Tuesday, November 2, 2021

പരീക്ഷാ നോട്ട് Text ക്ലാസ് = 6 വിഷയം = അഖാഇദ UNIT…1

 

ക്ലാസ് = 6

വിഷയം = അഖാഇദ

UNIT…1

  اﻻسلام واﻻيمن 

*قال تعالى :- يأيها الذين.................مسلمون*

സത്യവിശ്യാസികളേ നിങ്ങൾ അള്ളാഹുവിന് تَقْوَ ചെയ്യണേ അവന് تَقْوَ ചെയ്യേണ്ടത് പ്രകാരംമുസ്ലിമീങ്ങളായിടെല്ലാതെ നിങ്ങളിൽ ഒരാളും മരിക്കരുത്.

 

*قال ﷺ :-  ألإيمان ............خَيْرِهِ وَشَرِّهِ*

നബി പറഞ്ഞു :-

ഈമാൻ എന്നാൽ

അല്ലാഹു ,മലക്കുകൾ, അല്ലാഹു വിൻ്റെ മുർസലുകൾ, അന്ത്യനാൾ, എന്നിവ കൊണ്ടും നൻമയും തിൻമയും അള്ളാഹുവിൻ്റെ നിശ്ചയപ്രകാരമാണ് ഉണ്ടാക്കുന്നത് എന്നും നീ  വിശ്വസിക്കാലാണ്.

 

*وقال ﷺ :- الإسلام أنتشهد...........إليه سبيلا*

നബി പറഞ്ഞു :-

ഇസ്ലാം എന്നാൽ. അല്ലാഹു അല്ലാതെ മറ്റെരു ആരാധ്യൻ ഇല്ലാ എന്നും മുഹമ്മദ് നബി അള്ളാഹു വിൻ്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കലാണ്  നിസ്കാരം നിലനിറുത്തലാണ്  സകാത്ത്കൊടുത്ത് വീട്ടലാണ് റമളാൻ മാസം നോമ്പനുഷ്ടിക്കലാണ്  കഴിവുള്ളവർ َكَعْب യിൽ ചെന്ന് ഹജ് കർമം നിർവഹിക്കിലുമാണ്.

 

 

*الإسلام*

                                                 """"""""""             

 

اﻻسلام لغة...............الظاهر

പൂർണമായ അനുസരണയും പ്രത്യക്ഷമായ കീഴടങ്ങലുമാണ്. ഭാഷാ ആർത്ഥത്തിൽ ഇസ് ലാം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

 

وشرعا الإذعان.............. بالضرورة

നബി അല്ലാഹുവിൽ നിന്ന് കൊണ്ടുവന്ന  ദീനിൽ അനിഷേധ്യമായി അറിയപ്പെട്ട കാര്യങ്ങളെ ഹൃദയം കൊണ്ട് അംഗീകരിക്കലും അവയങ്ങൾ കൊണ്ട് കീഴടങ്ങലുമാണ് ശറഇൽ ഇസ്ലാ° എന്ന് പറയുന്നത.

 

وهو دين الله .............لناوارتضاه

അള്ളാഹു നമുക്കായി തിരഞ്ഞെടുക്കുകയും തൃപ്തിപ്പെടുകയും ചെയ്ത  ജീവിതമാർഗമാണ് ഇസ്ലാം.

 

ولا يقبل اللّه دينا غير الإسلام

ഇസ്ലാം അല്ലാത്ത ഒരു മതത്തെയും അല്ലാഹു സ്വീകരിക്കുകയില്ല.

 

*قال تعالی :- ومن يبتغ غير............من الخٰسرين*

അള്ളാഹു പറക്കുന്നു:

ഇസ്ലാം അല്ലാത്ത ജീവിതമാർഗം ആരെങ്കിലും ആഗ്രനിക്കുന്നു എങ്കിൽ അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല. പരലോകത്ത് അവൻ പരാജിതരിലുമായിരിക്കും.

 

واركانه خمسة

ഇസ്ലാമിൻ്റെ അനിവാര്യമായ ഘടഗങ്ങൾ അഞ്ചാകുന്നു.

 

الرّكن الأوّل :- الشّهادة............رسوله ﷺ

ഒന്ന്: അള്ളാഹു വിൻ്റെ ഏകത്വം കൊണ്ടും തിരുനബി യുടെ പ്രവാചകത്വം കൊണ്ടും സാക്ഷ്യം സാക്ഷ്യംവഹിക്കലാണ്.

 

ومعنی الشّهادة.............والإقرار بالّسان

ഹൃദയം കൊണ്ട് അംഗീകരിച്ച് നാവു കൊണ്ട് വ്യക്തമാക്കി പറയലാണ്  ْشَهَادَة കൊണ്ടുള്ള ഉദ്ദേഷം.

 

وهي تتضمّن............وبجميع ما أتی به

അള്ളാഹുവിലും അവൻ്റെ മുഴുവൻ വിശേഷണങ്ങളിലുമുള്ള വിശ്വസത്തെയും തിരുദൂതരിലും അവിടുന്ന് കൊണ്ട് വന്ന മുഴുവൻ കാര്യങ്ങളിലുള്ള വിശ്വാസത്തെയും ശഹാദത്ത് ഉൾകൊള്ളിക്കുന്നുണ്ട്.

 

فكلّ مسلم مؤمن وكلّ مؤمن مسلم

"അങ്ങനെയാക്കുമ്പോൾ എല്ലാ മുസ്ലിമും مُؤْمِنْ ആണ് എല്ലാ مُؤْمِن നും മുസ്ലിമുമാണ്.

 

ولا إسلام بلا إيمان ولا إيمان بلا إسلام

എന്ന് പറഞ്ഞാൽ ഈമാനില്ലാതെ ഇസ്ലാമില്ല ഇസ്മില്ലാതെ മാനുമില്ല.

 

 

. *المسلم الحق*

                                               """""""""

 

قال ﷺ :- المسلم..............من لسانه ويده

മുസ്ലിം എന്നാൽ. മറ്റുള്ള എല്ലാ മുസ്ലീങ്ങളും അവന്റെ കയ്യിൽ നിന്നും അവന്റെ നാവിൽ നിന്നും രക്ഷപ്പെട്ടവനാണ്.

 

المسلم أخوالمسلم..................وﻻيخذله

ഒരു മുസ്ലിം മറ്റൊരു മുസ്ലിമിൻ്റെ സഹോദരനാണ്. അവൻ മറ്റൊരു മുസ്ലിമിനെ ഒറ്റു  കൊടുക്കുകയില്ല, കളവ് ആക്കുകയുമില്ല, തരംതാഴ്ത്തുകയില്ല. (നിന്ദിക്കുകയില്ല)

 

كلّ المسلم علی................وماله ودمه

എല്ലാ മുസ്ലിമിന്നും മറ്റൊരു മുസ്ലിമിൻ്റെ സമ്പത്ത് രക്തം അഭിമാനം മുതലായവ ഹറാമാണ്.


*الإيمان*

                                                      """"""""""

 

الإمان هوتصديق.................من الله تعالى

നബി അള്ളാഹുവിൽ നിന്ന് കൊണ്ട് വന്നതാണ് എന്ന് അനിഷേധ്യമായി അറിയപ്പെടുന്ന എല്ലാ കാര്യങ്ങളിലും നബി യെ വാസ്തവക്കുന്നതിനാണ് ഈമാൻ എന്ന് പറയുന്നത്.

 

 

والتصديكم..........إنشاء الله تعالي

വാസ്തവമാക്കലാണ് ഈമാനിൻ്റെ അടിസ്ഥാനം. കർമങ്ങൾ ഈമാനിൻ്റെ ഫലങ്ങളുമാകുന്നു

 

فلايكون المؤمن كافرا بتر ك الأعمال ولا بالمعاصي

ദോശം ചെയ്യൽ കൊണ്ടോ കർമങ്ങൾ ഉപേക്ഷിക്കൽ കൊണ്ടോ ഒരു മുഅ 'മിൻ കാഫിറാവുകയില്ല.

 

بل يكون فاسقا بذالك

എങ്കിലും അവൻ കർമ്മങ്ങൾ ഉപേക്ഷിക്കൽ കൊണ്ടും ദോഷം ചെയ്യൽ കൊണ്ടും തെമ്മാടിയാവുന്നതാണ്.

 

فيعذّب بقدرمعصيته إن شاء الله تعالی

അള്ളാഹു ഉദ്ദേശിച്ചാൽ അവൻ്റെ ദോശത്തിൻ്റെ കണക്കനുസരിച്ച് ശിക്ഷിക്കപ്പെടുന്നതാണ്.

 

 

. *الإِيمَانُ*

                                               """""""""

 

قال ﷺ : الأِيمان بضع وسبعون شعبة.....

നബി തങ്ങൾ പറഞ്ഞു :  ഈമാൻ എഴുപതിലേറെ ശാഖകളാണ്.

 

فأفضلها قول لا إله إلّا اللّٰه

അതിൽ ഏറ്റവും മഹത്വമായത് ലാഇലാഹ ഇല്ലല്ലാഹ് എന്നതാകുന്നു.

 

وأدناها إماطة الأذی عن الطّريق

അതിൽ ഏറ്റവും ചെറുത് (താഴ്ന്നത്) വഴിയിലുള്ള തടസ്സം നീക്കലാണ്.

 

والحياء شعبة من الإيمان

ലജ്ജ അത് ഈമാനിന്റെ  ശാഖയാണ്.

 

الإيمان يزيد وينقص حسب اليقين

നമ്മുടെ വിശ്വാസത്തിന്റെ ഉറപ്പനുസരിച്ച് ഈമാൻ കുറയുകയും കൂടുകയും ചെയ്യും.

 

كرجحان إيمان............سائر المسلمين

എല്ലാം മുസ്ലിമീങ്ങളുടെ ഈമാനിനെകാളും  അബൂബക്കർ സിദ്ദീഖ് () ന്റെ ഈമാൻ മികച്ചതായത് പോലെ.

 

وكذلك يزيد بالطّاعات

അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുമ്പോൾ ഈമാൻ വർദ്ധിക്കും.

 

وينقص بالمعاصي

അല്ലാഹുവിന് ദോഷം ചെയ്ത് ജീവിച്ചാൽ ഈമാൻ കുറയുകയും ചെയ്യും.

 

 

*حلاوة الإيمان*

 

 

*ഈമാനിന്റെ മാധുര്യം*

 

 

قال رسول اللّٰه ﷺ .....بهنّ حلاوة الإيمان

നബി തങ്ങൾ പറഞ്ഞു :- മൂന്ന് കാര്യങ്ങളുള്ളവന്  ഈമാനിന്റെ മാധുര്യം ലഭിക്കും.

 

أن يكون اللّٰه..............ممّاسواهما

1. എല്ലാത്തിനേക്കാളും അവൻ അല്ലാഹുവിനെയും റസൂലിനെയും ഇഷ്ടപ്പെടുക

 

وأن يحبّ المرء لا يحبّه إلّالله

2. ഒരാളെ അല്ലാഹുവിന്റെ മാർഗത്തിലായി സ്നേഹിക്കുക.

 

وأن يكره أن..............أن يقذف في النّار

3. തീയ്യിലേക്ക് ഇടൽ വെറുക്കുന്നത്പോലെ കുഫ്റിലേക്ക് മഠങ്ങളിലെ വെറുക്കുക.

 

فا لمؤمن يختار الدّين علی الدّنيا

ഈമാനിന്റെ മാധുര്യം ലഭിച്ചാൽ ഒരു വിശ്വാസി എല്ലാ വിഷയത്തിലും ദുൻയാവിനെ കാളും ദീനിനെ തിരഞ്ഞെടുക്കും

 

كما قال تعالی :- ماكان لمؤمن...........فقد ضلّ ضلالا مبينا

അല്ലാഹുവും റസൂലും ഒരു കാര്യത്തിൽ തീരുമാനം എടുത്താൽ. സത്യവിശ്വാസിക്ക് അവരുടെ കാര്യത്തിൽ സ്വന്തം ഇഷ്ടം പ്രവർത്തിക്കാൻ പറ്റില്ല. ഒരാൾ അല്ലാഹുവിനും റസൂലിനും എതിര്  പ്രവർത്തിച്ചാൽ അവൻ വ്യക്തമായ വഴികേടിലായിട്ടുണ്ട്.

 

 

المؤمن الحقّّ*

 

 

*യഥാർത്ഥ വിശ്വാസി*

 

قال رسول الله ﷺ :- المؤمن.........وأموالهم

നബി തങ്ങൾ പറഞ്ഞു :- പൂർണ്ണമായ വിശ്വാസി എന്നാൽ ജനങ്ങൾ അവനിൽ നിർഭയത്വം കണ്ടിരിക്കുന്നു അവരുടെ രക്തങ്ങൾക്കും അവരുടെ സമ്പത്ത് കൾക്കും

 

لا يؤمن أحدكم.................والنّاس إجمعين

നിങ്ങളിൽ ഒരാൾക്കും വിശ്വാസം പൂർണ്ണമാകുകയില്ല അവനിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഞാനാകുന്നത് വരേ

അവന്റെ സ്വന്തം പിതാവിനേക്കാൾ,  അവന്റെ മക്കളെക്കാൾ, മുഴുവൻ ജനങ്ങളെ ക്കാളും

 

لايؤمن أحدكم...................ما يحبّ لنفسه

തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും  ഇഷ്ടപ്പെടുന്നത് വരെ നിങ്ങൾ ഒരാൾക്കും  ഈമാൻ പൂർണ്ണം ആവുകയില്ല

 

لا يزني الزّاني...............وهو مؤمن

ഈമാൻ പൂർണമായ അവസ്ഥയിൽ ഒരു വ്യഭിചാരി വ്യഭിചരിക്കുകയില്ല.

 

ولا يسرق السّارق.................وهو مؤمن

ഈമാൻ പൂർണമായ അവസ്ഥയിൽ ഒരു മോഷ്ടാവിനും മോഷ്ടിക്കാൻ കഴിയുകയില്ല.

 

ولايشرب الخمر................وهو مؤمن

ഈമാൻ പൂർണമായ അവസ്ഥയിൽ ഒരു മദ്യപാനിക്കും മദ്യം കുടിക്കാൻ കഴിയുകയില്ല

 

ولاينتهب نهبة.............حين ينتهبهاوهو مؤمن

ജനങ്ങൾ അവനിലേക്ക് നോക്കിയിരിക്കെ ഈമാൻ പൂർണമായ ഒരാൾക്കും  കൊള്ള നടത്താനോ പിടിച്ചുപറി നടത്താനോ  കഴിയുകയില്ല

 

ولايغلّ أحدكم............وهو مؤمن

ഈമാൻ പൂർണമായ അവസ്ഥയിൽ നിങ്ങളിൽ ഒരാളും വഞ്ചന നടത്തുകയില്ല


فإيّاكم وإيّاكم

അത് കൊണ്ട് നിങ്ങൾ സൂക്ഷിക്കണം നിങ്ങൾ സൂക്ഷിക്കണം.. നിങ്ങൾ അതിൽ പെട്ട് പോകലിനെ


പ്രചോദനം :-

സൈഫുദ്ധീൻ അഹ്സനി വാളക്കുളം

 

വിവർത്തനം :-

മുഹമ്മദ് ജുനൈദ് സഖാഫി വൈലത്തൂർ

Monday, November 1, 2021

അർദ്ധ വാർഷികപേപ്പർ പഴയത് Sunni Madrasa Old Question Papars | SKSVB question papers

 Sunni Madrasa Old Question Papars  | SKSVB question papers



മദ്രസ അർദ്ധ വാർഷികപേപ്പർ പഴയത് Download ചെയ്തെടുക്കാം..

ചിത്രത്തിന്നു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാം








Old Syllabus




പരീക്ഷാ ഷോട്ട് നോട്ട്

 കാരന്തൂരിലെ ഖാദിരിയ്യ ഇസ് ലാമിക് അക്കാദമി തയ്യാറാക്കിയ പരീക്ഷാ ഷോട്ട് നോട്ട്

ചിത്രത്തിന്നു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാം





Sunday, October 31, 2021

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 5

 ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 5

♾️♾️♾️♾️♾️♾️♾️♾️♾️♾️


الوحدة الخامسة :

  الحج


قال تعالی :- ۝وأذّن في النّاس...........فجّ عميق۝


അല്ലാഹു തആല പറഞ്ഞു: നബിയേ ...

ഹജ്ജ് കൊണ്ട് നിങ്ങൾ ജനങ്ങളിൽ വിളംബരം ചെയ്യുക. കാൽനടയായും വിദൂരമായ മലമ്പാതകളിലൂടെ വരുന്ന  മെലിഞ്ഞ ഒട്ടകത്തിന്റെ മേൽ  കയറിയും അവർ തങ്ങളുടെ അടുത്ത് വരും.



۝ليشهدوا منٰفع.............البآئس الفقير۝


അവർക്ക് ഉപകാരമുള്ള രംഗങ്ങളിൽ സന്നിഹിതരാവാനും. അള്ളാഹു അവർക്ക് നൽകിയ മൃഗങ്ങളെ അറിയപ്പെട്ട ദിവസങ്ങളിൽ അല്ലാഹുവിന്റെ പേരുച്ചരിച്ച്  ബലിയറുക്കാനും. നിങ്ങൾ അതിൽ നിന്നും ഭക്ഷിക്കുക യും  ദരിദ്രരായ അശരണരായവർക്ക് ഭക്ഷിപ്പിക്കുകയും ചെയ്യുക.


قال رسول اللّه ﷺ : - من حجّ..........ولدت أمّه


നബി (സ്വ) പറഞ്ഞു:

ഈ കഹ്ബയിൽ  വന്ന് ഒരാൾ ഹജ്ജ് ചെയ്തു. അവൻ അനാവശ്യങ്ങൾ ഒന്നും ചെയ്തിട്ടില്ല. അവൻ വേണ്ടാത്തരങ്ങളിലൊന്നും ഏർപെട്ടില്ല. എന്നാൽ അവനെ അവന്റെ ഉമ്മ പ്രസവിച്ചത് പോലെ അവന്റെ മനസ്സിനെ അള്ളാഹു മാറ്റിയെടുക്കും.


البيت الحرام: : മസ്ജിദുൽ ഹറാം 


هو اوّل بيت...........................والإستقرار

നിർഭയത്വത്തിന്റെയും സ്ഥിരത യുടെയും നാട്ടിൽ  സംഗമ ഭൂമിയായും നിർഭയമായും അമ്പിയാക്കളുടെ ഖിബ് ലയായും ജനങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ഭൂലോകത്തെ   ആദ്യ ഭവനമാണ് കഅ്ബ. 


وتحيطه ............... ابراهيم


അതിനുചുറ്റും വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. 

സഫ-മർവ,  സംസം,  ഹജറുൽ അസ്‌വദ്,  ഇബ്രാഹിം മഖാം,. 


عدّد اللّه مزاياه ............... والنور


ഖുർആനിൽ അതിന്റെ ഗുണങ്ങൾ അല്ലാഹു എണ്ണി പറഞ്ഞിട്ടുണ്ട്.

അതിനെ അവൻ പ്രകാശത്തിന്റേയും  സന്മാർഗത്തിന്റേയും  കേന്ദ്രമാക്കി. 


وفرض الحجّ ................. معلومات


അതിലേക്ക് ഹജ്ജിന്  പോവൽ നിർബന്ധമാക്കി. 

അറിയപ്പെട്ട ദിവസങ്ങളിൽ അല്ലാഹുവിന്റെ നാമം സ്മരിക്കാൻ വേണ്ടിയും ഉപകാരപ്രദമായ കാര്യങ്ങളിൽ സാക്ഷികളാകാനും   ദുനിയാവിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ അവിടേക്ക് വരുന്നു.. 


مَثَابَة: : സംഗമ ഭൂമി / പുണ്ണ്യ സ്ഥലം

اَمْن :നിർഭയത്വം

اِسْتِقْرَار : സ്ഥിരത

مَرْكَز :കേന്ദ്രം

تُحِيطُ : വലയം ചെയ്യുന്നു

اَلْاَيَات :ദൃഷ്ടാന്തങ്ങൾ

هِدَايَة :സൻമാർഗ്ഗം

نُور :പ്രകാശം

عَدَّدَ : എണ്ണി



الحجّ


قال رسول اللّه ﷺ : العمرة..................إلّا الجنّة


നബി (സ്വ) പറഞ്ഞു :-  ഒരു ഉംറ  മറ്റൊരു ഉംറ വരേയുളള പാപങ്ങൾക്ക്   പ്രായശ്ചിത്തമാണ്. സ്വീകാര്യമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ  പ്രതിഫലം ഇല്ല


والحجّ المبرور .............. إلى وقت رجوعه


സ്വീകാര്യമായ ഹജ്ജ് എന്നാൽ കുറ്റങ്ങൾ കലരാത്ത ഹജ്ജാണ്. 

ഹജ്ജ് ചെയ്യാൻ ഒരാൾ ഉദ്ദേശിച്ചാൽ ആദ്യമായി തൗബ ചെയ്യണം. അനർഹമായവ തിരിച്ചേൽപ്പിക്കണം , കടങ്ങൾ വീട്ടണം, തിരിച്ച് വരുന്നതുവരെയുള്ള സമയത്ത് താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കുള്ള ചെലവ് തയ്യാറാക്കണം. 


ويستصحب.................................. معينا عليه


പോയി വരാൻ മതിയാവുന്ന ഹലാലായ സമ്പത്ത് കൂടെ കൊണ്ട് പോവണം ,

പുറപ്പെടുന്നതിനു മുമ്പ് വല്ലതും ധർമ്മം ചെയ്യണം ,

കുടുംബക്കാരോടും സഹോദരങ്ങളോടും കൂട്ടുകാരോടും യാത്ര പറയണം. 

നന്മയെ ഇഷ്ടപ്പെടുന്ന നന്മയുടെ മേൽ സഹായിക്കുന്ന നല്ല കൂട്ടുകാരനെ കൂടെ കൂട്ടണം. 



ويراعي....................................... المناسك


  നല്ല സംസാരവും ഭക്ഷണം നൽകലും നല്ല സ്വഭാവങ്ങൾ പ്രകടിപ്പിക്കലും ശ്രദ്ധിക്കണം.

യാത്രയിലും മറ്റു ആരാധനാ വേളകളിലും ഹദീസിൽ വന്ന ദുആകളും ദിക്റുകളും ഉപയോഗിക്കണം


ويصبر علی................................ والمجادلة


 യാത്രാക്ലേശത്തിലും ജനങ്ങളുടെ ബുദ്ധിമുട്ടിക്കലിലും ക്ഷമിക്കണം. സംസാരം കൊണ്ടും

പ്രവർത്തി കൊണ്ടും  ഒരാളെയും ബുദ്ധിമുട്ടിക്കരുത്.

വാക്കേറ്റവും തർക്കവും ഒഴിവാക്കണം. 


يُخَالِطُ :കലർത്തുക

مَظَالِم :അനർഹമായത്

دَيْن :കടം

يَسْتَصْحِبُ :കൂടെ കൊണ്ട് പോകണം

تَصَدَّقَ :ധർമ്മം ചെയ്യുക

وَدَّعَ :യാത്ര പറയുക

رُفَقَاء :കൂട്ടുകാർ

ُيُرَاعِی :ശ്രദ്ധിക്കുക

مُخَاصَمَة : വാക്കേറ്റം

مُجَادَلَة : തർക്കം

 

أسرار الحجّ

ഹജ്ജിന്റെ രഹസ്യങ്ങൾ



الحجّ عبادة عظيمة ................... عميق


ഹജ്ജ് മഹത്തായ ആരാധനയാണ്. 

ഹജ്ജ് ചെയ്യുന്നവർ അല്ലാഹുവിന്റെ  യാത്രാ സംഘവും അതിഥികളുമാണ്.

എല്ലാ വിദൂര ദിക്കുകളിൽ നിന്നും കഹ്ബയിലേക്ക് അവർ വരുന്നു. 


فيهم الملك...............................والعجم


അവരിൽ രാജാവും പ്രജയും നേതാവും അനുയായിയും  ദരിദ്രനും  ധനികനും കറുത്തവനും  വെളുത്തവനും പുരുഷനും സ്ത്രീയും കുട്ടിയും പ്രായമുള്ള വനും ആരോഗ്യമുള്ളവനും ബലഹീനനും  അറബിയും അനറബിയുമുണ്ട്. 


زيّهم واحد............................... إلا على اساس التقوى


അവരുടെ വേഷം ഒന്നാണ്. അവരുടെ പ്രാർത്ഥന ഒന്നാണ് അവരുടെ ആരാധ്യൻ ഒന്നാണ് . 

അവർ സഹോദരൻമാരാണ്തഖ്‌വ എന്ന മാനദണ്ഢത്തിലല്ലാതെ അവരിൽ ഒരാൾക്കും മറ്റൊരാളെക്കാൾ ശ്രേഷ്ഠത ഇല്ല . 


ماأعظم هٰذاالوفد !..................... العظمى !!!


ഈ യാത്രാസംഘം എത്ര മഹത്വരം ! ഈ ഒരുമിച്ച് കൂടൽ എത്ര മനോഹരം !

മറ്റൊരു മതത്തിലെ ആരാധനയും ഇതിനോട് തുല്യമാവുകയില്ല. 

ഇതിനോട് കിട പിടിക്കുന്ന ഒരു യാത്ര സംഘവും ഒരു മതത്തിലും ഇല്ല  മഹത്തായ മാനുഷിക ഐക്യത്തെ ഉച്ചത്തിൽ വിളിച്ചുപറയുന്ന ഒരുമിച്ച് കൂടൽ.

 

وَفْد :യാത്രാ സംഘം

بَيْتُ الْعَتِيق : പുരാതന ഭവനം / കഹ്ബ

فَجٌّ عَمِيقٌ : വിദൂര ദിക്ക്

مَلِك :രാജാവ്

مَمْلُوك : പ്രജ

سَيِّد :നേതാവ്

مَسُود :അനുയായി

فَقِير :ദരിദ്രൻ

غَنِيّ :ധനികൻ

اَسْوَد : കറുത്തവൻ

اَبْيَض : വെളുത്തവൻ

رَجُل :പുരുഷൻ

اِمْرَأَة :സ്ത്രീ

قَوِيّ : ആരോഗ്യമുള്ളവൻ

ضَعِيف : ബലഹീനൻ

صَبِيّ :കുട്ടി

مُسِنّ :പ്രായമുള്ളവൻ

زِيّ :വേഷം

اِجتِمَاع :ഒരുമിച്ച് കൂടൽ

وَحْدَةُ الْاِنْسَانِيَّة : മാനുഷിക ഐക്യം



ഹജ്ജിന്റെ റുക്നുകൾ : 6


1- ഇഹ്റാം ചെയ്യൽ

2- അറഫയിൽ നിൽക്കൽ

3 - ഇഫാളത്തിന്റെ ത്വവാഫ്

4- സ്വഫാ-മർവക്കിടയിൽ സഹ് യ് ചെയ്യൽ

5 - മുടികളയൽ

6 - പ്രധാന റുക്നുകൾക്കിടയിൽ തർത്തീബ്


   വാജിബാത്തുകൾ: 5


1 - മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്യൽ

2- മുസ്ദലിഫയിൽ രാപ്പാർക്കൽ

3 - അയ്യാമുത്തശ് രീഖിന്റെ ദിവസങ്ങളിൽ മിനയിൽ രാപ്പാർക്കൽ

4- മൂന്ന് ജംറകളിലേക്ക് കല്ലെറിയൽ

5 - വിടവാങ്ങൽ ത്വവാഫ്



വാജിബാത്തും റുക്നുകളും തമ്മിലുള്ള വ്യത്യാസം :-


വാജിബാത്തുകൾ നഷ്ടപ്പെട്ടാൽ അറവിലൂടെ പരിഹരിക്കാൻ പറ്റും

റുക്നുകൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അത് ഒഴിവായാൽ ഹജ്ജ് സ്വഹീഹല്ല


മീഖാത്തുകൾ:


1-ذُوالْحُلَيْفَة

2 -جُحْفَة

3 -قَرْنُ الْمَنَازِل

4 -ذَاتُ عِرق

5 -يَلَمْلَمْ= ഇതാണ് ഇന്ത്യക്കാരുടെ മീഖാത്ത്


വാജിബാത്തും റുക്നുകളും അല്ലാത്തവ സുന്നത്തുകളാണ്. അവ ഹജ്ജിന്റെ പരിപൂർണ്ണതക്ക് ആവശ്യമാണ്

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 4

 ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 4

الوحدة الرابعة

   أحكام الصّوم

              നോമ്പിന്റെ വിധികൾ


قال تعالی ... ﴿يٰٓأيّها ٱلّذين........لعلّكم تتّقون﴾


അല്ലാഹു തആല പറഞ്ഞു:

ഓ സത്യവിശ്വാസികളെ നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ് വയുള്ളവരാകാൻ വേണ്ടി.


قال رسول اللّه ﷺ :- ..............سبعين خريفا


നബി ﷺ തങ്ങൾ പറഞ്ഞു :- അല്ലാഹുവിന്റെ മാർഗത്തിൽ ഒരുദിവസം ഒരു അടിമ നോമ്പെടുത്താൽ  ആ ദിവസം കാരണം അല്ലാഹു അവനെ നരകത്തെ തൊട്ട് എഴുപത് വർഷം  വിദൂരത്താക്കുന്നതാണ്.


عن أبي هريرة.....................ان يدع طعامه وشرابه.


അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു : നബി (സ്വ)തങ്ങൾ പറഞ്ഞു :- തിന്മ വാക്ക് പറയലും തിന്മ ചെയ്യലും  ഉപേക്ഷിക്കാത്തവൻ ഭക്ഷണവും വെള്ളവും ഒഴിവാക്കുന്നതിൽ അല്ലാഹുവിന് ഒരു ആവശ്യവും ഇല്ല.


سنن الصّوم

നോമ്പിന്റെ സുന്നത്തുകൾ


١..التسحّر.......................بركة


1..രാത്രിയിലേ 

രണ്ടാമത്തേ പകുതി അത്താഴം കഴിക്കൽ. തീർച്ചയായും അത്താഴം കഴിക്കുന്നതിൽ ബർക്കത്തുണ്ട്. 


٢..تأخير..................................خمسين آية


2. രാത്രിയിൽ നിന്ന് 50 ആയത്ത് ഓതാനുള്ള സമയം ബാക്കിയാകുന്നതുവരെ അത്താഴം കഴിക്കലിനെ പിന്തിപ്പിക്കൽ. 


٣..الغسل.................................قبل الفجر


3..വലിയ അശുദ്ധിക്കുവേണ്ടി സുബഹിക്ക് മുമ്പ് കുളിക്കൽ. 


٤..التّطيّب................................والإكتحال نهارا


4. അത്താഴ സമയം സുഗന്ധം ഉപയോഗിക്കലും പകലിൽ സുഗന്ധം ഉപയോഗിക്കാതിരിക്കലും സുറുമയിടാതിരിക്കലും .


٥..كفّ النّفس...............................وشبهات


5..ഹറാമോ ഹലാലോ എന്ന് തിരിച്ചറിയാത്തകാര്യങ്ങളിൽ നിന്നും വൈകാരികമായ കാര്യങ്ങളിൽ നിന്നും ഹറാമായ കാര്യങ്ങളിൽ നിന്നും ശരീരത്തെ തടയൽ.


٦..إكثار التّلاوة............. ....... الخير


6..ഖുർആൻ പാരായണവും, സ്വദഖയും, ഇഹ്തികാഫ് ഇരിക്കലും, മറ്റു എല്ലാ നല്ല കാര്യങ്ങളും കൂടുതലാക്കൽ. 


٧..تعجيل الفطر................ على الصلاة


7 : നോമ്പ് തുറക്കലിനെ ഉളരിപ്പിക്കലും നിസ്കാരത്തേക്കാൾ മുന്തിക്കലും


٨..كون الفطر..................... الثلاث


8.. നോമ്പ് തുറക്കൽ ഈത്തപ്പഴം കൊണ്ട് പിന്നെ കാരക്ക കൊണ്ട് പിന്നെ വെള്ളം കൊണ്ട് ആകുക . ഇവയിലെല്ലാം പരിപൂർണ്ണമായത് മൂന്നെണ്ണം വീതം ആകലാണ്.


٩..أن يقول عقب الفطر............... إن شاء الله


9..നോമ്പ് തുറന്ന ഉടനെ اللهم لك صمت وعلى رزقك أفطرت ذهب الظمأ وابتلت العروق وثبت الأجر إن شاءالله (അല്ലാഹുവേ..  നിനക്ക് വേണ്ടി ഞാൻ നോമ്പ് നോറ്റു. നിന്റെ ഭക്ഷണം കൊണ്ട് ഞാൻ നോമ്പ് തുറന്നു. ദാഹം തീർന്നു.ഞരമ്പുകൾ നനഞ്ഞു . അല്ലാഹുവേ നീ ഉദ്ദേശിചാൽ കൂലിയും സ്ഥിരപ്പെട്ടിരിക്കുന്നു) എന്ന് പറയുക


خَرِيف : വർഷം

زُور :തിന്മ

تَسَحُّر :അത്താഴം കഴിക്കൽ

تَطَيُّب :സുഗന്‌ധം ഉപയോഗിക്കൽ

نِصْف: പകുതി

اِكْتِحَال : സുറുമയിടൽ

كَفٌّ : തടയൽ

شَهَوَات : വൈകാരിക കാര്യങ്ങൾ

شُبُهَات : ഹലാലോ ഹറാമോ എന്ന് തിരിച്ചറിയാത്ത കാര്യങ്ങൾ

تَعْجِيل : ളളരിപ്പിക്കൽ / വേഗത്തിലാക്കൽ

رُطَب :ഈത്തപ്പഴം

تَمْر : കാരക്ക

ظَمَأْ.. ദാഹം

عُرُوق :ഞെരമ്പുകൾ

اَجْر :കൂലി


مكروهات الصّوم

നോമ്പിന്റെ കറാഹത്തുക്കൾ


يكره للصّائم السّواك بعد ......... بلا حاجة


നോമ്പുകാരന് കാരണമില്ലാതെ ഉച്ചക്ക് ശേഷം മിസ് വാക്ക് ചെയ്യലും

വായയിൽ വല്ല വസ്തുവും ചവക്കലും 

ആവശ്യമില്ലാതെ ഭക്ഷണം രുചി നോക്കലും കാറാഹത്താണ്. 


واستعمال الطّيب ................. للشهوة


സുഗന്ധം ഉപയോഗിക്കലും വെള്ളത്തിൽ മുങ്ങലും 

വായിൽ വെള്ളം കൊപ്ലിക്കുന്നതിലും മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതിലും അമിതമാക്കലും .

വികാരമുണർത്തുന്ന രീതിയിൽ ഇണങ്ങിച്ചേരലും കറാഹത്താണ്. 

 

ومن خلاف الأولی.......................والفصد


നോമ്പുകാരൻ കൊത്തി വെക്കലും, കൊമ്പ് വെക്കലും, 

സുറുമയിടലും ُخِلاَف الْأَوْلَىയാണ്



وجوب الفطر وجوازه

നോമ്പ് മുറിക്കൽ നിർബന്ധമുള്ളതും  അനുവദനീയമുള്ളതും

يجب الفطر.................................أو العطش


ശക്തമായ ദാഹം വിശപ്പ്,  രോഗം,  എന്നിവ കാരണമായി അവന്റെ ശരീരമോ അല്ലെങ്കിൽ ശരീരത്തിലെ ഒരു അവയവമോ അല്ലെങ്കിൽ ഒരു അവയവത്തിന്റെ  ഉപകാരമോ നശിക്കുമെന്ന് ഭയപ്പെട്ടാൽ നോമ്പ് മുറിക്കൽ നിർബന്ധമാണ്. 


ولإنقاذ حيوان .......... على أولادهما


ബഹുമാനിക്കപ്പെടുന്ന ജീവികളെ രക്ഷപ്പെടുത്താൻ  വേണ്ടിയും  

ഗർഭിണിയും  പാലൂട്ടുന്നവളും തന്റെ കുട്ടികളുടെ മേൽ ഭയപ്പെട്ടാലും നോമ്പ് മുറിക്കൽ നിർബന്ധമാണ്. 


ويجوز الفطر...........................ولتخليص مال


പ്രയാസമുള്ള രോഗത്തിന് വേണ്ടിയും, ഹലാലായ ദീർഘ യാത്രയ്ക്ക്  വേണ്ടിയും,  സമ്പത്ത് സംരക്ഷിക്കാൻ വേണ്ടിയും നോമ്പ് മുറിക്കൽ അനുവദനീയമാണ്.


وصوم المسافر أحبّ ................ أفضل


ബുദ്ധിമുട്ടില്ലെങ്കിൽ യാത്രക്കാരൻ നോമ്പ് നോൽക്കലാണ് ഏറ്റവും നല്ലത്. ബുദ്ധിമുട്ടിനെ ഭയപ്പെട്ടാൽൽ നോമ്പ് മുറിക്കലാണ് ഏറ്റവും ഉത്തമം.


والمريض إن .................. أفطر


ഒരു രോഗിയുടെ രോഗം സുബഹിയുടെ തൊട്ടുമുമ്പ് സുഖമായാൽ അവന് നോമ്പ് നോൽക്കൽ നിർബന്ധമാണ്. പിന്നീട്

രോഗം മടങ്ങി വന്നാൽ നോമ്പ് മുറിക്കാവുന്നതാണ്. 


وكذا العامل............................... أفطر

ഇപ്രകാരം പ്രയാസമേറിയ ജോലി ചെയ്യുന്ന ജോലിക്കാരനും നോമ്പ് നോൽക്കൽ നിർബന്ധമാണ്.

പിന്നീട് നോമ്പ് അവന് പ്രയാസമായാൽ നോമ്പു മുറിക്കാവുന്നതുമാണ്.


مَضْغْ : ചവക്കൽ

ذَوْق : രുചിച്ച് നോക്കൽ

اِنْغِمَاس :മുങ്ങൽ

فَم : വായ

اِكْتِحَال : സുറുമയിടൽ

مُباششَرَة : ഇണങ്ങിച്ചേരൽ

فَصْد : കൊത്തിവെക്കൽ

حِجَامَة : കൊമ്പ് വെക്കൽ

مُبَالَغَة : അമിതമാക്കൽ

اِنْقَاذ :രക്ഷപ്പെടുത്തൽ

تَخْلِيص : സംരക്ഷിക്കൽ

عَطْش ..

جُوع :വിശപ്പ്

حَامِل :ഗർഭിണി

شَاقَّة : പ്രയാസകരമായ


القضاء والفدية : ഖളാ ഹും ഫിദ് യയും


يجب قضاء صوم....................... بعذر


 റമദാനിലെ നോമ്പ് കാരണമില്ലാതെ നഷ്ടപ്പെട്ടാൽ ഉടനെ ഖളാഅ് വീട്ടലും

കാരണത്തോട് കൂടെ  നഷ്ടപ്പെട്ടാൽ അടുത്ത റമളാനിന്

 മുമ്പ് ഖളാഅ് വീട്ടലും നിർബന്ധമാണ്.


فمن أخّره........................مدّ لكلّ يوم


കാരണമില്ലാതെ അടുത്ത റമദാൻ വരുന്നത് വരെ ഖളാഅ് വീട്ടലിനെ ഒരാൾ പിന്തിച്ചാൽ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ ദിവസത്തിനും ഓരോ മുദ്ദും നൽകൽ നിർബന്ധമാണ്.. 

വർഷങ്ങൾ ആവർത്തിക്കൽ കൊണ്ട് മുദ്ദും ആവർത്തിക്കും.


فإن مات قبل........................ للفوات


ഖളാഅ് വീട്ടുന്നതിന് മുമ്പ് മരണപ്പെട്ടാൽ അവൻ കുറ്റക്കാരനാകും. അവന്റെ അനന്തര സ്വത്തിൽ നിന്ന് ഓരോ ദിവസത്തിന് രണ്ടു മുദ്ദ് വീതം നൽകുകയും വേണം. 

ഒരു മുദ്ദ് നോമ്പ് പിന്തിപ്പിച്ചതിനും ഒരു മുദ്ദ് നഷ്ടപ്പെടുത്തിയതിനും 


فإن كان التّأخير......................... للفوات 


ഇനി കാരണത്തോട് കൂടെയാണ് പിന്തിപ്പിച്ചത് എങ്കിൽ അവന് കുറ്റമില്ല. നോമ്പ് നഷ്ടപ്പെട്ടതിന് ഒരു മുദ്ദ് മാത്രം നിർബന്ധമാണ്.. 


ومن فاته بعذر.....................إثم ولا فدية


ഒരാൾക്ക് കാരണതോട് കൂടെ നോമ്പ് നഷ്ടമാവുകയും ഖളാഅ് വീട്ടൽ സൗകര്യമാകുന്നതിന് മുമ്പ് മരണപ്പെടുകയും ചെയ്താൽ അവന് കുറ്റമോ ഫിദ് യയോ ഇല്ല.


وإذا أفطرت......................... إلا القضاء


ഗർഭിണിയോ പാലൂട്ടുന്നവളോ കുട്ടിയുടെ മേൽ മാത്രം ഭയപ്പെട്ട് കൊണ്ട് നോമ്പ് ഒഴിവാക്കിയാൽ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ ദിവസത്തിനും ഒരു മുദ്ദ് നൽകൽ നിർബന്ധമാണ്.  സ്വന്തം ശരീരത്തിന്റെ മേലിലോ അല്ലെങ്കിൽ കുട്ടിയുടെയും ശരീരത്തിന്റെയും മേലിലോ ഭയപ്പെട്ടു നോമ്പു ഒഴിവാക്കിയാൽ ഖളാഅ് വീട്ടൽ മാത്രം നിർബന്ധമാണ്


ويجب مع................................ النهار


പിഴവോടെയോ കാരണം ഇല്ലാതെയോ റമളാനിലെ നോമ്പ് ഒഴിവാക്കിയവന്റെ മേൽ പകലിൽ ബാക്കിയുള്ള സമയം നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ ഖളാഅ് വീട്ടുന്നതോടൊപ്പം നിർബന്ധമാണ്. പകലിൽ

 മുസ്ലിമായവനും ബോധം തെളിഞ്ഞവനും അവരണ്ടും (ഖളാ ഹും ഇംസാകും) സുന്നത്താണ്. 


ومن زال........................... الإتمام


നോമ്പ് ഒഴിവാക്കിയവനായിരിക്കെ ഒരാളുടെ കാരണം നീങ്ങിയാൽ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ അവന് സുന്നത്താണ്. 

നോമ്പുകാരനായിരിക്കെ കാരണം നീങ്ങിയാൽ നോമ്പ് പൂർത്തിയാക്കൽ അവന്  നിർബന്ധമാണ്.


 الكفارة مع القضاء

ഖളാഹ് വീട്ടുന്നതോടൊപ്പം കഫാറത്ത് നൽകൽ


 يجب مع القضاء .....ـ ............ لأجل الصوم


സ്വയ ഇഷ്ടപ്രകാരം അറിഞ്ഞ് കൊണ്ട് മന:പൂർവ്വം ലൈംഗിക ബന്ധം കൊണ്ട് റമളാനിലെ നോമ്പ് നഷ്ടപ്പെടുത്തിയവന്റെ മേൽ ഉടനെ ഖളാഹ് വീട്ടലും കഫാറത്തും നിർബന്ധമാണ്. നോമ്പ് നഷ്ടപ്പെടുത്തിയ കാരണം അവൻ കുറ്റക്കാരനുമാണ്.


بشرط كون ............... كل اليوم


 നോമ്പ് നഷ്ടപ്പെടുത്തിയത് ലൈംഗിക ബന്ധം കൊണ്ട് മാത്രമാകലും എല്ലാ ദിവസം അവൻ നോമ്പെടുക്കാൻ യോഗ്യനുമായിരിക്കലും ശർത്ത്വാണ്.

സംയോഗം ചെയ്യപ്പെട്ടവളുടെ മേൽ ഖളാഹ് മാത്രമേ നിർബന്ധമുള്ളൂ


وهي هنا عتق ............... أو فقيرا مدا مدا


ഇവിടെ കഫാറത്ത് വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കലാണ് അതിന് കഴിവില്ലെങ്കിൽ തുടർച്ചയായി അറുപത് ദിവസം നോമ്പ് നോൽക്കലാണ് അതിന് കഴിവില്ലെങ്കിൽ അറുപത് മിസ്കീൻ മാർക്കോ ഫഖീറുമാർക്കോ ഓരോ മുദ്ധ് ഭക്ഷണം നൽകലാണ്.

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

Madrasa Public Exam OLD Paper 2024

                   Madrasa  Public  Exam  OLD Paper 2023- 2024 |  SKSVB  ( S AMASTHA KERALA SUNNI VIDYABHYASA BOARD )   >  പൊതു പരീക്ഷാ പ...