ، كَعْبَة എന്നിവ പോലെ

الأمثلة : ഉദാഹരണങ്ങൾ


         ★ إسم الجنس★

رَجُلٌ ( പുരുഷൻ)

كِتَابٌ (ഗ്രന്ഥം)

رَسُولٌ (പ്രവാചകൻ)

بَلَدٌ ( നാട്)


     ★إسم العلم★

عَلِيٍّ

قُرْآنٌ

مُحَمَّدٌ

مَكَّةٌ

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 

No comments:

Post a Comment

Madrasa MID Term Exam 2024-2025| SKSVB (SAMASTHA KERALA SUNNI VIDYABHYASA BOARD) മിഡ് ടേം എക്‌സാം 2024 പേപ്പർ PDF

                                                   Madrasa  MID Term  Exam  2024- 2025 |  SKSVB  ( S AMASTHA KERALA SUNNI VIDYABHYASA BOARD ...