Monday, November 8, 2021

പരീക്ഷാ നോട്ട് ക്ലാസ് = 7 വിഷയം = തസ്ക്കിയ UNIT- 4

    ക്ലാസ് = 7

വിഷയം = തസ്ക്കിയ

UNIT -4

سلّم الرّجاء


إمامنا................................رحمه اللّه

നമ്മുടെ ഇമാം മുഹമ്മദ് ബ്നു ഇദ്രീസു ശാഫിഈ () എന്നവരാകുന്നു.( ഹിജ്റ 150 ജനിച്ച് ഹിജ്റ 204 വഫാതായി).

 

قد اتّفق..................................وعلوّقدره

അദ്ദേഹത്തിന്റെ വിശ്വാസദാർഢ്യതയിലും, വിശ്വസ്തതയിലും, നീതിയിലും, ഐഹിക വിരക്തിയിലും, ഔദാര്യത്തിലും, സൂക്ഷ്മതയിലും, ഭക്തിയിലും, ഉന്നത സ്ഥാനത്തിലും പണ്ഡിതലോകം ഏകോപിച്ചിരിക്കുന്നു.

 

ولمّامرض...........................المزنيّ

അദ്ദേഹത്തിന്  മരണ രോഗം പിടിപെട്ടപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യനായ മുസ്നി () എന്നവർ രോഗ സന്ദർശനം നടത്തി.

 

فسأله كيف أصبحت... ؟

അപ്പോൾ അദ്ദേഹത്തോട് മുസ്നി () ചോദിച്ചു. നിങ്ങൾ പ്രഭാതം പുലർന്നത് എങ്ങനെയാണ്...?

 

فأجابه الشّافعيّ....................وعلی اللّه واردا

ശാഫിഈ () മറുപടി പറഞ്ഞോ :- ഇഹലോകത്തുനിന്ന് യാത്രക്കാരനയും, എന്റെ കൂട്ടുകാരോട് വേർപെടുന്നവനായും, മരണമാകുന്ന പാനപാത്രം കുടിക്കുന്നവനായും, എന്റെ മോശമായ പ്രവർത്തനങ്ങളെ കണ്ടുമുട്ടുന്നവനായും, അല്ലാഹുവിലേക്ക് ആഗതനായും ഞാൻ നേരം പുലർന്നു.

 

فلاأدری.............................إلی النّار

എന്റെ ആത്മാവ് സ്വർഗ്ഗത്തിലാണോ അതോ നരകത്തിലാണോ സംഭവിക്കുക എന്ന് എന്നെനിക്കറിയില്ല.

 

ثمّ بكی وأنشد

പിന്നെ കരഞ്ഞുക്കണ്ട് ബഹുമാനപ്പെട്ടവർ പാടി.

 

ولمّا قسا............................سلّما

എന്റെ ഹൃദയം കഠിനമാകുകയും  രക്ഷാമാർഗങ്ങൾ ഇടുങ്ങുകയും ചെയ്തപ്പോൾ എന്റെ പ്രതീക്ഷയെ നിന്റെ മാപ്പിനു നേർക്കു ഞാൻ കോണിയാക്കിയിരിക്കുന്നു.

 

تعاظمنی......................أعظما

എന്റെ പാപം എനിക്ക് ഗുരുതരമായിരിക്കുന്നു.  എന്നാൽ  നാഥാ ഞാൻ അതിനെ നിന്റെ മാപ്പിനോട് തുലനം ചെയ്ത് നോക്കുമ്പോൾ നിന്റെ മാപ്പ് ഏറ്റവും വലുതായിരിക്കുന്നു.

 

فمازلت........................وتكرّما

നീ പാപത്തിന് മാപ്പ് ചെയ്യുന്നവനാണ്. അനുഗ്രഹവും ഔദാര്യവും കാരണമായി നീ സദാ ധർമ്മം ചെയ്യുന്നവനും മാപ്പ് ചെയ്യുന്നവനുമായിട്ടുണ്ട്.

 

فلولاك........................آدما

നിന്റെ സംരക്ഷണം ഉണ്ടായിരുന്നില്ലെങ്കിൽ ഇബിലീസിൽ നിന്ന് ഒരു ആരാധകനും രക്ഷപ്പെടുമായിരുന്നില്ല. നിന്റെ ഇഷ്ട ദാസനായ ആദം നബി () നെ പോലും അവൻ വഴിതെറ്റിക്കാൻ ശ്രമം നടത്തിയിരിക്കെ എങ്ങനെയാണ് മറ്റുള്ളവർ രക്ഷപ്പെടുക.

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


No comments:

Post a Comment

Madrasa Public Exam OLD Paper 2024

                   Madrasa  Public  Exam  OLD Paper 2023- 2024 |  SKSVB  ( S AMASTHA KERALA SUNNI VIDYABHYASA BOARD )   >  പൊതു പരീക്ഷാ പ...