Monday, November 8, 2021

പരീക്ഷാ നോട്ട് ക്ലാസ് = 7 വിഷയം = തസ്ക്കിയ UNIT -5

  

ക്ലാസ് = 7

വിഷയം = തസ്ക്കിയ

UNIT -5

لماذا بكو


صحابة رسول اللّه ﷺ ........ علی دين اللّه

അല്ലാഹുവിന്റെ ദീനിന് മേൽ ജീവിതം സമർപ്പിച്ചവരാണ് തിരുനബി യുടെ സ്വഹാബാക്കൾ.

 

فعاشوا وماتوا لرضی اللّه

അവർ ജീവിച്ചതും മരിച്ചതും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടിയായിരുന്നു.

 

كبيرهم.......................التّضحية

അവരിൽ ചെറിയവരും വലിയവരും ആത്മ സമർപ്പണത്തിൽ സമന്മാരായിരുന്നു.

 

كان سعد وأخوه...................يوم بدر

അബീ വഖാസ് () വിന്റെ മക്കളായ സഹദ് () എന്ന വരും സഹോദരൻ ഉമൈർ () എന്ന് വരും ബദർ ദിനത്തിൽ മുസ്ലിംകളുടെ സൈന്യത്തിലുണ്ടായിരുന്നു.

 

فجعل عمير..............يتواری

പെടുന്നനെ ഉമൈർ () മറഞ്ഞു നിന്നപ്പോൾ സഹദ് () ചോദിച്ചു എന്റെ സഹോദരാ നിനക്കെന്താ...?

 

قال :- إنّي.........................استصغرني

ഉമൈർ () പറഞ്ഞു :- തിരുനബി എന്നെ കാണലിനെ ഞാൻ പേടിക്കുന്നു.

തിരുനബി എന്നെ കണ്ടാൽ എന്നെ ചെറുതായിക്കാണും

 

وإذا استصغرني ردّني

ചെറുതായി കണ്ടാൽ എന്നെ സൈന്യത്തിൽ നിന്നും തിരിച്ചയക്കും.

 

وأنا أحبّ الخروج

ഞാനാണെങ്കിൽ യുദ്ധത്തിന് പുറപ്പെടാൻ ഇഷ്ടപ്പെടുന്നു.

 

لعلّ اللّه يرزقني الشّهادة

അല്ലാഹു എനിക്ക് രക്ത  സാക്ഷിത്വം നൽകിയേക്കാം.

 

ثمّ عرض.................فردّه لصغره

പിന്നെ ഉമൈർ () നെ തിരുനബി യുടെ മുന്നിൽ കാണിക്ക പെടുകയും ചെറുപ്പം കാരണം തിരിച്ചയക്കുകയും ചെയ്തു.

 

فبكی حتّی.......................ببدر

പിന്നെ യുദ്ധത്തിന് അംഗീകാരം ലഭിക്കുന്നതുവരെ കരയുകയും ബദറിൽ ഷഹീദാവുകയും ചെയ്തു.

 

وكان في جيش أحد غلمان

ഉഹ്ദ് സൈന്യത്തിൽ കുട്ടികളുണ്ടായിരുന്നു.

 

فلمّا وصلوا.....................من استصغره

വളരെ ദുർഘട്ടമായ വഴിയിൽ എത്തിചേർന്നപ്പോൾ നബി തങ്ങൾ സൈനിക പരിശോധന നടത്തുകയും അങ്ങനെ  ചെറിയ വരെ തിരിച്ചയക്കുകയും ചെയ്തു.

 

وكان فيمن........................جندب رضي اللّه عنه

തിരിച്ചയക്കപ്പെട്ടവരിൽ  റാഫിഹ് ബ്നു ഖദീജ് () എന്നവരും സമുറത് ബ്നു ജുൻദുബ് () എന്നവരുമുണ്ടായിരുന്നു.

 

ثمّ قيل له : إنّ رافعا رام

പിന്നെ നബി തങ്ങളോട് പറയപ്പെട്ടു. റാഫിഹ് () നല്ല അമ്പെയ്ത്ത് കാരനാണെന്ന്.

 

فأجازه

അപ്പോൾ നബി തങ്ങൾ അദ്ദേഹത്തിന് സൈന്യത്തിൽ ചേരാൻ അംഗീകാരം നൽകി.

 

فبكی سمرة.......................أنّي أصرعه

അപ്പോൾ സമുറത് (കരഞ്ഞ് പറഞ്ഞു :-  അവനേക്കാൾ ഗുസ്തി പിടിക്കാൻ കഴിയുന്നവൻ ഞാനായിരിക്കെ എന്നെ തിരിച്ചയക്കുകയും അവന് അംഗീകാരം നൽകുകയും ചെയ്തു.

 

فأمرهما...........................فأجازه ﷺ

അപ്പോൾ അവരോട് രണ്ടുപേരോടും ഗുസ്തി പിടിക്കാൻ നബി തങ്ങൾ കൽപ്പിച്ചു. അങ്ങനെ സമുറത് () എന്നവർ വിജയിച്ചു. അതിനാൽ തിരു നബി   അദ്ദേഹത്തിന് സൈന്യത്തിൽ ചേരാൻ സമ്മതം നൽകി.

 

هنا الغلمان قد بكوا

ഇവിടെ നമ്മൾ കരഞ്ഞ കുട്ടികളെ കണ്ടു.

 

فلماذا بكوا....؟ طلبا للحياة أم طلبا للموت...؟

എന്തിനു വേണ്ടിയാണ് അവർ കരഞ്ഞത്...? ജീവിതത്തെ തേടിയതിനു വേണ്ടിയാണോ..? അതല്ല മരണത്തെ തേടിയതിനു വേണ്ടിയാണോ...?

 

إنّما هي كان ذلك للثّاني

തീർച്ചയായും അവർ കരഞ്ഞത് രണ്ടാമത്തെ കാര്യത്തിന് മാത്രമായിരുന്നു.

 

حيث علموا أنّ موتهم لإعزاز دين اللّه

അവരുടെ മരണം അല്ലാഹുവിന്റെ ദീനിന് യശസ്സ് നൽകുമെന്ന് അറിഞ്ഞതായിരുന്നു കാരണം.

 

وفي إعزازه رضااللّه

ദീനിന് യശസ്സ്  നൽകുന്നതിലാണ് അല്ലാഹുവിന്റെ തൃപ്തി.

 

وفي رضاه السّعادة الأبديّة

അല്ലാഹുവിന്റെ തൃപ്തിയിലാണ് ശാശ്വത വിജയം.

 

ليفهم...................الصّحابة

എല്ലാ മുസ്ലിങ്ങളും സ്വഹാബത്തിന്റെ  ജീവിത ചരിത്രം മനസ്സിലാക്കി കൊള്ളട്ടെ.

 

ليتّبع كلّ مؤمن هدي الصّحابة رضي اللّه عنه

എല്ലാ വിശ്വാസികളും സ്വഹാബത്തിന്റെ ചര്യ അനുഗമിച്ചു കൊള്ളട്ടെ.

 

فإنّهم نجوم الهدی

തീർച്ചയായും അവർ സന്മാർഗത്തിന്റെ  നക്ഷത്രതുല്യരാണ്.

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...