Sunday, October 31, 2021

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = തസ്കിയ യൂണിറ്റ് = 3

 ക്ലാസ് = 10

വിഷയം = തസ്കിയ

യൂണിറ്റ് = 3

♾️♾️♾️♾️♾️♾️♾️♾️♾️♾️

الوحدة الثالثة

اَفَلَا اَكُونَ عَبْدًاشَكُورًا

ഞാൻ നന്ദിയുള്ള അടിമയാകണ്ടയോ?


سَيِّدُنَا محمدﷺ ... ............ من ربه


നമ്മുടെ നേതാവ് മുഹമ്മദ് നബി (സ്വ) സൃഷ്ടികളിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവരും അടിമകളിൽ അല്ലാഹുവിനോട് ഏറ്റവും അടുത്ത വരുമാണ് .


ومع ذالك كان ............. وقواما

 അതോടൊപ്പം അല്ലാഹുവിൻറെ ശിക്ഷയെ കൂടുതൽ ഭയപ്പെടുന്നവരും അല്ലാഹുവിൻറെ പ്രതിഫലത്തെ കൂടുതൽ ആഗ്രഹിക്കുന്ന വരുമായിരുന്നു.കൂടുതൽ നിസ്കരിക്കുന്നവരും കൂടുതൽ നോമ്പ് നോൽക്കുന്ന വരുമായിരുന്നു.


حَتَّی رَوَی المغيرة رضى الله عنه : أن النبيﷺ............. عبداشَكُورًا


മുഗീറ(റ) റിപ്പോർട്ട് ചെയ്യുന്നു: നിശ്ചയം നബി കാലിൽ നീര് കെട്ടി വീർക്കുന്നത് വരെ   നിസ്കരിക്കാറു ണ്ടായിരുന്നു അപ്പോൾ നബിയോട് ചോദിക്കപ്പെട്ടു എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ? അള്ളാഹു തങ്ങൾക്ക് കഴിഞ്ഞതും വരാൻ പോകുന്നതും ആയഎല്ലാ ദോഷങ്ങളും പൊറുത്തു തന്നിട്ടുണ്ടല്ലോ? നബി പറഞ്ഞു: ഞാൻ അല്ലാഹുവിന് നന്ദിയുള്ള അടിമയാകണ്ടയോ?


 وَذَاتَ ليلة ............... قدرقِيَامِهِ 


ഒരു രാത്രി നിന്ന് നിസ്കരിക്കുമ്പോൾ  അൽബഖറ, ആലു ഇംറാൻ , നിസാഹ്, മാഇദ എന്നീ സൂറത്തുകൾ നബി ഓതി പിന്നെ റുകൂഹ്, സുജൂദ് സുജൂദുകൾക്കിടയിലെ ഇരുത്തം എന്നിവ നിർത്തതിന്റെ ദൈർഘ്യത്തോളം  സമയമെടുത്തു ചെയ്തു.


 وَقَالَ عبد الله بن الشخير رضي الله عنه ...........الْمِرْجَلِ


 അബ്ദുല്ലാഹിബ്നു ശിഹീർ (റ) പറഞ്ഞു: ഞാൻ നബി (സ്വ) യുടെ അടുക്കൽ ചെന്നു.അപ്പോൾ നബി നിസ്കരിക്കുകയായിരുന്നു. ചട്ടി തിളക്കുന്ന ശബ്ദം പോലെ നബിയുടെ ഉള്ളിൽ നിന്നും  ശബ്ദം ഉണ്ടായിരുന്നു


 وَقَالَ ابن أبي هالة : كان رسول اللهﷺ..............رَاحَة


ഇബ്നു അബി ഹാല  പറഞ്ഞു: നബി(സ്വ) അതീവ ദുഃഖിതനും സദാ ചിന്തിക്കുന്നവരും ആയിരുന്നു സമാധാനം ഉണ്ടായിരുന്നില്ല.


 وَكَانَ رسول اللهﷺ...............عن الأجرمِنْكُمَا


 ബദറിലേക്കുള്ള യാത്രയിൽ നബി (സ്വ) തങ്ങളും അലി (റ)യും മർസദ് (റ) യുo ബദ്‌റിലേക്കുള്ള യാത്രയിൽ ഒരു വാഹനത്തിന് ഊഴം നിശ്ചയിച്ച് സഞ്ചരിക്കുന്ന വരായിരുന്നു. അപ്പോൾ നബിയുടെ ഊഴം എത്തിയപ്പോൾ അവിടുത്തെ കൂട്ടുകാർ പറഞ്ഞു  നബിയേ തങ്ങൾക്ക് പകരം ഞങ്ങൾ നടക്കാം അപ്പോൾനബി പറഞ്ഞു: നിങ്ങൾ രണ്ട് പേരും എന്നേക്കാൾ ശക്തരല്ല ഞാൻ കൂലി ആവശ്യമില്ലാത്തവരുമല്ല.


 اَحَبّ :ഏറ്റവും പ്രിയപ്പെട്ടവൻ

اَقْرَب :ഏറ്റവും അടുത്തവൻ

حِرْصْ : ആഗ്രഹം

صَوَّامًا :കൂടുതൽ നോമ്പ് നോൽക്കുന്ന വർ

قَوَّامًا :കൂടുതൽ നിസ്കരിക്കുന്നവർ

تَوَرَّمَتْ :നീർ കെട്ടി വീർത്തു

قَدَم :കാൽ

صَنَعَ : ചെയ്തു

جَوْف : ഉള്ള്

اَزِيز :തിളക്കുന്ന ശബ്ദം

مِرْجَل ചട്ടി

مُتَوَاصِلُ الْاَحْزَان :സദാ ദു:ഖിതൻ

دَائِمُ الْفِكْر : എപ്പോഴും ചിന്തിക്കുന്നവൻ

رَاحَة : സമാധാനം

عُقْبَة : ഊഴം

مَسِير : യാത്ര

اَقْوَی : ശക്തൻ


 وَلَمَّاكَانَ بناء ............ من المسلمين


 മദീനയിലെ മസ്ജിന്നബവിയുടെ നിർമ്മാണം നടക്കുമ്പോൾ നബി സഹാബത്തിന്റെ കൂടെ ഇഷ്ടിക മാറ്റിവെക്കാൻ തുടങ്ങി. മുസ് ലിംകളിൽ പെട്ട ഒരാളുടെ കവിത ഉദ്ധരിച്ച് ആലപിച്ച് കൊണ്ടിരുന്നു.


اللهم إن الأجر ............ والمهاجرة

 "അല്ലാഹുവേ...യഥാർത്ഥപ്രതിഫലം പരലോകത്തെ പ്രതിഫലമാണ് മദീനയിലെ അൻസാരികൾക്കും മദീനയിലേക്ക് പാലായനം ചെയ്ത് വന്ന മുഹാജിറുകൾക്കും നീ കരുണ ചെയ്യേണമേ


وَلَمَّا رَئَ المسلمون ........ بعضهم


 ജോലിയിൽ നബിയുടെ ഉൽസാഹം കണ്ട് ചിലർ മറ്റുള്ളവരോട് പറഞ്ഞു: 


لئن قعدنا ............. المضلل


നബി തങ്ങൾ പണിയെടുക്കുമ്പോൾ നമ്മൾ നോക്കി ഇരുന്നാൽ അത് നമ്മൾ ചെയ്യുന്ന പിഴച്ച പ്രവർത്തനമാണ് 


 فَلَقِيَه رجل ................. إلى الله منى


നബി ഇഷ്ടിക ചുമന്ന് വരുമ്പോൾ ഒരാൾ കണ്ട് പറഞ്ഞു. അതെനിക്ക് തരൂ റസൂലേ.. നബി പറഞ്ഞു നീ പോയി വേറേ എടുക്കൂ അല്ലാഹുവിലേക്ക് എന്നേക്കാൾ നീ ആവശ്യക്കാരനല്ല


 كَمَا اَنَّهُﷺ شاركهم................. عبد الله بن رواحة رضي الله عنه


അഹ്സാബ് യുദ്ധത്തിൽ കിടങ്ങ് കുഴിക്കുമ്പോൾ നബി സ്വഹാബത്തിന്റെ കൂടെ കുഴിക്കാൻ തുടങ്ങി .

അവിടുത്തെ വയറ്റിൽ പൊടി പുരളുന്നത് വരെ മണ്ണ് നീക്കിയിരുന്നു. അബ്ദുല്ലാഹിബ്നു റവാഹ (റ) യുടെ കവിത ഉദ്ധരിച്ച് നബി പറഞ്ഞ് കൊണ്ടിരുന്നു.


والله لولا الله ......... ولا صلينا


 "അല്ലാഹു നമുക്ക്  സൻമാർഗ്ഗം നൽകിയിരുന്നില്ലെങ്കിൽ നമുക്ക് സൻമാർഗ്ഗം ലഭിക്കുമായിരുന്നില്ല സ്വദഖ നൽകാനോ നിസ്കരിക്കാനോ ഭാഗ്യം ലഭിക്കുമായിരുന്നില്ല "


فأنزلن ........... إن لاقينا


" ഞങ്ങൾക്ക് നീ സമാധാനം ഇറക്കി തരണേ ശത്രുക്കളെ അഭിമുഖീകരിക്കുമ്പോൾ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ച് നിറുത്തേണമേ " 


إن الألي قد ............. أبينا


" ഞങ്ങളോട് അക്രമം കാണിക്കുന്നവർ കുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചാൽ ഞങ്ങൾ തടയും"

وربما كان يحفر ............... مشاركتكم في الأجر


ചിലപ്പോൾ അവിടുന്ന്‌ ക്ഷീണിക്കുന്നത് വരെ കുഴി കുഴിക്കാറുണ്ടായിരുന്നു .അങ്ങിനെ ഒരു ആശ്വാസം കിട്ടുന്നത് വരെ നബി ഇരിക്കും. നബിയുടെ അനുയായികൾ പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ അങ്ങേക്ക് പകരം ഞങ്ങൾ പണിയെടുക്കാം അപ്പോൾ നബി പറയും: നിങ്ങളോടൊപ്പം പ്രതിഫലത്തിൽ പങ്കാളിയാകാൻ ഞാൻ ഉദ്ധേശിക്കുന്നു.


بِنَاء : നിർമ്മാണം

لَبِنَة :ഇഷ്ടിക

يَنْقُلُ : മാറ്റി വെക്കുക

تَمَثَّلَ : ഉദ്ധരിക്കുക

سَكِينَة : സമാധാനം

نَشَاط : ഉൽസാഹം

حَفَرَ : കുഴിക്കുക

خَنْذَق : കിടങ്ങ്

غَزْوَة : യുദ്ധം

لَاقَی : അഭിമുഖീകരിക്കുക

اَبَی : തടഞ്ഞു

اِغْبَرَّ :പുരളുക

يَسْتَرِيحُ :ആശ്വാസം ലഭിക്കുക

يَعْيَی :ക്ഷീണിക്കുക

اَقْدَام : പാദങ്ങൾ

ثَبِّتْ :ഉറപ്പിച്ച് നിർത്തുക

اِهْتَدَی : സൻമാർഗ്ഗം ലഭിക്കുക


        الملاحظات النحوية

اِسُمُ الجِنْسِ وَاسْمُ الْعَلَمِ


الإسم نوعان ......... علم


ഇസ്മ് രണ്ട് വിധമാണ് 

 1 - إِسْمُ جِنْس

2 - إِسْمُ عَلَم


إسم الجنس ........... ومسجد


ഇസ്മു ജിൻസ് എന്നാൽ ഒരു വർഗ്ഗത്തിന്റെ അംഗങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു അംഗം കൊണ്ട് പ്രത്യേകമാകാത്ത ഇസ്മാണ് .

شَهْرٌ (മാസം )

خَلِيفَة (ഭരണാധികാരി)

مَسْجِدٌ (പള്ളി )

എന്നിവ പോലെ .


واسم العلم ................ وكعبة


ഇസ്മുعَلَم എന്നാൽ ഒരു വർഗ്ഗത്തിന്റെ അംഗങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു അംഗം കൊണ്ട് പ്രത്യകമാകുന്ന ഇസ്മാണ് .رَمَضَان ، عُثْمَان ، كَعْبَة എന്നിവ പോലെ

الأمثلة : ഉദാഹരണങ്ങൾ


         ★ إسم الجنس★

رَجُلٌ ( പുരുഷൻ)

كِتَابٌ (ഗ്രന്ഥം)

رَسُولٌ (പ്രവാചകൻ)

بَلَدٌ ( നാട്)


     ★إسم العلم★

عَلِيٍّ

قُرْآنٌ

مُحَمَّدٌ

مَكَّةٌ

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = തസ്കിയ യൂണിറ്റ് = 2

 ഫുൾ നോട്ട്

ക്ലാസ് = 10

വിഷയം = തസ്കിയ

യൂണിറ്റ് = 2

♾️♾️♾️♾️♾️♾️♾️♾️♾️

الوحدة الثانية

سُلْطَانُ الْقُرَبِ ആരാധനകളുടെ രാജാവ്


وَاعۡلَمْ بِأَنَّ الَّذِى................... دَائِمٍ يَخِبِ


പരലോകത്തിന് പകരം ഇഹലോകത്തെ വാങ്ങിയവൻ നിത്യമായ അനുഗ്രഹങ്ങളെ നഷ്ടപ്പെടുത്തിയവനാണെന്ന് നീ മനസ്സിലാക്കണം.


 سُلْطَانٌ : രാജാവ്

قُرْبَةٌ : ആരാധന

اِعْلَمْ :നീ മനസ്സിലാക്കുക / അറിയുക

يَبْتَاعُ :വാങ്ങുക

عَاجِلٌ : ഇഹലോകം

آجِلٌ : പരലോകം

نَعِيمٌ : അനുഗ്രഹം

دَائِمٌ :നിത്യമായ

يَخِبُ : നഷ്ടപ്പെടുക


 وَاتْلُ القرآن...................وَلَاتَغِبِ


ഹൃദയ സാന്നിധ്യത്തോടെ ഭയപ്പാടോടെ നീ നിത്യമായി ഖുർആൻ പാരായണം ചെയ്യുക നീ അശ്രദ്ധ വാനാകരുത് നീ അബോധവാനാകരുത്.


 وَاذْكُرْ إلهك.................فِي الْقُرَبِ


നീ അല്ലാഹുവിന് ദിക്ർ ചൊല്ലുക അത് നീ ഒഴിവാക്കരുത് തീർച്ചയായും ദിക്ർ ആരാധനകളുടെ കൂട്ടത്തിലെ രാജാവിനെ പോലെയാണ്.


 قَلْبٌ حَاضِرٌ :ഹൃദയ സാന്നിധ്യo

وَجِلٌ :ഭയപ്പെടുന്നത്

دَوَامْ : നിത്യം

تَذْهَلْ : അശ്രദ്ധ വാനാകുക

تَغِبِ : 

അബോധവാനാകുക


 وَقُمْ إذا هجع..............عَنِ الْاَدَبِ 


എല്ലാവരും ഉറങ്ങുന്ന സമയത്ത് പരിശ്രമശാലിയായ നിലയിൽ നീ എഴുന്നേറ്റ് നിസ്കരിക്കുക

നിന്റെ നിലനിൽപ്പിന് ആവശ്യമായത്‌ മാത്രം ഭക്ഷിക്കുക. ഭോജന മര്യാദയെ തൊട്ട് നീ അശ്രദ്ധവാനാകരുത്


وَخَالِقِ الناس.................وَلَاتَعِبِ


നല്ല സ്വഭാവത്തോട് കൂടി ആളുകളോട് നീ പെരുമാറുക അവരിൽ നിന്ന് ഒരാളെയും നീ ആക്ഷേപിക്കരുത് ഒരാളെയും നീ വഷളാക്കരുത്.


 هَجَعَ :ഉറങ്ങുക .

نُوَّامٌ : ഉറങ്ങുന്നവർ

مُجْتَهِدٌ : പരിശ്രമശാലി

قِوَامٌ : മതിയായത്

اَدَبٌ :മര്യാദ

يَغْفُلُ : അശ്രദ്ധവാനാകുക

تَعّتِبُ :ആക്ഷേപിക്കുക

يَعَِيبُ : വഷളാക്കുക


الملا خطا ت النحوية


اِسْمُ الْاِشَارَة സൂചന നാമം


إسم الإشارة ............ وبعيد


ഇശാറത്തിന്റെ ഇസ് മ് എന്നാൽ നിശ്ചിത വസ്തുവിന്റെ മേൽ സൂചന കൊണ്ട് അറിയിക്കുന്ന പദമാണ്

ഇസ്മുൽ ഇശാറത്ത് രണ്ട് വിധമാണ്.


1قَريبٌ :അടുത്തത്

2بَعِيدٌ : വിദൂരത്തുള്ളത്


          أسماء الإشارة 

     - - - - - - - - - - - - - - -

القَرِيب : -


هَذَا ഇത് / ഇവൻ

هَذَانِ : ഇവർ രണ്ട് പേർ

هَؤُلَاءِ : . ഇവർ ( രണ്ടിൽ കൂടുതൽ )

هَذِهِ : ഇവൾ / ഇത്

هَاتَانِ : ഇവർ രണ്ട് പേർ

هَؤُلاَءِ : ഇവർ ( രണ്ടിൽ കൂടുതൽ )

هُنَا - هَهُنَا : ഇവിടെ


البَعِيد : -


ذَالِكَ : അത് / അവൻ

ذَانِكَ : അവർ രണ്ട് പേർ

أُولَئِكَ : അവർ ( രണ്ടിൽ കൂടുതൽ )

تِلْكَ : അത് / അവൾ

تَانِكَ : അവർ രണ്ട് പേർ

أُولَئِكَ : അവർ ( രണ്ടിൽ കൂടുതൽ )

هُنَاكَ - هُنَالِكَ : അവിടെ


الأمثلة : ഉദാഹരണങ്ങൾ


هَذَا حَاضِرٌ : ഇവൻ ഹാജറാണ്

هَذَانِ حَاضِرَانِ : ഇവർ രണ്ട് പേർ ഹാജറാണ്

هَؤُلَاءِ حَاضِرُونَ : ഇവർ ഹാജറാണ്

هَذِهِ حَاضِرَةٌ : ഇവൾ ഹാജറാണ്

هَاتَانِ حَاضِرَتَانِ : ഇവർ രണ്ട് പേർ ഹാജറാണ്

هَؤُلَاءِ حَاضِرَاتٌ : ഇവർ ഹാജറാണ്

هُنَا بِئْرٌ : ഇവിടെ ഒരു കിണറുണ്ട്

هَهُنَا بِرْكَةُ : ഇവിടെ ഒരു കുളമുണ്ട്

ذَالِكٌ نَائِمٌ : അവൻ ഉറങ്ങുന്നവനാണ്

ذَانِكَ نَائِمَانِ : അവർ രണ്ട് പേർ ഉറങ്ങുന്നവരാണ്

أُولَئِكَ نُوِّامٌ : അവർ ഉറങ്ങുന്നവരാണ്

تِلْكَ نَائِمَةٌ : അവൾ ഉറങ്ങുന്നവളാണ്

تَانِكَ نَائِمَتَانِ : അവർ രണ്ട് പേർ ഉറങ്ങുന്നവരാണ്

أُولَئِكَ نُوَّامٌ : അവർ ഉറങ്ങുന്നവരാണ്

هُنَاكَ بُحَيْرَةٌ : അവിടെ ഒരു തടാകം ഉണ്ട്

هُنَالِكَ بَحْرٌ : അവിടെ ഒരു സമുദ്രം ഉണ്ട്

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 

പരീക്ഷാ നോട്ട് Text ക്ലാസ്സ്‌ 10 വിഷയം :തസ്കിയ യൂണിറ്റ് = 1

 ഫുൾ നോട്ട്

ക്ലാസ്സ്‌ = 10

വിഷയം :തസ്കിയ

യൂണിറ്റ് = 1

♾️♾️♾️♾️♾️♾️♾️♾️♾️♾️


ألوحدة الأولى

سورة الفيل


قصة هذه السورة :

ഈ സൂറത്തിലെ ചരിത്രം

                          

كان أبرهة عامل اليمن............ النجاشى


എത്യോപ്യൻ രാജാവായ നജ്ജാശി യുടെ കീഴിലുള്ള യമനിലെ ഒരു ഗവർണ്ണരായിരുന്നു അബ്രഹത്ത്.


فبنى .................... العرب


 അറബികളുടെ ഹജ്ജിനെ ഇങ്ങോട്ട് തിരിക്കാൻ വേണ്ടി യമനിലെ പ്രസിദ്ധ പട്ടണമായ സ്വൻആഇൽ  അബ്രഹത്ത് മനോഹരമായ വലിയ ഒരു ദേവാലയം പണിതു. 


فكرهته ................... الكنيسة بها


എന്നാൽ അതിനെ അറബികൾ വെറുത്തു.  ഖുറൈശികൾ അതിൽ കോപിതരായി. ചെയ്തു. അങ്ങിനെ കിനാന ഗോത്രത്തിലെ  ഒരാൾ  ദേവാലയത്തിൽ മല വിസർജനം നടത്തി. ഖുറൈശികളിലെ ചില യുവാക്കൾ ദേവാലയത്തിനുള്ളിൽ തീയിട്ടു അത് മൂലം ദേവാലയം കത്തിനശിച്ചു


فحلف .................. عظيم

.

 അപ്പോൾ  കഅ്ബ  പൊളിക്കുക തന്നെ ചെയ്യുമെന്ന് അബ്രഹത്ത് സത്യം ചെയ്തു. അങ്ങിനെ അയാൾ ആനപ്പടയടങ്ങുന്ന ഒരു വലിയ സൈന്യവുമായി പുറപ്പെട്ടു. ആ സൈന്യത്തിന് മുന്നിൽ ഒരു ഗജവീരൻ ഉണ്ടായിരുന്നു.


عَامِلَ الْيَمَن : യമൻ ഗവർണ്ണർ

بَنَی : നിർമ്മിച്ചു

غَضِبَ : കോപിച്ചു

اَشْهَرُ مَدِينَة : പ്രസിദ്ധ പട്ടണം

كَنِيسَة : ദേവാലയം/ചർച്ച്

رَائِعَة : മനോഹരമായ

اَوْقَدَ : തീയിട്ടു

اِحْتَرَقَ : കത്തിനശിച്ചു.

تَغَوَّطَ മലവിസർജനം നടത്തി

كَرِهَ : വെറുത്തു

حَلَفَ : സത്യം ചെയ്തു

جَيْشٌ كَثِيفٌ : വലിയ സൈന്യം

يَهْدِمُ : പൊളിക്കുക

فِيلٌ عَظِيمٌ : ഗജവീരൻ


فلما قرب .................... مكة

അബ്റഹത്ത് മക്കയോട് അടുത്തപ്പോൾ മക്കയിലെ മൃഗങ്ങൾക്ക് നേരേ ആക്രമണം നടത്താൻ തന്റെ സൈന്യത്തോട് കൽപിച്ചു.


ثم تقدم ............... وفيلته


പിന്നീട് കഹ്ബ പൊളിക്കാൻ അയാൾ മുന്നോട്ട് നീങ്ങി.

അപ്പോൾ  അബ്റഹത്തിന്റെ സൈന്യത്തെയും ആനകളെയും പേടിച്ചത് കൊണ്ട് മലകളിലും മലഞ്ചെരുവുകളിലും പോയി രക്ഷപ്പെടാൻ അബ്ദുൽ മുത്തലിബ് ഖുറൈശികളോട് കൽപിച്ചു.


وارسل .......... سود ا


 അല്ലാഹു ആ അക്രമകാരികൾക്ക് നേരേ  കറുത്ത പക്ഷികളെ അയച്ചു.


قَرُبَ : അടുത്തു

جُنْد/جَيْش : സൈന്യം

غَارَة : അക്രമണം

مَوَاشِی : മൃഗങ്ങൾ

جِبَال : മലകൾ 

شِعَاب : മലഞ്ചെരുവുകൾ

فِيلَة : ആനകൾ

تَحَرُّز : രക്ഷപ്പെടൽ


مع كل طير ................. بالحجارة


ഒരോ പക്ഷിയുടെ അടുത്തും ചുട്ട് പഴുപ്പിച്ച കളിമണ്ണിനാലുള്ള മൂന്ന് കല്ലുകൾ ഉണ്ടായിരുന്നു. ഒന്ന് അതിന്റെ കൊക്കിലും രണ്ടെണ്ണം അതിന്റെ ഇരുകാലിലും . ആ പക്ഷികൾ അവരെ കല്ല് കൊണ്ട് എറിഞ്ഞു.


فكان الحجر ........ هامدة


അപ്പോൾ കല്ല് ഒരാളുടെ തലയിൽ പതിക്കുകയും പിൻ ദ്വാരത്തിലൂടെ പുറത്തേക്ക് വരുകയും ചെയ്യും. അങ്ങിനെ ചേതനയറ്റ ജഡമായി ഭൂമിയിൽ അവരെ തളളും.


اَحْجَار : കല്ലുകൾ

سِجِّيل : ചുട്ട് പഴുപ്പിച്ച കളിമണ്ണ്

مِنْقَار കൊക്ക്

رِجْل : കാല്

رَمَی : എറിയുക

يَقَعُ പതിക്കുക

جُثَّة :ജഡം

هَامِدَة : നിശ്ചലമായ


 وَلَمْ يَبْقَ................ الى اليمن


അവരിൽ നിന്നും ഒരു ചെറിയ സംഘം മാത്രമാണ് അവശേഷിച്ചത്. അവർ അബ്റഹത്തി നോടൊപ്പം യമനിലേക്ക് പിന്തിരിഞ്ഞോടി.


وهو خائف ................ صنعاء


 അബ്റഹത്ത് പേടിച്ച് വിറച്ച നിലയിലാണ്. അവന്റെ അവയവങ്ങൾ ഓരോന്നായി കൊഴിഞ്ഞ് വീണ് കൊണ്ടിരിക്കുന്നു

 അങ്ങിനെ അവർ അബ്റഹത്തിനെ കൊണ്ട് സൻ ആ ഇൽ എത്തി .


وهو مثل ............ صدره


അവൻ ഒരുപക്ഷിക്കുഞ്ഞിനെ പോലെയുണ്ട് അങ്ങിനെ അവൻ നെഞ്ച് പൊട്ടി പിളർന്ന് മരിച്ചു .


وفر وزبره .................. بين يديه 


.അവന്റെ മന്ത്രി ഓടിപ്പോയി. ഒരു പക്ഷി മന്ത്രിയുടെ തലക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട് അങ്ങിനെ നജാശി രാജാവിന്റെ അടുത്തെത്തി നടന്ന കഥകൾ പറഞ്ഞ് കൊടുത്തു. അപ്പോൾ അയാളുടെ മേൽ കല്ല് വീണു. അയാൾ രാജാവിന്റെ മുമ്പിൽ ചത്ത് വീണു .


بَقِيَ :അവശേഷിച്ചു.

نَفَرٌ :ചെറിയ സംഘം

هَرَبَ : പിന്തിരിഞ്ഞോടി

وَجِلٌ : പേടിച്ചവൻ

تَسَاقَطَ : കൊഴിഞ്ഞ് വീഴുക

يُحَلِّقُ : വട്ടമിട്ട് പറക്കുക

فَرْخُ الطَّائِرِ : പക്ഷിക്കുഞ്ഞ്

بَلَغَ :എത്തി

قَصَّ :കഥ പറഞ്ഞു

اِنْصَدَعَ : പൊട്ടിപ്പിളർന്നു.

خَرَّ مَيِّتًا :മരിച്ച് വീണു

فَرَّ : ഓടി

وَزِيرٌ :മന്ത്രി


 تَفْسِيرُ هَذِهِ السُّورَة

സൂറത്തിന്റെ വ്യഖ്യാനം


﴿اَلَمْ تَرَ﴾ : ألم تعلم ......... العيان


നബിയേ തങ്ങൾ കണ്ടില്ലേ - അനിഷേധ്യമായ നിരന്തര വാർത്തകൾ മുഖേന നേരിട്ട് കണ്ടതിനോട് തുല്യമായ രൂപത്തിൽ തങ്ങൾ അറിഞ്ഞില്ലേ


﴿كَيْفَ فَعَلَ رَبُّكَ﴾ :كيف صنع ربك


 തങ്ങളുടെ രക്ഷിതാവ് എന്താണ് ചെയ്തത് എന്ന്


﴿ بِاَصْحَابِ الفِيلِ﴾ : وهم ابرهة وجيشه


 ആനക്കാരെ കൊണ്ട്

(അവർ അബ്റഹതും സൈന്യവുമാണ് )


 ﴿اَلَمْ يَجْعَلْ كَيْدَهُمْ﴾ : ألم يصير ....... مكرهم )


 അവരുടെ കുതന്ത്രത്തെ അല്ലാഹു ആക്കിയില്ലേ (അവരുടെ കുതന്ത്രത്തെ അവൻ ആക്കിയിരിക്കുന്നു )


﴿فِي تَضْلِيلٍ﴾ في خسار

നിഷ്ഫലം


﴿ وَاَرْسَلَ عَلَيْهِمْ طَيْرًا﴾. : وبعث عليهم طيرا


 അവർക്ക് നേരെ അവൻ പക്ഷികളെ അയച്ചു

.

 ﴿اَبَابِيلَ﴾ : جماعات متتابعة


ഒന്നിന് പിറകെ ഒന്നായി കൂട്ടം കൂട്ടമായി വരുന്ന


 يُشَابِهُ : ـതുല്യമാകുക

عِيَانْ : .നേരിട്ട് കാണൽ

صَنَعَ : ചെയ്യുക

جَيْشٌ : സൈന്യം

خَسَارْ :  നിഷ്ഫലം

بَعَثَ :  അയക്കുക

جَمَاعَاتٍ :  കൂട്ടം കൂട്ടമായി

مُتَتَابِعَاتٍ :  ഒന്നിന് പിറകെ ഒന്നായി വരുന്ന


 ﴿تَرْمِيهِمْ بِحِجَارَةٍ﴾ :تقذفهم بحجارة


 അവരെ അത് എറിയുന്നു .


﴿مِنْ سِجِّيلً﴾ : من طين ........ بالنار


ചുട്ട് പഴുപ്പിച്ച  (തീയിൽ ഇട്ട് ചൂടാക്കിയ ) കളിമണ്ണിനാലുള്ള


﴿ فَجَعَلَهُمْ ﴾: فصيرهم اي اصحاب الفيل

 

അങ്ങിനെ

. അവരെ  (ആനക്കാരെ ) അവൻ ആക്കി


﴿كَعَصْفٍ مَّأْكُولً﴾ : كورق زرع اكلته الدواب


മൃഗങ്ങൾ ചവച്ച് തുപ്പിയ പുല്ല് പോലെ.


۞اَلَمْ تَعْلَمْ.......... .......... أكلته الدواب


 ഓ നബിയേ... നേരിട്ട് കണ്ടതിനോട് തുല്യമാകുന്ന വിധത്തിൽ അനിഷേധ്യമായ നിരന്തര വാർത്തകൾ കൊണ്ട് തങ്ങൾ അറിഞ്ഞില്ലേ .... അബ്റഹത്തിനെയും അയാളുടെ സൈന്യത്തെയും കൊണ്ട് തങ്ങളുടെ രക്ഷിതാവ് എങ്ങിനെയാണ് 

ചെയ്തത് എന്ന്

അവരുടെ കുതന്ത്രത്തെ അവൻ നിഷ്ഫലമാക്കിയില്ലേ

അവർക്ക് നേരേ അവൻ ഒന്നിന് പിറകെ ഒന്നായി  കൂട്ടം കൂട്ടമായി വരുന്ന പക്ഷികളെ അയച്ചു.

ആ പക്ഷികൾ അവർക്ക് നേരേ ചുട്ട് പഴുപ്പിച്ച കളിമണ്ണിനാലുള്ള കല്ല് കൊണ്ട് എറിയുന്നു.

അങ്ങിനെ അവരെ അവൻ നാൽക്കാലികൾ ചവച്ച് തുപ്പിയ പുല്ല് പോലെയാക്കി .


عِبْرَةُ هَذِهِ الْقِصَّةِ ഈ കഥയിലെ ഗുണപാഠം


اِنَّ اَبْرَهَةَ.................. مأكول


അബ്റഹത്തും സൈന്യവും അല്ലാഹുവിന്റെവിശുദ്ധ ഭവനം പൊളിക്കാൻ കുതന്ത്രം മെനഞ്ഞു . അപ്പോൾ അവരുടെ കുതന്ത്രത്തെ അല്ലാഹു നിഷ്ഫലമാക്കി. ചുട്ടെടുത്ത കല്ലുകൾ എറിഞ്ഞ് അല്ലാഹു അവരെ നാൽക്കാലികൾ ചവച്ച് തുപ്പിയ പുല്ല് പോലെയാക്കി.


وهذه الواقعة ............ الغريبة


ഈ സംഭവം അല്ലാഹുവിന്റെ മഹത്തായ കഴിവിന്റെ മേൽ അറിയിക്കുന്നതാണ് കാരണം തുളച്ച് കയറുന്ന വെടിയുണ്ട കളെ പോലെയുള്ള മാരകശേഷിയുള്ള കല്ലുകളുമായി ഒന്നിന് പിറകെ ഒന്നായി കൂട്ടം കൂട്ടമായി ഈ പക്ഷികളുടെ വരവ് അൽഭുതകരമായ അസാധാരണ സംഭവങ്ങളിൽ പെട്ടതാണ്.


 كَيْدٌ :ചതി, കുതന്ത്രം

مُحْمَاةٌ :ചുട്ടെടുത്ത

قَاتِلَة : മാരകമായ

رَصَاصَاتٍ : വെടിയുണ്ടകൾ

ثَاقِبَة :തുളച്ച് കയറുന്ന

خَوَارِقٌ : അസാധാരണ സംഭവങ്ങൾ

غَرِيبَة : അൽഭുതകരമായ


كما أنها دالة ...... ..... ميلادهﷺ


അത് പോലെ ഈ സംഭവം നബി (സ്വ) യുടെ നുബുവ്വത്തിന്റെ മേൽ അറിയിക്കുന്നതാണ്. കാരണം ഇത് നടന്നത് നബി (സ്വ) ജനിച്ചവർഷമാണ്.


وما كانت نصر ......... .. رسول التوحيدﷺ


ഈ സംഭവം ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമായ ഖുറൈശികളെ സഹായിക്കലല്ല.മറിച്ച് ഏക ദൈവ വിശ്വാസത്തിന്റെ പ്രചാരകനായ നബി (സ്വ) യുടെ ആഗമനം അടുത്തു എന്നതിന്റെ മേൽ അറിയിക്കുന്ന നുബുവ്വത്തിന്റെ മുമ്പ് പ്രത്യക്ഷപ്പെടുന്ന അസാധാരണ സംഭവങ്ങളിൽ പെട്ടതാണ്.


دَالَّةٌ : അറിയിക്കുന്നത്

مَجِيءٌ : വരവ് / ആഗമനം

نَصْر : സഹായം

إِرْهَاصَات : നുബുവ്വത്തിന്റെ മുമ്പുളള അസാധാരണ സംഭവങ്ങൾ


 الملاحظات النحوية

       

          اَلاِضَافَةُ

إذا قلت .................... مجرور


اَصّحَابُ الْفِيلِ   اۧنّْ نِي پَرَڿَالْ

 اَلْاَصْحَاب اۧنَّتِنۧ اَلْفِيل اۧنَّتِلۧيكّْ نِي چۧيرْتِّ


اَصْحَابْ اۧنَّتِنۧ فِيلْ اۧنَّتِلۧيكّْ چۧيرْتِّيَتِنّْ اِضَافَةْ اۧنّْ پَرَيُنُّ

 اَپٗوۻْ اَصْحَاب اۧنَّتْ مُضَافُمْ الْفِيل اۧنَّتْ مُضَافْ اِلَيْهِيُمْ اٰڹْ

 مُضَافْ اَلَيْهِ اۧپٗوژُمْ جَرّْ چۧيَّپۧڊَّتَاڹْ


     اُدَاھَڔَڹَۼَّۻْ


١-مَلِكُ الْيَمَنِ: ( يَمَنِلۧ ڔَاجَاوْ )

مَلِكٌ -مُضَافٌ،وَالْيَمنُ- مُضَافٌ إِلَيْهِ

٢-أَشْهَرُ مَدِينَةٍ:(اۧيڔَّوُمْ پْرَسِدَّھمَايَ پَڊَّڹَمْ)

أَشْهَرُ- مُضَافٌ ،وَمَدِينَةٌ- مُضَافٌ إِلَيْهِ

٣-حَجُّ الْعَرَبِ:(عَرَبِكَۻُڊۧ حَجّْ)

حجٌّ- مُضَافٌ،وَالعَرَبُ-  مُضَافٌ إِلَيْهِ

➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

മീലാദ് വിജ്ഞാന പരീക്ഷ 21


മീലാദ് വിജ്ഞാന പരീക്ഷ 21


🥇🥈🥉 സ്ഥാനം നേടുന്നവർക്ക് ആകർഷകമായ സമ്മാനം


🥰 കൂടാതെ പങ്കെടുക്കുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ 5 പേർക്കും 80 % മാർക്ക് കരസ്ഥമാക്കുന്ന 10 പേർക്കും സ്പെഷൽ ഗിഫ്റ്റ്..🥰


😊 പരീക്ഷ അറിവ് അംഗങ്ങൾക്ക് മാത്രം


📆 തിയ്യതി: ഒക്ടോബർ 31 ഇന്ത്യൻ സമയം രാവിലെ 11 മുതൽ രാത്രി 12 വരെ


📚സില സബ്: അറിവ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച് PDF 45 ആം ഭാഗം  മുത്ത് റസൂൽ


🔜 പരീക്ഷയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കും



Saturday, October 30, 2021

സമ്മതപത്രം


സമ്മതപത്രം

ചിത്രത്തിന്നു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാം



 

Sunday, October 24, 2021

സ്റ്റാറ്റസ് മത്സരം

 അറിവ് വാട്സപ്പ് മീലാദ് കാമ്പയിൻ 21 ഭാഗമായി സ്റ്റാറ്റസ് വ്യൂ മത്സരം സംഘടിപ്പിക്കുന്നു


മുകളിലെ പോസ്റ്റർ സ്റ്റാറ്റസായി വെക്കുക. ശേഷം 24 മണിക്കൂറിനു മുമ്പായി സ്ക്രീൻ ഷോട്ട് എടുക്കുക 8547227715 എന്ന നമ്പറിലേക്ക് അയക്കുക


പിന്നെ താഴെയുള്ള Form പൂരിപ്പിക്കാൻ മറക്കരുത്




Friday, October 22, 2021

സ്റ്റേജ് പ്രകടനം new

 നബിദിന പരിപാടി 

സ്റ്റേജ് പ്രകടനം new

ചിത്രത്തിന്നു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാം



Madrasa Public Exam OLD Paper 2024

                   Madrasa  Public  Exam  OLD Paper 2023- 2024 |  SKSVB  ( S AMASTHA KERALA SUNNI VIDYABHYASA BOARD )   >  പൊതു പരീക്ഷാ പ...