Sunday, October 31, 2021

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 5

 ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 5

♾️♾️♾️♾️♾️♾️♾️♾️♾️♾️


الوحدة الخامسة :

  الحج


قال تعالی :- ۝وأذّن في النّاس...........فجّ عميق۝


അല്ലാഹു തആല പറഞ്ഞു: നബിയേ ...

ഹജ്ജ് കൊണ്ട് നിങ്ങൾ ജനങ്ങളിൽ വിളംബരം ചെയ്യുക. കാൽനടയായും വിദൂരമായ മലമ്പാതകളിലൂടെ വരുന്ന  മെലിഞ്ഞ ഒട്ടകത്തിന്റെ മേൽ  കയറിയും അവർ തങ്ങളുടെ അടുത്ത് വരും.



۝ليشهدوا منٰفع.............البآئس الفقير۝


അവർക്ക് ഉപകാരമുള്ള രംഗങ്ങളിൽ സന്നിഹിതരാവാനും. അള്ളാഹു അവർക്ക് നൽകിയ മൃഗങ്ങളെ അറിയപ്പെട്ട ദിവസങ്ങളിൽ അല്ലാഹുവിന്റെ പേരുച്ചരിച്ച്  ബലിയറുക്കാനും. നിങ്ങൾ അതിൽ നിന്നും ഭക്ഷിക്കുക യും  ദരിദ്രരായ അശരണരായവർക്ക് ഭക്ഷിപ്പിക്കുകയും ചെയ്യുക.


قال رسول اللّه ﷺ : - من حجّ..........ولدت أمّه


നബി (സ്വ) പറഞ്ഞു:

ഈ കഹ്ബയിൽ  വന്ന് ഒരാൾ ഹജ്ജ് ചെയ്തു. അവൻ അനാവശ്യങ്ങൾ ഒന്നും ചെയ്തിട്ടില്ല. അവൻ വേണ്ടാത്തരങ്ങളിലൊന്നും ഏർപെട്ടില്ല. എന്നാൽ അവനെ അവന്റെ ഉമ്മ പ്രസവിച്ചത് പോലെ അവന്റെ മനസ്സിനെ അള്ളാഹു മാറ്റിയെടുക്കും.


البيت الحرام: : മസ്ജിദുൽ ഹറാം 


هو اوّل بيت...........................والإستقرار

നിർഭയത്വത്തിന്റെയും സ്ഥിരത യുടെയും നാട്ടിൽ  സംഗമ ഭൂമിയായും നിർഭയമായും അമ്പിയാക്കളുടെ ഖിബ് ലയായും ജനങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ഭൂലോകത്തെ   ആദ്യ ഭവനമാണ് കഅ്ബ. 


وتحيطه ............... ابراهيم


അതിനുചുറ്റും വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. 

സഫ-മർവ,  സംസം,  ഹജറുൽ അസ്‌വദ്,  ഇബ്രാഹിം മഖാം,. 


عدّد اللّه مزاياه ............... والنور


ഖുർആനിൽ അതിന്റെ ഗുണങ്ങൾ അല്ലാഹു എണ്ണി പറഞ്ഞിട്ടുണ്ട്.

അതിനെ അവൻ പ്രകാശത്തിന്റേയും  സന്മാർഗത്തിന്റേയും  കേന്ദ്രമാക്കി. 


وفرض الحجّ ................. معلومات


അതിലേക്ക് ഹജ്ജിന്  പോവൽ നിർബന്ധമാക്കി. 

അറിയപ്പെട്ട ദിവസങ്ങളിൽ അല്ലാഹുവിന്റെ നാമം സ്മരിക്കാൻ വേണ്ടിയും ഉപകാരപ്രദമായ കാര്യങ്ങളിൽ സാക്ഷികളാകാനും   ദുനിയാവിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ അവിടേക്ക് വരുന്നു.. 


مَثَابَة: : സംഗമ ഭൂമി / പുണ്ണ്യ സ്ഥലം

اَمْن :നിർഭയത്വം

اِسْتِقْرَار : സ്ഥിരത

مَرْكَز :കേന്ദ്രം

تُحِيطُ : വലയം ചെയ്യുന്നു

اَلْاَيَات :ദൃഷ്ടാന്തങ്ങൾ

هِدَايَة :സൻമാർഗ്ഗം

نُور :പ്രകാശം

عَدَّدَ : എണ്ണി



الحجّ


قال رسول اللّه ﷺ : العمرة..................إلّا الجنّة


നബി (സ്വ) പറഞ്ഞു :-  ഒരു ഉംറ  മറ്റൊരു ഉംറ വരേയുളള പാപങ്ങൾക്ക്   പ്രായശ്ചിത്തമാണ്. സ്വീകാര്യമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ  പ്രതിഫലം ഇല്ല


والحجّ المبرور .............. إلى وقت رجوعه


സ്വീകാര്യമായ ഹജ്ജ് എന്നാൽ കുറ്റങ്ങൾ കലരാത്ത ഹജ്ജാണ്. 

ഹജ്ജ് ചെയ്യാൻ ഒരാൾ ഉദ്ദേശിച്ചാൽ ആദ്യമായി തൗബ ചെയ്യണം. അനർഹമായവ തിരിച്ചേൽപ്പിക്കണം , കടങ്ങൾ വീട്ടണം, തിരിച്ച് വരുന്നതുവരെയുള്ള സമയത്ത് താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കുള്ള ചെലവ് തയ്യാറാക്കണം. 


ويستصحب.................................. معينا عليه


പോയി വരാൻ മതിയാവുന്ന ഹലാലായ സമ്പത്ത് കൂടെ കൊണ്ട് പോവണം ,

പുറപ്പെടുന്നതിനു മുമ്പ് വല്ലതും ധർമ്മം ചെയ്യണം ,

കുടുംബക്കാരോടും സഹോദരങ്ങളോടും കൂട്ടുകാരോടും യാത്ര പറയണം. 

നന്മയെ ഇഷ്ടപ്പെടുന്ന നന്മയുടെ മേൽ സഹായിക്കുന്ന നല്ല കൂട്ടുകാരനെ കൂടെ കൂട്ടണം. 



ويراعي....................................... المناسك


  നല്ല സംസാരവും ഭക്ഷണം നൽകലും നല്ല സ്വഭാവങ്ങൾ പ്രകടിപ്പിക്കലും ശ്രദ്ധിക്കണം.

യാത്രയിലും മറ്റു ആരാധനാ വേളകളിലും ഹദീസിൽ വന്ന ദുആകളും ദിക്റുകളും ഉപയോഗിക്കണം


ويصبر علی................................ والمجادلة


 യാത്രാക്ലേശത്തിലും ജനങ്ങളുടെ ബുദ്ധിമുട്ടിക്കലിലും ക്ഷമിക്കണം. സംസാരം കൊണ്ടും

പ്രവർത്തി കൊണ്ടും  ഒരാളെയും ബുദ്ധിമുട്ടിക്കരുത്.

വാക്കേറ്റവും തർക്കവും ഒഴിവാക്കണം. 


يُخَالِطُ :കലർത്തുക

مَظَالِم :അനർഹമായത്

دَيْن :കടം

يَسْتَصْحِبُ :കൂടെ കൊണ്ട് പോകണം

تَصَدَّقَ :ധർമ്മം ചെയ്യുക

وَدَّعَ :യാത്ര പറയുക

رُفَقَاء :കൂട്ടുകാർ

ُيُرَاعِی :ശ്രദ്ധിക്കുക

مُخَاصَمَة : വാക്കേറ്റം

مُجَادَلَة : തർക്കം

 

أسرار الحجّ

ഹജ്ജിന്റെ രഹസ്യങ്ങൾ



الحجّ عبادة عظيمة ................... عميق


ഹജ്ജ് മഹത്തായ ആരാധനയാണ്. 

ഹജ്ജ് ചെയ്യുന്നവർ അല്ലാഹുവിന്റെ  യാത്രാ സംഘവും അതിഥികളുമാണ്.

എല്ലാ വിദൂര ദിക്കുകളിൽ നിന്നും കഹ്ബയിലേക്ക് അവർ വരുന്നു. 


فيهم الملك...............................والعجم


അവരിൽ രാജാവും പ്രജയും നേതാവും അനുയായിയും  ദരിദ്രനും  ധനികനും കറുത്തവനും  വെളുത്തവനും പുരുഷനും സ്ത്രീയും കുട്ടിയും പ്രായമുള്ള വനും ആരോഗ്യമുള്ളവനും ബലഹീനനും  അറബിയും അനറബിയുമുണ്ട്. 


زيّهم واحد............................... إلا على اساس التقوى


അവരുടെ വേഷം ഒന്നാണ്. അവരുടെ പ്രാർത്ഥന ഒന്നാണ് അവരുടെ ആരാധ്യൻ ഒന്നാണ് . 

അവർ സഹോദരൻമാരാണ്തഖ്‌വ എന്ന മാനദണ്ഢത്തിലല്ലാതെ അവരിൽ ഒരാൾക്കും മറ്റൊരാളെക്കാൾ ശ്രേഷ്ഠത ഇല്ല . 


ماأعظم هٰذاالوفد !..................... العظمى !!!


ഈ യാത്രാസംഘം എത്ര മഹത്വരം ! ഈ ഒരുമിച്ച് കൂടൽ എത്ര മനോഹരം !

മറ്റൊരു മതത്തിലെ ആരാധനയും ഇതിനോട് തുല്യമാവുകയില്ല. 

ഇതിനോട് കിട പിടിക്കുന്ന ഒരു യാത്ര സംഘവും ഒരു മതത്തിലും ഇല്ല  മഹത്തായ മാനുഷിക ഐക്യത്തെ ഉച്ചത്തിൽ വിളിച്ചുപറയുന്ന ഒരുമിച്ച് കൂടൽ.

 

وَفْد :യാത്രാ സംഘം

بَيْتُ الْعَتِيق : പുരാതന ഭവനം / കഹ്ബ

فَجٌّ عَمِيقٌ : വിദൂര ദിക്ക്

مَلِك :രാജാവ്

مَمْلُوك : പ്രജ

سَيِّد :നേതാവ്

مَسُود :അനുയായി

فَقِير :ദരിദ്രൻ

غَنِيّ :ധനികൻ

اَسْوَد : കറുത്തവൻ

اَبْيَض : വെളുത്തവൻ

رَجُل :പുരുഷൻ

اِمْرَأَة :സ്ത്രീ

قَوِيّ : ആരോഗ്യമുള്ളവൻ

ضَعِيف : ബലഹീനൻ

صَبِيّ :കുട്ടി

مُسِنّ :പ്രായമുള്ളവൻ

زِيّ :വേഷം

اِجتِمَاع :ഒരുമിച്ച് കൂടൽ

وَحْدَةُ الْاِنْسَانِيَّة : മാനുഷിക ഐക്യം



ഹജ്ജിന്റെ റുക്നുകൾ : 6


1- ഇഹ്റാം ചെയ്യൽ

2- അറഫയിൽ നിൽക്കൽ

3 - ഇഫാളത്തിന്റെ ത്വവാഫ്

4- സ്വഫാ-മർവക്കിടയിൽ സഹ് യ് ചെയ്യൽ

5 - മുടികളയൽ

6 - പ്രധാന റുക്നുകൾക്കിടയിൽ തർത്തീബ്


   വാജിബാത്തുകൾ: 5


1 - മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്യൽ

2- മുസ്ദലിഫയിൽ രാപ്പാർക്കൽ

3 - അയ്യാമുത്തശ് രീഖിന്റെ ദിവസങ്ങളിൽ മിനയിൽ രാപ്പാർക്കൽ

4- മൂന്ന് ജംറകളിലേക്ക് കല്ലെറിയൽ

5 - വിടവാങ്ങൽ ത്വവാഫ്



വാജിബാത്തും റുക്നുകളും തമ്മിലുള്ള വ്യത്യാസം :-


വാജിബാത്തുകൾ നഷ്ടപ്പെട്ടാൽ അറവിലൂടെ പരിഹരിക്കാൻ പറ്റും

റുക്നുകൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അത് ഒഴിവായാൽ ഹജ്ജ് സ്വഹീഹല്ല


മീഖാത്തുകൾ:


1-ذُوالْحُلَيْفَة

2 -جُحْفَة

3 -قَرْنُ الْمَنَازِل

4 -ذَاتُ عِرق

5 -يَلَمْلَمْ= ഇതാണ് ഇന്ത്യക്കാരുടെ മീഖാത്ത്


വാജിബാത്തും റുക്നുകളും അല്ലാത്തവ സുന്നത്തുകളാണ്. അവ ഹജ്ജിന്റെ പരിപൂർണ്ണതക്ക് ആവശ്യമാണ്

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 

No comments:

Post a Comment

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...