Sunday, October 31, 2021

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 3

 ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 3


الوحدة الثالثة

َشَهْرُ رَمَضَان റമളാൻ മാസം


قَالَ تَعَالَی :﴿شهر رمضان ..............فَلْيَصُمْهُ﴾


അല്ലാഹു പറഞ്ഞു: മനുഷ്യന്‌ വഴികാട്ടിയും സത്യാ സത്യ വിവേചനത്തിനും സൻമാർഗ്ഗദർശനത്തിനുമുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി ഖുർആൻ ഇറക്കപ്പെട്ട റമളാൻ മാസം .

അത് കൊണ്ട് നിങ്ങളിൽ നിന്ന് ആരെങ്കിലും ആ മാസത്തിൽ സന്നിഹിതരായാൽ അവൻ നോമ്പനുഷ്ടിക്കട്ടെ


قَالَ رَسُول اللهﷺ : من صام..................مِنْ ذَنْبِهِ


നബി (സ്വ) പറഞ്ഞു: വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ച് കൊണ്ടും ആരെങ്കിലും റമളാൻ മാസത്തിൽ നോമ്പനുഷ്ടിച്ചാൽ അവന്റെ മുൻ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് .



 صِيَامُ رَمَضَان

റമളാനിലെ നോമ്പ്


صِيَامُ رمضان ............. طاهر


റമളാനിലെ നോമ്പ് മതത്തിൽ അനിഷേധ്യമായി അറിയപ്പെട്ടതാണ് .

പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള കഴിവുള്ള എല്ലാ മുസ് ലിമിനും നോമ്പ് നിർബന്ധമാണ്.


فلايجب الصوم ......... وعاجز


 അപ്പോൾ ജന്മനാ അവിശ്വാസിയായവൻ, ഭ്രാന്തൻ, കുട്ടി, അശക്തൻ എന്നിവർക്ക് അദാആയും ഖളാ ആയും നോമ്പ് നിർബന്ധമില്ല


 و الصبي يجب .............. على الصوم


നോമ്പിന്  കഴിവുള്ള കുട്ടിയെ ഏഴ് വയസ്സാൽ നോമ്പ് കൊണ്ട് കൽപിക്കലും പത്ത് വയസ്സ് പൂർത്തിയാൽ നോമ്പ് നോൽക്കാത്തതിന് അടിക്കലും രക്ഷിതാവിന്റെ മേൽ നിർബന്ധമാണ്.


والعاجز من ............. برؤه


അശക്തൻ എന്നാൽ വാർദ്ധക്യം കാരണമോ സുഖപ്പെടുന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണമോ നോമ്പ് നോറ്റാൽ ശക്തമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവനാണ് .അപ്പോൾ അവൻ ഓരോ നോമ്പിനും ഒരു മു ദ്ധ് ഭക്ഷണം നൽകൽ നിർബന്ധമാണ്.


 وَاَمَّالْحَائِضُ ............... القضاء

അപ്പോൾ ഹൈളുകാരിക്കും നിഫാസുകാരിക്കും നോമ്പ് ഹറാമാണ് അവർ നോമ്പെടുത്താൽ സ്വഹീഹാകുകയുമില്ല എങ്കിലും അവർക്ക് ഖളാഹ് വീട്ടൽ നിർബന്ധമാണ് 


 مَعْلُوم :അറിയപ്പെട്ടത്

بِالضَّرُورَة : അനിഷേധ്യമായി

مُطِيقٌ :കഴിവുള്ള വൻ

بُرؤْ :സുഖപ്പെടൽ


هِلاَلُ رَمَضَان റമളാൻ മാസപ്പിറവി


يَجِبُ................. ثلاثين


മാസം കാണൽ കൊണ്ടോ ശഹ്ബാൻ 30 പൂർത്തീകരിക്കൽ കൊണ്ടോ റമളാനിലെനോമ്പ് നിർബന്ധമാകും


فقد قال رسول اللهﷺ : إذا رأيتم ............ تلاثين يوما 


നബി ﷺ പറഞ്ഞിരിക്കുന്നു : "നിങ്ങൾ മാസം കണ്ടാൽ നോമ്പ് എടുക്കുകയും മാസം കണ്ടാൽ നോമ്പ് മുറിക്കുകയും ചെയ്യുക നിങ്ങളുടെ മേൽ മേഘം മൂടപ്പെട്ടാൽ മുപ്പത് ദിവസം നോമ്പ് നോൽക്കുക "


فيجب ............ إن صدقه فيها

അപ്പോൾ മാസം കണ്ട ഓരോ വ്യക്തിക്കും മറ്റൊരാൾ കണ്ട് സത്യമാക്കിയ ആൾക്കും നോമ്പ് നിർബന്ധമാകും


 على أهل البلد ............... بالأمارة الظاهرة


നീതിമാനായ ആൾ മാസം കണ്ട് ഖാളിയുടെ അടുക്കൽ സാക്ഷ്യം നിൽക്കുകയും ഖാളി സ്ഥിരപ്പെടുത്തുകയും ചെയ്താൽ ആ നാട്ടുകാർക്ക് മുഴുവൻ നോമ്പ് നിർബന്ധമാകും. ഇപ്രകാരം പരക്കെ പ്രചാരത്തിലുള്ള സത്യസന്ധമായ വാർത്തകൾ കൊണ്ടും പ്രകടമായ അടയാളങ്ങൾ കൊണ്ടും നോമ്പ് നിർബന്ധമാകും


وإذا ثبت رؤيته ............. لا البعيد


ഒരു നാട്ടിൽ മാസം കണ്ട് എന്ന് സ്ഥിരപ്പെട്ടാൽ   ആ നാട്ടിന്റെ അടുത്ത നാട്ടുകാർക്കും ആ വിധി ബാധകമാണ് വിദൂര നാടുകൾക്കില്ല


ومن سافر ................... أوله


ഒരാൾ മാസം കണ്ട നാട്ടിൽ നിന്നും ഉദയം വ്യത്യാസപ്പെട്ട ഒരു നാട്ടിലേക്ക് യാത്ര പോയാൽ മാസത്തിന്റെ അവസാനത്തിൽ അവരോട് യോജിക്കുകയും മാസത്തിന്റെ തുടക്കത്തിൽ അവരോട് എതിരാകുകയും ചെയ്യണം


وإذا لم ير هلال ............... وإلا فلا


റമളാൻ 30 കഴിഞ്ഞിട്ടും ശവ്വാൽ മാസം കണ്ടില്ലെങ്കിൽ - ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനത്തിൽ നോമ്പ് എടുത്തതാണെങ്കിൽ നോമ്പ് മുറിക്കണം

അല്ലെങ്കിൽ നോമ്പ് മുറിക്കരുത്


ويسن أن يقول ............... رشد وخير


മാസം കാണുന്ന സമയത്ത് 

الله اكبر اللهم أهله علينا بالأمن والايمان والسلامة والاسلام ربي وربك الله هلال رشد وخير

(അല്ലാഹുവ നിർഭയത്വം കൊണ്ടും ഈമാൻ കൊണ്ടും രക്ഷകൊണ്ടും ഇസ്‌ലാം കൊണ്ടും ഈ മാസത്തെ ഞങ്ങളുടെ മേൽ നീ ഉദിപ്പിക്കണേ ..എന്റെ റബ്ബും നിന്റെ റബ്ബും അല്ലാഹുവാണ്

സൻമാർഗ്ഗത്തിന്റെ യും നന്മയുടെയും മാസമാണ് നീ ) എന്ന് പറയൽ സുന്നത്താണ് .


 هِلَال : മാസപ്പിറവി

اِسْتِكْمَال.. പൂർത്തീകരിക്കൽ

رُؤْيَة : കാണൽ

ثُبُوت : സ്ഥിരപ്പെടൽ

مَطْلَع : ഉദയം

اَلْاَمَارَةُالظَّاهِرَة : പ്രത്യക്ഷമായ അടയാളം

قَرِيب :അടുത്തത്

بَعِيد :വിദൂരം

خَالَفَ : എതിരാകു


فُرُوضُ الصَّوْمِ

നോമ്പിന്റെ ഫർളുകൾ


فُرُوضُ الصوم... ...........وَالتَّعْيِينُ


നോമ്പിന്റെ ഫർളുകൾ രണ്ടാണ്

1-എല്ലാദിവസവും നിയ്യത്ത് ചെയ്യുക

2 - നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക

ഫർള് നോമ്പിന്റെ നിയ്യത്തിൽ രാത്രിയാകലും നിർണ്ണയിക്കലും ശർത്വാണ് .


 فَلَوْشَكَّ هل وقعت .............. هل طلع الفجر ام لا


 അപ്പോൾ നിയ്യത്ത് വെച്ചത് പ്രഭാതത്തിന്റെ മുമ്പാണോ ശേഷമാണോ എന്ന് ഒരാൾ സംശയിച്ചാൽ ആ നിയ്യത്ത് സ്വഹീഹല്ല

എന്നാൽ നിയ്യത്ത് വെച്ചതിന് ശേഷം പ്രഭാതം വെളിവായോ ഇല്ലയോ എന്ന് ഒരാൾ സംശയിച്ചാൽ കുഴപ്പമില്ല.


وكيفية النية .............. لله تعالى


റമളാനിലെ നോമ്പിന്റെ നിയ്യത്തിന്റെ രൂപം:

نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرًضِ رَمَضَانِ هَذِهِ السِّنَةِ لِله تَعَالَى

(ഈ വർഷത്തിലെ റമളാനിലെ ഫർളായ നാളത്തെ നോമ്പിനെ അദാആയി അല്ലാഹുവിന് വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻ കരുതി )


 وَصوم التطوع................ من الفَجْرِ 


സുന്നത്ത് നോമ്പിൽ ഉച്ചക്ക് മുമ്പ് നിയ്യത്ത്

ചെയ്താൽ മതിയാകും . പക്ഷെ സുബ്ഹി മുതൽ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ ശർത്വാണ് .


اِثْنَانِ :രണ്ട്

مُفَطِّرَات : നോമ്പ് മുറിയുന്ന കാര്യങ്ങൾ

تَبْيِيتٌ :രാത്രിയിലാകൽ

تَعْيِينٌ :നിർണ്ണയിക്കൽ

نَوَی :കരുതി

شَكَّ : സംശയിച്ചു

طَلَعَ :വെളിവായി

صَوْمُ التَّطَوُّعِ : സുന്നത്ത് നോമ്പ്


 مفطّرات الصّوم

നോമ്പ് മുറിയുന്ന കാര്യങ്ങൾ



مفطّرات الصّوم . . . . .......... تنبل


നോമ്പ് മുറിയുന്ന കാര്യങ്ങൾ നാലെണ്ണമാകുന്നു.

1.. സംയോഗം ചെയ്യൽ

2.. സ്വയംഭോഗം ചെയ്യൽ

3.. ഉണ്ടാക്കി ചർദ്ദിക്കൽ

4.. ഉള്ളിലേക്ക് തടിയുള്ള വല്ലതും പ്രവേശിക്കൽ.


 ولو نخامة ........... تنبل


ഉള്ളിലേക്ക് പ്രവേശിച്ചത് കഫമാണെങ്കിലും അല്ലെങ്കിൽ ഊന് പൊട്ടിവരുന്ന രക്തമാണെങ്കിലും , അല്ലെങ്കിൽ വെറ്റിലയുടെ ചുവപ്പ് കലർന്ന ഉമിനീരാണെങ്കിലും ശരി. 


وإنّما يفطر.................... الدخان


സ്വയം ഇഷ്ട പ്രകാരവും അറിവോട്കൂടിയും മനപ്പൂർവ്വവും ആയാലേ ഈ കാര്യങ്ങൾ കൊണ്ട് നോമ്പ് മുറിയുകയുള്ളൂ. 

താടിയുള്ളവയിൽ പെട്ടതാണ് പുക 


ولا يفطر بــإنزال .... ..... المضمضة


സ്‌ഖലലനം കൊണ്ടും ഉമിനീര് വിഴുങ്ങൽ കൊണ്ടും ഛർദ്ദിക്കൽ കൊണ്ടും വായിൽ വെള്ളം കൊപ്ലിച്ച വെള്ളത്തിന്റെ ശേഷിപ്പ് കൊണ്ടും നോമ്പ് മുറിയില്ല. 


ولا بسبق الماء.................. في الحال


അമിതത്വം കാണിക്കാതെ ശറഹ് അനുശാസിക്കുന്ന കുളിയിലോ വായയിൽ വെള്ളം കൊപ്ലിക്കുന്നതിലോ മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതിലോ വെള്ളം ഉള്ളിലേക്ക് ഇറങ്ങൽ കൊണ്ടും. 

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഫജ്ർ വെളിവാകയും ഉടനെ തന്നെ തുപ്പിക്കളയുകയും ചെയ്യൽ കൊണ്ടും  നോമ്പ് മുറിയുകയില്ല. 


ويعتمد في الفجر...................... أفطر


ഫജ്റാകുന്നതിലും മഗ്‌രിബാകുന്നതിലും അവന്റെ ഉറപ്പിന്റെയോ ഭാവനയുടെയോ മേൽ അവലംബിക്കണം. എങ്കിലും

ഭാവന പ്രകാരം ആദ്യമോ അവസാനമോ ഭക്ഷണം കഴിച്ചു. പിന്നെ അത് പകൽ ആണെന്ന് ബോധ്യമാവുകയും ചെയ്താൽ നോമ്പ് മുറിയും. 


ويحرم للشّاكّ..................آخر اللّيل


സംശയമുള്ളവൻ  പകലിന്റെ അവസാനം ഭക്ഷണം കഴിക്കൽ ഹറാമും രാത്രിയുടെ അവസാനം ഭക്ഷണംകഴിക്കൽ കറാഹത്തുമാണ്


: جِمَاع സംയോഗം

اِسْتِمْنَاء :സ്വയം ഭോഗം

اِسْتِقَاءَة : ഉണ്ടാക്കി ചർദ്ധിക്കൽ

لِثَة :ഊന്

رِيق :ഉമിനീർ

تَنبُل : വെറ്റില

دُخَان : പുക

قَيْء :ചർദ്ധി

اِنْزَال :സ്ഖലനം

لَفَظَ : തുപ്പി

تَبَيَّنَ :വ്യക്തമായി

نُخَامَة : കഫം

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 

No comments:

Post a Comment

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...