ക്ലാസ് = 10
വിഷയം = തസ്കിയ
യൂണിറ്റ് = 5
♾️♾️♾️♾️♾️♾️♾️♾️♾️♾️
الوحدة الخامسة
لَاتَأْكُلْ لَحْمَ أَخِيكَ مَيْتًا
മരണപ്പെട്ട നിന്റെ സഹോദരന്റെ മാംസം നീ തിന്നരുത്
جَاءَ الرجل الأسلمي .............. يعرض عنه
അസ്‌ലം ഗോത്രത്തിലെ ഒരു മനുഷ്യൻ നബി (സ്വ) യുടെ അടുക്കൽ വന്നു അദ്ധേഹം നാലു പ്രാവശ്യം തന്റെ ശരീരത്തിനെതിരെ വ്യഭിചാരം കൊണ്ട് സാക്ഷി നിന്നു .ഓരോ പ്രാവശ്യവും നബി (സ്വ) അയാളെ തൊട്ട് മുഖം തിരിക്കുന്നുണ്ടായിരുന്നു.
ولكنه لم يرجع ............ أن تطهرني
പക്ഷെ അദ്ധേഹം തന്റെ കുറ്റസമ്മതത്തിൽ നിന്നും മടങ്ങിയില്ല എന്നിട്ടദ്ധേഹം പറഞ്ഞു: നബിയേ അങ്ങ് എന്നെ ശുദ്ധിയാക്കണമെന്ന് ഞാൻ ഉദ്ധേശിക്കുന്നു.
فأمر بهﷺ ....... .... .... المحصن
അപ്പോൾ നബിﷺ അയാളേ എറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ടു. അങ്ങിനെ അദ്ദേഹത്തെ എറിഞ്ഞു കൊല്ലപ്പെട്ടു. എറിഞ്ഞ് കൊല്ലൽ ഇസ്‌ലാമിൽ വിവാഹിതനായ വ്യഭിചാരിക്കുള്ള ശിക്ഷയാണ്
فَقَالَ رجل..................... رجم الكلب
അപ്പോൾ അൻസ്വാറുകളിൽ പെട്ട ഒരാൾ തന്റെ കൂട്ടുകാരനോട് പറഞ്ഞു. അല്ലാഹു കുറ്റം മറച്ച് വെച്ച ഇയാളുടെ കാര്യം ഒന്ന് ആലോചിച്ച് നോക്കൂ. ഇയാൾ തന്റെ ശരീരത്തെ ഒഴിവാക്കാൻ കൂട്ടാക്കിയില്ല അങ്ങിനെ ഇയാളെ നായയെ എറിഞ്ഞ് കൊല്ലുന്നത് പോലെ എറിഞ്ഞ് കൊന്നില്ലേ
فسكت رسول ............. أين فلان فلان ؟
അപ്പോൾ നബി(സ്വ) മിണ്ടാതിരുന്നു. അവർ രണ്ട് പേരോടും ഒന്നും പറഞ്ഞില്ല. പിന്നീട് ഒരു കഴുതയുടെ ശവത്തിന്റെ അരികിലൂടെ നടന്ന് പോയപ്പോൾ നബി(സ്വ) വിളിച്ച് ചോദിച്ചു. എവിടെ ഇന്ന ഇന്ന വ്യക്തികൾ ?
كلا من جيفة ................ بنغمس فيها
നിങ്ങൾ രണ്ട് പേരും ഈ കഴുതയുടെ ശവം ഭക്ഷിക്കുക
അൽപ സമയം മുമ്പ് നിങ്ങൾ ആ മനുഷ്യന്റെ മാനം പിച്ചിച്ചീന്തിയില്ലേ? അത് ഈ ശവം തിന്നുന്നതിനേക്കാൾ ഗൗരവമാണ്
എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവൻ തന്നെ സത്യം ഇപ്പോൾ അദ്ധേഹം സ്വർഗ്ഗീയ അരുവികളിൽ മുങ്ങിക്കുളിക്കുകയാണ്
تَأْكُلُ :തിന്നുക
لَحْم :മാംസം
اِقْرَار : കുറ്റസമ്മതം
رَجْم : എറിഞ് കൊല്ലൽ
عُقُوبَة : ശിക്ഷ
مُحْصَن :വിവാഹിതൻ
جِيفَة :ശവം
عِرْض :മാനം
قال أنس بن مالك.................حتّی آذن له
അനസുബ്നു മാലിക് (റ) പറയുന്നു :- നബി (സ്വ) ഒരു ദിവസം നോമ്പനുഷ്ഠിക്കാൻ കൽപ്പിച്ചു.എന്നിട്ട വിടുന്ന് പറഞ്ഞു ഞാൻ അനുമതി നൽകുന്നതുവരെ ഒരാളും നോമ്പു മുറിക്കരുത്.
حتّی إذا أمسو.....................فی الإفطارفيأذن له
അങ്ങനെ വൈകുന്നേരമായപ്പോൾ നോമ്പ് മുറിക്കാൻ അനുമതി ചോദിച്ച് ഒരാൾ വരുന്നു അപ്പോൾ നബി(സ്വ) അയാൾക്ക് അനുമതി കൊടുത്തു.
حتّی جاءه.......................... فأعرض عنه
അങ്ങനെ വേറേ ഒരാൾ നബി(സ്വ) യുടെ അടുത്ത് വരാൻ ലജ്ജിക്കുന്ന രണ്ട് യുവതികൾക്ക് വേണ്ടി നോമ്പ് തുറക്കാനുള്ള അനുമതി ചോദിച്ചു കൊണ്ട് വന്നു.
അപ്പോൾ നബി(സ്വ) അദ്ദേഹത്തിൽ നിന്നും തിരിഞ്ഞു കളഞ്ഞു.
അദ്ധേഹം ചോദ്യം ആവർത്തിച്ചു അപ്പോഴും നബി (സ്വ) അദ്ദേഹത്തിൽ തിരിഞ്ഞു കളഞ്ഞു
അദ്ധേഹം വീണ്ടും ചോദ്യം ആവർത്തിച്ചു. അപ്പോഴും നബി (സ്വ) അദ്ദേഹത്തെതൊട്ട് തിരിഞ്ഞു കളഞ്ഞു,.
وقال : إنّهما لم تصوما ................ الناس
എന്നിട്ടവിടുന്ന് പറഞ്ഞു :- തീർച്ചയായും അവർ രണ്ടുപേരും നോമ്പുനോറ്റിട്ടില്ല. ഇന്ന് പകലുടനീളം
ജനങ്ങളുടെ മാംസം തിന്നുകൊണ്ടിരുന്നവർക്ക് എങ്ങനെ നോമ്പുണ്ടാകാനാണ്?
إذهب فمرهما.......................... من دم
നീ പോയി അവർ രണ്ട് പേരും നോമ്പുകാരാണെങ്കിൽ ചർദ്ദിക്കാൻ പറയൂ . അങ്ങിനെ
അവർ ഓരോരുത്തരും രക്തക്കട്ട ചർദ്ദിച്ചു.
فقال ﷺ ..والّذی نفسي..............لاكلتهما النّار
ഇതറിഞ്ഞ നബി (സ്വ) പറഞ്ഞു :- അല്ലാഹുവിനെ തന്നെ സത്യം ! അത് രണ്ടും അവരുടെ വയറ്റിൽ അവശേഷിക്കുകയാണെങ്കിൽ അവരെ നരകം തിന്നുമായിരുന്നു.
قال تعالی : ﴿يٰٓأيّها ٱلّذين..........توّاب رّحيم﴾
ഓ സത്യവിശ്വാസികളേ ..
മിക്ക ഊഹങ്ങളും നിങ്ങൾ ഒഴിവാക്കണം ചില ഊഹങ്ങൾ തെറ്റാണ് നിങ്ങൾ ചാരവൃത്തി നടത്തരുത്. നിങ്ങൾ അന്യോന്യം പരദൂഷണം പറയുകയും ചെയ്യരുത്. നിങ്ങളിൽ ൽ ആരെങ്കിലും മരണപ്പെട്ട തന്റെ സഹോദരന്റെ മാംസം തിന്നാൻ ഇഷ്ടപ്പെടുമോ...? (ഇല്ല)നിങ്ങൾ അതിനെ വെറുക്കും. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക ! നിശ്ചയം അള്ളാഹു തൗബ സ്വീകരിക്കുന്നവനും കാരുണ്യവാനുമാണ്.
اَفْطَرَ :നോമ്പ് മുറിക്കുക
اَذِنَ :അനുമതി നൽകുക
اِسْتَأْذَنَ :അനുമതി ചോദിക്കുക
فَتَاة :യുവതി
عَاوَدَ :ആവർത്തിച്ചു
مُرْ :കൽപിക്കുക
تَقَيَّءَ : ചർദ്ധിക്കുക
اِثْم :കുറ്റം
عَلَقَة :കഷ്ണം
ظَنّْ :ഊഹം
تَجَسَّسَ : ചാരവൃത്തി നടത്തുക
يُحِبُّ :ഇഷ്ടപ്പെടുക
كَرِهَ : വെറുക്കുക
الملاحظات النحوية
أَنْوَاعُ المَعْرِفَة : മഹ്‌രിഫയുടെ ഇനങ്ങൾ
المعرفة سبعة انواع
മഹ് രിഫ ഏഴ് വിധമാണ്
1- اَلْعَلَمُ (നാമം )
ഉദാ: ُأَنَسٌ ، عِرَاقٌ ، رَمَضَان
2 - اَلضَّمِيرُ (സർവ്വനാമം )
ഉദാ: هُوَ ، أَنْتَ ، أَنَا
3 - اَلْمَوْصُولُ
ഉദാ: َاَلَّذِي ، اَلَّتِى ، اَلَّذِين
4 - اِسْمُ اْلإِشَارَةِ ( സൂചന നാമം )
ഉദാ: َهَذَا ، ذَالِكَ ، هُناَلِك
5 - مَا فِيهِ اْلأَلِفُ وَاللاَّمُ (അലിഫ് ലാമുള്ള ഇസ് മ് )
ഉദാ: ُاَلرَّجُلُ ، اَللَّيْلُ ، اَلْبَلَد
6 - اَلْمُضَافُ إِلَى اْلمَعْرِفَةِ ( മഹ്‌രീഫയിലേക്ക് ഇളാഫത്ത് ചെയ്യപ്പെട്ട ഇസ്മ് )
ഉദാ : ُ
رَسُولُ الله ، أَنْهَارُالْجَنَّةِ،
يَدُ زَيْدٍ
7- اَلْمُنَادَى (വിളിക്കപ്പെടുന്നത് )
ഉദാ:
يَارُجلُ ، يَامَرْأَةُ , يَاجِبَالُ
➖➖➖➖➖➖➖➖➖✍️
മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ
No comments:
Post a Comment