Sunday, October 31, 2021

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 4

 ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 4

الوحدة الرابعة

   أحكام الصّوم

              നോമ്പിന്റെ വിധികൾ


قال تعالی ... ﴿يٰٓأيّها ٱلّذين........لعلّكم تتّقون﴾


അല്ലാഹു തആല പറഞ്ഞു:

ഓ സത്യവിശ്വാസികളെ നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ് വയുള്ളവരാകാൻ വേണ്ടി.


قال رسول اللّه ﷺ :- ..............سبعين خريفا


നബി ﷺ തങ്ങൾ പറഞ്ഞു :- അല്ലാഹുവിന്റെ മാർഗത്തിൽ ഒരുദിവസം ഒരു അടിമ നോമ്പെടുത്താൽ  ആ ദിവസം കാരണം അല്ലാഹു അവനെ നരകത്തെ തൊട്ട് എഴുപത് വർഷം  വിദൂരത്താക്കുന്നതാണ്.


عن أبي هريرة.....................ان يدع طعامه وشرابه.


അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു : നബി (സ്വ)തങ്ങൾ പറഞ്ഞു :- തിന്മ വാക്ക് പറയലും തിന്മ ചെയ്യലും  ഉപേക്ഷിക്കാത്തവൻ ഭക്ഷണവും വെള്ളവും ഒഴിവാക്കുന്നതിൽ അല്ലാഹുവിന് ഒരു ആവശ്യവും ഇല്ല.


سنن الصّوم

നോമ്പിന്റെ സുന്നത്തുകൾ


١..التسحّر.......................بركة


1..രാത്രിയിലേ 

രണ്ടാമത്തേ പകുതി അത്താഴം കഴിക്കൽ. തീർച്ചയായും അത്താഴം കഴിക്കുന്നതിൽ ബർക്കത്തുണ്ട്. 


٢..تأخير..................................خمسين آية


2. രാത്രിയിൽ നിന്ന് 50 ആയത്ത് ഓതാനുള്ള സമയം ബാക്കിയാകുന്നതുവരെ അത്താഴം കഴിക്കലിനെ പിന്തിപ്പിക്കൽ. 


٣..الغسل.................................قبل الفجر


3..വലിയ അശുദ്ധിക്കുവേണ്ടി സുബഹിക്ക് മുമ്പ് കുളിക്കൽ. 


٤..التّطيّب................................والإكتحال نهارا


4. അത്താഴ സമയം സുഗന്ധം ഉപയോഗിക്കലും പകലിൽ സുഗന്ധം ഉപയോഗിക്കാതിരിക്കലും സുറുമയിടാതിരിക്കലും .


٥..كفّ النّفس...............................وشبهات


5..ഹറാമോ ഹലാലോ എന്ന് തിരിച്ചറിയാത്തകാര്യങ്ങളിൽ നിന്നും വൈകാരികമായ കാര്യങ്ങളിൽ നിന്നും ഹറാമായ കാര്യങ്ങളിൽ നിന്നും ശരീരത്തെ തടയൽ.


٦..إكثار التّلاوة............. ....... الخير


6..ഖുർആൻ പാരായണവും, സ്വദഖയും, ഇഹ്തികാഫ് ഇരിക്കലും, മറ്റു എല്ലാ നല്ല കാര്യങ്ങളും കൂടുതലാക്കൽ. 


٧..تعجيل الفطر................ على الصلاة


7 : നോമ്പ് തുറക്കലിനെ ഉളരിപ്പിക്കലും നിസ്കാരത്തേക്കാൾ മുന്തിക്കലും


٨..كون الفطر..................... الثلاث


8.. നോമ്പ് തുറക്കൽ ഈത്തപ്പഴം കൊണ്ട് പിന്നെ കാരക്ക കൊണ്ട് പിന്നെ വെള്ളം കൊണ്ട് ആകുക . ഇവയിലെല്ലാം പരിപൂർണ്ണമായത് മൂന്നെണ്ണം വീതം ആകലാണ്.


٩..أن يقول عقب الفطر............... إن شاء الله


9..നോമ്പ് തുറന്ന ഉടനെ اللهم لك صمت وعلى رزقك أفطرت ذهب الظمأ وابتلت العروق وثبت الأجر إن شاءالله (അല്ലാഹുവേ..  നിനക്ക് വേണ്ടി ഞാൻ നോമ്പ് നോറ്റു. നിന്റെ ഭക്ഷണം കൊണ്ട് ഞാൻ നോമ്പ് തുറന്നു. ദാഹം തീർന്നു.ഞരമ്പുകൾ നനഞ്ഞു . അല്ലാഹുവേ നീ ഉദ്ദേശിചാൽ കൂലിയും സ്ഥിരപ്പെട്ടിരിക്കുന്നു) എന്ന് പറയുക


خَرِيف : വർഷം

زُور :തിന്മ

تَسَحُّر :അത്താഴം കഴിക്കൽ

تَطَيُّب :സുഗന്‌ധം ഉപയോഗിക്കൽ

نِصْف: പകുതി

اِكْتِحَال : സുറുമയിടൽ

كَفٌّ : തടയൽ

شَهَوَات : വൈകാരിക കാര്യങ്ങൾ

شُبُهَات : ഹലാലോ ഹറാമോ എന്ന് തിരിച്ചറിയാത്ത കാര്യങ്ങൾ

تَعْجِيل : ളളരിപ്പിക്കൽ / വേഗത്തിലാക്കൽ

رُطَب :ഈത്തപ്പഴം

تَمْر : കാരക്ക

ظَمَأْ.. ദാഹം

عُرُوق :ഞെരമ്പുകൾ

اَجْر :കൂലി


مكروهات الصّوم

നോമ്പിന്റെ കറാഹത്തുക്കൾ


يكره للصّائم السّواك بعد ......... بلا حاجة


നോമ്പുകാരന് കാരണമില്ലാതെ ഉച്ചക്ക് ശേഷം മിസ് വാക്ക് ചെയ്യലും

വായയിൽ വല്ല വസ്തുവും ചവക്കലും 

ആവശ്യമില്ലാതെ ഭക്ഷണം രുചി നോക്കലും കാറാഹത്താണ്. 


واستعمال الطّيب ................. للشهوة


സുഗന്ധം ഉപയോഗിക്കലും വെള്ളത്തിൽ മുങ്ങലും 

വായിൽ വെള്ളം കൊപ്ലിക്കുന്നതിലും മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതിലും അമിതമാക്കലും .

വികാരമുണർത്തുന്ന രീതിയിൽ ഇണങ്ങിച്ചേരലും കറാഹത്താണ്. 

 

ومن خلاف الأولی.......................والفصد


നോമ്പുകാരൻ കൊത്തി വെക്കലും, കൊമ്പ് വെക്കലും, 

സുറുമയിടലും ُخِلاَف الْأَوْلَىയാണ്



وجوب الفطر وجوازه

നോമ്പ് മുറിക്കൽ നിർബന്ധമുള്ളതും  അനുവദനീയമുള്ളതും

يجب الفطر.................................أو العطش


ശക്തമായ ദാഹം വിശപ്പ്,  രോഗം,  എന്നിവ കാരണമായി അവന്റെ ശരീരമോ അല്ലെങ്കിൽ ശരീരത്തിലെ ഒരു അവയവമോ അല്ലെങ്കിൽ ഒരു അവയവത്തിന്റെ  ഉപകാരമോ നശിക്കുമെന്ന് ഭയപ്പെട്ടാൽ നോമ്പ് മുറിക്കൽ നിർബന്ധമാണ്. 


ولإنقاذ حيوان .......... على أولادهما


ബഹുമാനിക്കപ്പെടുന്ന ജീവികളെ രക്ഷപ്പെടുത്താൻ  വേണ്ടിയും  

ഗർഭിണിയും  പാലൂട്ടുന്നവളും തന്റെ കുട്ടികളുടെ മേൽ ഭയപ്പെട്ടാലും നോമ്പ് മുറിക്കൽ നിർബന്ധമാണ്. 


ويجوز الفطر...........................ولتخليص مال


പ്രയാസമുള്ള രോഗത്തിന് വേണ്ടിയും, ഹലാലായ ദീർഘ യാത്രയ്ക്ക്  വേണ്ടിയും,  സമ്പത്ത് സംരക്ഷിക്കാൻ വേണ്ടിയും നോമ്പ് മുറിക്കൽ അനുവദനീയമാണ്.


وصوم المسافر أحبّ ................ أفضل


ബുദ്ധിമുട്ടില്ലെങ്കിൽ യാത്രക്കാരൻ നോമ്പ് നോൽക്കലാണ് ഏറ്റവും നല്ലത്. ബുദ്ധിമുട്ടിനെ ഭയപ്പെട്ടാൽൽ നോമ്പ് മുറിക്കലാണ് ഏറ്റവും ഉത്തമം.


والمريض إن .................. أفطر


ഒരു രോഗിയുടെ രോഗം സുബഹിയുടെ തൊട്ടുമുമ്പ് സുഖമായാൽ അവന് നോമ്പ് നോൽക്കൽ നിർബന്ധമാണ്. പിന്നീട്

രോഗം മടങ്ങി വന്നാൽ നോമ്പ് മുറിക്കാവുന്നതാണ്. 


وكذا العامل............................... أفطر

ഇപ്രകാരം പ്രയാസമേറിയ ജോലി ചെയ്യുന്ന ജോലിക്കാരനും നോമ്പ് നോൽക്കൽ നിർബന്ധമാണ്.

പിന്നീട് നോമ്പ് അവന് പ്രയാസമായാൽ നോമ്പു മുറിക്കാവുന്നതുമാണ്.


مَضْغْ : ചവക്കൽ

ذَوْق : രുചിച്ച് നോക്കൽ

اِنْغِمَاس :മുങ്ങൽ

فَم : വായ

اِكْتِحَال : സുറുമയിടൽ

مُباششَرَة : ഇണങ്ങിച്ചേരൽ

فَصْد : കൊത്തിവെക്കൽ

حِجَامَة : കൊമ്പ് വെക്കൽ

مُبَالَغَة : അമിതമാക്കൽ

اِنْقَاذ :രക്ഷപ്പെടുത്തൽ

تَخْلِيص : സംരക്ഷിക്കൽ

عَطْش ..

جُوع :വിശപ്പ്

حَامِل :ഗർഭിണി

شَاقَّة : പ്രയാസകരമായ


القضاء والفدية : ഖളാ ഹും ഫിദ് യയും


يجب قضاء صوم....................... بعذر


 റമദാനിലെ നോമ്പ് കാരണമില്ലാതെ നഷ്ടപ്പെട്ടാൽ ഉടനെ ഖളാഅ് വീട്ടലും

കാരണത്തോട് കൂടെ  നഷ്ടപ്പെട്ടാൽ അടുത്ത റമളാനിന്

 മുമ്പ് ഖളാഅ് വീട്ടലും നിർബന്ധമാണ്.


فمن أخّره........................مدّ لكلّ يوم


കാരണമില്ലാതെ അടുത്ത റമദാൻ വരുന്നത് വരെ ഖളാഅ് വീട്ടലിനെ ഒരാൾ പിന്തിച്ചാൽ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ ദിവസത്തിനും ഓരോ മുദ്ദും നൽകൽ നിർബന്ധമാണ്.. 

വർഷങ്ങൾ ആവർത്തിക്കൽ കൊണ്ട് മുദ്ദും ആവർത്തിക്കും.


فإن مات قبل........................ للفوات


ഖളാഅ് വീട്ടുന്നതിന് മുമ്പ് മരണപ്പെട്ടാൽ അവൻ കുറ്റക്കാരനാകും. അവന്റെ അനന്തര സ്വത്തിൽ നിന്ന് ഓരോ ദിവസത്തിന് രണ്ടു മുദ്ദ് വീതം നൽകുകയും വേണം. 

ഒരു മുദ്ദ് നോമ്പ് പിന്തിപ്പിച്ചതിനും ഒരു മുദ്ദ് നഷ്ടപ്പെടുത്തിയതിനും 


فإن كان التّأخير......................... للفوات 


ഇനി കാരണത്തോട് കൂടെയാണ് പിന്തിപ്പിച്ചത് എങ്കിൽ അവന് കുറ്റമില്ല. നോമ്പ് നഷ്ടപ്പെട്ടതിന് ഒരു മുദ്ദ് മാത്രം നിർബന്ധമാണ്.. 


ومن فاته بعذر.....................إثم ولا فدية


ഒരാൾക്ക് കാരണതോട് കൂടെ നോമ്പ് നഷ്ടമാവുകയും ഖളാഅ് വീട്ടൽ സൗകര്യമാകുന്നതിന് മുമ്പ് മരണപ്പെടുകയും ചെയ്താൽ അവന് കുറ്റമോ ഫിദ് യയോ ഇല്ല.


وإذا أفطرت......................... إلا القضاء


ഗർഭിണിയോ പാലൂട്ടുന്നവളോ കുട്ടിയുടെ മേൽ മാത്രം ഭയപ്പെട്ട് കൊണ്ട് നോമ്പ് ഒഴിവാക്കിയാൽ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ ദിവസത്തിനും ഒരു മുദ്ദ് നൽകൽ നിർബന്ധമാണ്.  സ്വന്തം ശരീരത്തിന്റെ മേലിലോ അല്ലെങ്കിൽ കുട്ടിയുടെയും ശരീരത്തിന്റെയും മേലിലോ ഭയപ്പെട്ടു നോമ്പു ഒഴിവാക്കിയാൽ ഖളാഅ് വീട്ടൽ മാത്രം നിർബന്ധമാണ്


ويجب مع................................ النهار


പിഴവോടെയോ കാരണം ഇല്ലാതെയോ റമളാനിലെ നോമ്പ് ഒഴിവാക്കിയവന്റെ മേൽ പകലിൽ ബാക്കിയുള്ള സമയം നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ ഖളാഅ് വീട്ടുന്നതോടൊപ്പം നിർബന്ധമാണ്. പകലിൽ

 മുസ്ലിമായവനും ബോധം തെളിഞ്ഞവനും അവരണ്ടും (ഖളാ ഹും ഇംസാകും) സുന്നത്താണ്. 


ومن زال........................... الإتمام


നോമ്പ് ഒഴിവാക്കിയവനായിരിക്കെ ഒരാളുടെ കാരണം നീങ്ങിയാൽ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ അവന് സുന്നത്താണ്. 

നോമ്പുകാരനായിരിക്കെ കാരണം നീങ്ങിയാൽ നോമ്പ് പൂർത്തിയാക്കൽ അവന്  നിർബന്ധമാണ്.


 الكفارة مع القضاء

ഖളാഹ് വീട്ടുന്നതോടൊപ്പം കഫാറത്ത് നൽകൽ


 يجب مع القضاء .....ـ ............ لأجل الصوم


സ്വയ ഇഷ്ടപ്രകാരം അറിഞ്ഞ് കൊണ്ട് മന:പൂർവ്വം ലൈംഗിക ബന്ധം കൊണ്ട് റമളാനിലെ നോമ്പ് നഷ്ടപ്പെടുത്തിയവന്റെ മേൽ ഉടനെ ഖളാഹ് വീട്ടലും കഫാറത്തും നിർബന്ധമാണ്. നോമ്പ് നഷ്ടപ്പെടുത്തിയ കാരണം അവൻ കുറ്റക്കാരനുമാണ്.


بشرط كون ............... كل اليوم


 നോമ്പ് നഷ്ടപ്പെടുത്തിയത് ലൈംഗിക ബന്ധം കൊണ്ട് മാത്രമാകലും എല്ലാ ദിവസം അവൻ നോമ്പെടുക്കാൻ യോഗ്യനുമായിരിക്കലും ശർത്ത്വാണ്.

സംയോഗം ചെയ്യപ്പെട്ടവളുടെ മേൽ ഖളാഹ് മാത്രമേ നിർബന്ധമുള്ളൂ


وهي هنا عتق ............... أو فقيرا مدا مدا


ഇവിടെ കഫാറത്ത് വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കലാണ് അതിന് കഴിവില്ലെങ്കിൽ തുടർച്ചയായി അറുപത് ദിവസം നോമ്പ് നോൽക്കലാണ് അതിന് കഴിവില്ലെങ്കിൽ അറുപത് മിസ്കീൻ മാർക്കോ ഫഖീറുമാർക്കോ ഓരോ മുദ്ധ് ഭക്ഷണം നൽകലാണ്.

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

No comments:

Post a Comment

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...