Monday, November 8, 2021

പരീക്ഷാ നോട്ട് ക്ലാസ് = 7 വിഷയം = തസ്ക്കിയ UNIT -1 سورة الفلق

   ക്ലാസ് = 7

വിഷയം = തസ്ക്കിയ

UNIT -1

سورة الفلق

 

*۞قل أعوذ بربّ الفلق۞*

നബിയെ പറയുക ; പ്രഭാത റബ്ബിൽ ഞാൻ അഭയം തേടുന്നു

 

*۞من شرّماخلق۞*

അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തിൽ നിന്ന്

 

*۞ومن شرّغاسق إذا وقب۞*

രാത്രിയുടെ ഉപദ്രവത്തിൽ നിന്നും ; അത് ഇരുൾമുറ്റിയതാകുമ്പോൾ

 

*۞ومن شرّ النّفّٰثٰت فی العقد۞*

കെട്ടുകളിൽ ഊതുന്നവരുടെ ഉപദ്രവത്തിൽ നിന്നും

 

*۞ومن شرّ حاسد إذاحسد۞*

അസൂയാലു അസൂയ കാണിക്കുമ്പോൾ അവന്റെ ഉപദ്രവത്തിൽ നിന്നും ഞാൻ അഭയം പ്രാപിക്കുന്നു

            

 

*مكانة هذه السورة*

                                   

 

سورة الفلق...............................إلی الفراش

മുഅവിതതൈനിയിൽ നിന്നുള്ള ഒരു സൂറതാണ് ഫലഖ്

രാവിലെയും,  വൈകുനേരവും, അഞ്ചു ഫർളാകപെട്ട നിസ്കാരങ്ങൾക്ക് ശേഷവും, ഉറങ്ങാൻവേണ്ടി വിരിപ്പിലേക്ക് ചായുന്ന സമയത്തും സൂറത്തുകൾ ഓതൽ പുണ്യമാണ് 

 

وعند الرّقيّة..................................والعين

സിഹ്ർ, വിഷം, രോഗം, കണ്ണേറ് എന്നിവക്ക് വേണ്ടി ഓതി  മന്ത്രിക്കലും പുണ്യമാണ്

 

*قال رسول الله صلى الله عليه وسلم لعقبة بن...............بمثلهما*

ഉഖ്ബത് ബ്നു ആമിർ () നോട്നബി ()പറഞ്ഞു:- ഉഖ്ബതേ ():-ഇവ രണ്ട്കൊണ്ടും(സൂറത്തുൽ ഫലഖ്, നാസ്)നീ അഭയം  തേടുക. കാരണം ഒരു അഭയാർത്ഥിയും ഇവക്ക് തുല്യമായവകൊണ്ട് അഭയം തേടീട്ടില്ല.

 

*قالت عائشة رضي اللّه عنها :- إن النبي صلى اللّه عليه وسلم كان إذا أوى.................يفعل ذلك ثلاث مرّات*

 

ആയിശ () പറയുന്നു :- തിരുനബി എല്ലാദിവസവും ഉറങ്ങാൻ തയ്യാറെടുത്താൽ കൈകൾ പരസ്പരം കൂട്ടിപ്പിടിച്ച് അതിലേക്ക് , സൂറത്തുൽ ഇഖ്ലാസ്, ഫലഖ്, നാസ്  എന്നീ സൂറത്തുകളെ കൈകളിലേക്ക് ഓതി ഊതുകയും  ശരീരത്തിൽ നിന്നും സാധ്യമായ സ്ഥലത്തെല്ലാം കൈകൾ കൊണ്ട് തടവുകയും. തലയിൽ നിന്ന് തുടങ്ങി മുഖവും ശരീരത്തിന്റെ മുൻഭാഗവും തടവും. ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്യുമായിരുന്നു

 

 

 

*نزول هذه السورة*

 

 كان لبيد.............................فيه شيئا

ജൂദന്മാരുടെ കൂട്ടത്തിൽ ഏറ്റവും വലിയ സിഹ്ർ ചെയ്യുന്നവനാണ് ലബീദ് ബ്നുൽ അഹ്സം. ഹിജ് ഏഴാം വർഷം മുഹർറം മാസത്തിൽ ജൂദന്മാരുടെ നേതാക്കൾ നബി തങ്ങൾക്ക് സിഹ്റ് ചെയ്യാൻ അവനോടു കല്പിച്ചു. കാരണം, നേതാക്കൾ ചെയ്ത സിഹ്റുകളൊന്നും തിരുനബിയിൽ സ്വാധീനം ചെലുത്തിയിരുന്നില്ല.

 

وجعلوا له...............................في العقد

അവർ സിഹ്റ് ചെയ്യാൻ അവൻക്ക് മൂന്ന് ദിനാർ നിശ്ചയിച്ചു. അങ്ങനെ ലബീദും കെട്ടുകളിൽ ഊതുന്ന അവന്റെ പെൺമക്കളും സിഹ്റ് ചെയ്യാൻ ഏറ്റെടുത്തു.

 

فسحر النّبيّ ﷺ ...............بئر ذروان

ഒരു ചരടിൽ പതിനൊന്നു കെട്ടുകൾ ഇടുകയും, മെഴുകിൽ നിന്ന് തിരുദൂതരുടെ രൂപം ഉണ്ടാക്കുകയും അതിൽ 11 സൂചി കുത്തി വെക്കുകയും ദർവാൻ  എന്നറിയപ്പെടുന്ന കിണറ്റിൽ ഇവയെല്ലാം കുഴിച്ചിടുകയും ചെയ്തു.

 

فأعلمه.....................................عشرة آية

അള്ളാഹു സംഭവവും സ്ഥലവുമെല്ലാം  നബിതങ്ങൾക്ക് അറിയിച്ചു കൊടുത്തു. അപ്പോൾ ജിബിരീൽ അലൈഹിസ്സലാം മുഅവ്വിദതൈനി സൂറത്തുകളുമായി ഇറങ്ങിവന്നു ( സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്)

 അവ രണ്ടും കൂടി 11 ആയത്തുകൾ ഉണ്ട്.

 

فتعوّذ بهما................................بعدها راحة

അല്ലാഹുവിന്റെ കല്പനപ്രകാരം 2 സൂറത്തുകൾ കൊണ്ട് നബിതങ്ങൾ കാവലിനെ തേടി. അങ്ങിനെ ഓരോ ആയത്ത് ഓതുന്ന സമയത്തും ഓരോ കെട്ടുകൾ അഴിഞ്ഞു പോവുകയും ശരീരത്തിന് ആശ്വാസം വരികയും ചെയ്തു.

ഓരോ സൂചി ഊരിയെടുക്കുന്ന സമയത്തും ശരീരത്തിന് സൗഖ്യവും ലഭിച്ചു.

 

حتّی قام كأنّه أنشط من عقال

അങ്ങനെ കെട്ട് കയറിൽ  നിന്ന് ഊരി വിട്ടപോലെ നബി തങ്ങൾക്ക്  പൂർണ്ണ ആശ്വാസം വന്നു.

 

 

 

*تفسير السورة*

 

                                  

*قل*

പ്രാർത്ഥിക്കുന്ന വരും രക്ഷതേടുന്നു അവരുമായി കൊണ്ട് നബിയെ തങ്ങൾ പറയുക

 

*أعوذ*

ഞാൻ രക്ഷതേടുന്നു. ഞാൻ അഭയം തേടുന്നു

 

*برب الفلق*

പ്രഭാതത്തിന്റെ  നാഥനോട്

 

*من شرماخلق*

അവൻ സൃഷ്ടിച്ച മുഴുവൻ വസ്തുക്കളുടെയും ദ്രോഹങ്ങളിൽ നിന്ന്

 

*ومن شرغاسق*

ഇരുൾ മുറ്റിയ രാവിന്റെ  ദ്രോഹത്തിൽ നിന്നും

 

*إذاوقب*

അതിന്റെ ഇരുട്ട് മുന്നിട്ടു വന്നാൽ

 

*ومن شر النفٰثٰت فى العقد*

ചരടിന്റെ  കെട്ടുകളിൽ ഊതുന്ന വ്യക്തികളുടെ ദ്രോഹത്തിൽ നിന്ന്

 

*ومن شر حاسد إذاحسد*

അസൂയാലു അസൂയ വെച്ചാലുള്ള ഒന്നിന്റെ  ദ്രോഹത്തിനെതൊട്ടും

 

قل ، ياأيّها الرسول......................بمقتضاه

നബിയെ തങ്ങൾ പറയുക , പ്രാർത്ഥിക്കുന്നവനും രക്ഷതേടുന്നവനുമായി കൊണ്ട് ,

ഞാൻ രക്ഷതേടുന്നു ഞാൻ അഭയം തേടുന്നു ,

രാത്രിയുടെ ഏകാന്തതയെ പ്രകാശത്തിന്റെ സന്തോഷംകൊണ്ട് മാറ്റിമറിക്കുന്ന പ്രഭാതത്തിന്റെ നാഥനോട് ,

അവൻ സൃഷ്ടിച്ച മുഴുവൻ വസ്തുക്കളുടെ ദ്രോഹത്തിൽ നിന്നും , ഇരുൾമുറ്റിയ രാത്രിയുടെ ദ്രോഹത്തിൽ നിന്നും അതിന്റെ ഇരുൾ മുന്നിട്ടു വന്നാൽ , ചരടുകളുടെ കെട്ടുകളിൽ ഊതുന്ന മാരണക്കാരായ വ്യക്തികളുടെ ദ്രോഹത്തിൽനിന്നും , അസൂയക്കാർ അസൂയ കാണിച്ചാൽ ഉണ്ടാവുന്ന ദ്രോഹത്തിൽ നിന്നും. അസൂയക്കാരൻ അവന്റെ താൽപര്യപ്രകാരമുള്ള പ്രവർത്തനത്തിൽ നിന്നും ഞാൻ കാവൽ ചോദിക്കുന്നു

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...