Sunday, October 31, 2021

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = തസ്കിയ യൂണിറ്റ് = 4

 ക്ലാസ് = 10

വിഷയം = തസ്കിയ

യൂണിറ്റ് = 4

♾️♾️♾️♾️♾️♾️♾️♾️♾️♾️

الوحدة الرابعة

تَعْظِيمُ النَّبِيِّﷺ

നബി (സ്വ) യെ *ആദരിക്കൽ


قِيلَ للإمام مالك................. بحافردَابَّةٍ


ഇമാം മാലിക് (റ) നോട് ചോദിച്ചു. തങ്ങൾ എന്ത് കൊണ്ടാണ് മദീനയിൽ വാഹന പുറത്ത് സഞ്ചരിക്കാത്തത്? അദ്ധേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകനുള്ള  മണ്ണിൽ മൃഗത്തിന്റെ പാദം കൊണ്ട് ചവിട്ടലിനെ ഞാൻ ലജ്ജിക്കുന്നു.


  قيل للإمام مالك .......... وأناقَائِم


ഇമാം മാലിക് (റ) നോട് ചോദിച്ചു തങ്ങൾ എന്ത് കൊണ്ടാണ് അബൂഹാസിം (റ) ന്റെ വിജ്ഞാന സദസ്സിൽ ഇരിക്കാത്തത് ? അദ്ധേഹത്തിന്റെ ഹദീസ് കേൾക്കാത്തത്? മഹാൻ പറഞ്ഞു. അവിടെ ഇരിക്കാൻ എനിക്ക് ഇരിക്കാൻ സ്ഥലം ലഭിച്ചില്ല അതിനാൽ നിന്ന് കൊണ്ട് നബിയുടെ ഹദീസ് പഠിക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല


 سَأَله الخليفة......... إلى يوم القِيٰمَة


 മറ്റൊരിക്കൽ ഇമാം മാലിക് (റ(നോട് ഖലീഫ അബൂജഹ്ഫ റുൽ മൻസൂർ ചോദിച്ചു: നബിയെ സിയാറത്ത് ചെയ്യുമ്പോൾ എങ്ങിനെയാണ് ദുആ ചെയ്യേണ്ടത്? ഖിബ്‌ലയിലേക്ക് മുന്നിട്ട് കൊണ്ടാണോ അതല്ല നബിയിലേക്ക് അഭിമുഖമായി നിന്ന് കൊണ്ടാണോ? ഇമാം പറഞ്ഞു അങ്ങ് എന്തിന് നബിയെ തൊട്ട് മുഖം തിരിക്കണം ? നബി (സ്വ) നിങ്ങളുടെയും നിങ്ങളുടെ പിതാവായ ആദം നബി യുടെയും ഖിയാമത്ത് നാൾ വരെ അല്ലാഹുവി ലേക്കുള്ള മധ്യവർത്തിയാണ്


 تَعَظِيم :ആദരിക്കൽ

رَكِبَ :സഞ്ചരിക്കുക

اِسْتِحْيَاء :ലജ്ജിക്കൽ

وَطِئَ : ചവിട്ടുക

حَافِرُدَابَّة : മൃഗത്തിന്റെ കാൽ

جَاوَزَ :വിട്ട് കടക്കുക

مَوْضِع :സ്ഥലം

كَرِهَ .വെറുത്തു

صَرَفَ :തിരിക്കുക

وَسِيلَة : മധ്യവർത്തി


 قَال له هارون الرشيد : ......... أن أتأهب له


ഇമാം മാലിക് (റ)നോട് ഹാറൂൻ റഷീദ് ചോദിച്ചു: നിങ്ങളുടെ വാതിൽക്കൽ ഞങ്ങളെ തടഞ്ഞുവെച്ചല്ലോ?

മാലിക് (റ) പറഞ്ഞു: ഞാൻ വുളൂ ഹ് ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം എടുത്തിട്ടില്ല.കാരണം നിങ്ങൾ റസൂലുല്ലാഹിﷺയുടെ ഹദീസിന് വേണ്ടി വന്നതാണെന്ന് ഞാൻ മനസ്സിലാക്കി അപ്പോൾ അതിന് വേണ്ടി ഒരുങ്ങി തയ്യാറാൻ ഞാൻ ഇഷ്ടപ്പെടുന്നു.


 لَمَّا كثر على مالك الناس ............ يسمعهم


 ഇമാം മാലിക് (റ(ന്റെ അടുത്ത് ആളുകൾ വർദ്ധിച്ചപ്പോൾ മഹാനവർകളോട് ചോദിക്കപ്പെട്ടു: ജനങ്ങളെ കേൾപ്പിക്കാൻ അങ്ങയിൽ നിന്ന് ഹദീസ്കേട്ട് പറഞ്ഞ്

കൊടുക്കുന്നയാളെ നിയമിച്ച് കൂടെ?


 فقال : قال الله تعالى : ﴿يأيها الذين ............. النبي﴾


 മഹാനവകൾ

 പറഞ്ഞു: അല്ലാഹു പറഞ്ഞിട്ടുണ്ട് " ഓ സത്യവിശ്വാസികളെ നബിﷺയുടെ ശബ്ദത്തേക്കാൾ നിങ്ങളുടെ ശബ്ദത്തെ നിങ്ങൾ ഉയർത്തരുത്"


 حَبَسْت :തടഞ്ഞ് വെച്ചു

زِدتُّ :കൂടുതലാക്കി

تَأَهَّبَ :ഒരുങ്ങുക

مُسْتَمْلِياً : കേട്ട് പറഞ്ഞ് കൊടുക്കുന്നയാൾ

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

No comments:

Post a Comment

Madrasa MID Term Exam 2024-2025| SKSVB (SAMASTHA KERALA SUNNI VIDYABHYASA BOARD) മിഡ് ടേം എക്‌സാം 2024 പേപ്പർ PDF

                                                   Madrasa  MID Term  Exam  2024- 2025 |  SKSVB  ( S AMASTHA KERALA SUNNI VIDYABHYASA BOARD ...