Monday, November 8, 2021

പരീക്ഷാ നോട്ട് ക്ലാസ് = 7 വിഷയം = തസ്ക്കിയ UNIT-3

    ക്ലാസ് = 7

വിഷയം = തസ്ക്കിയ

UNIT -3

ما هو إلّا ما رأيت


نفر من الصحابة جلوس عند النّبيّ ﷺ ،

സ്വഹാബാക്കളിൽ നിന്നുള്ള ഒരു സംഘം നബി തങ്ങളുടെ അരികിൽ ഇരിക്കുന്നു.

 

فقال : يطلع عليكم..............أهل الجنّة

അപ്പോൾ നബി തങ്ങൾ പറഞ്ഞു :- വഴിയിലൂടെ സ്വർഗാവകാശിയായ ഒരു വ്യക്തി ഇപ്പോൾ നിങ്ങളിലേക്ക് പ്രത്യക്ഷപ്പെടും.

 

فطلع سعد بن أبي وقّاس رضي الله عنه

അപ്പോൾ സഹദ്ബ്നു അബീ വഖാസ് () പ്രത്യക്ഷപ്പെട്ടു.

 

حتّی إذا كان الغد............من أهل الجنّة

അടുത്ത ദിവസമായപ്പോൾ നബി തങ്ങൾ പറഞ്ഞു :- വഴിയിലൂടെ സ്വർഗാവകാശിയായ ഒരു വ്യക്തി ഇപ്പോൾ നിങ്ങളിലേക്ക് പ്രത്യക്ഷപ്പെടും.

 

فطلع سعد بن أبي وقّاس رضي الله عنه مثل مرّته الأولی

ഒന്നാമത്തെ പ്രാവശ്യം പോലെ വീണ്ടും സഹദ്ബ്നു അബീ വഖാസ് () പ്രത്യക്ഷപ്പെട്ടു.

 

فلمّا كان اليوم الثالث..............من أهل الجنّة

മൂന്നാമത്തെ ദിവസമായപ്പോൾ നബി തങ്ങൾ പറഞ്ഞു :- വഴിയിലൂടെ സ്വർഗാവകാശിയായ ഒരു വ്യക്തി ഇപ്പോൾ നിങ്ങളിലേക്ക് പ്രത്യക്ഷപ്പെടും.

 

فطلع سعد بن أبي وقّاس رضي الله عنه مثل حاله الأوّل

ആദ്യതവണ പ്രത്യക്ഷപ്പെട്ടത് പോലെ വീണ്ടും സഹദ്ബ്നു അബീ വഖാസ് () പ്രത്യക്ഷപ്പെട്ടു.

 

 

وكان ممّن ..............عبد اللّه بن عمرو بن العاص (ر)

മൂന്ന് സംഭവങ്ങളിലും സംബന്ധിച്ച പ്രസിദ്ധനായ സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബിനു അംരിബ്നിൽ ആസ് ()

 

فقال في نفسه.....................المنصب الرفيع...؟

അദ്ദേഹം സ്വന്തം മനസ്സിൽ പറഞ്ഞു :- ഏത് കർമ്മത്തിന്റെ കാരണത്താലാണ് സഹദ് ബ്നു അബീ വഖാസ് ()   ഉന്നതമായ പദവി നേടിയത്....?

 

وكيف ظفر..................من أهل الجنّة.....؟

അദ്ദേഹം സ്വർഗാവകാശിയാണെന്ന തിരുനബിയുടെ സാക്ഷ്യപത്രം കൈവരിച്ചതെങ്ങനെ....?

 

إن علمت ذلك................مانال عند اللّه

അദ്ദേഹത്തിന് അല്ലാഹുവിന്റെ അടുക്കൽ ഇത്രയും പദവി ലഭിച്ച കാര്യം ഞാൻ അറിയുമായിരുന്നെങ്കിൽ കാര്യത്തിൽ ഞാൻ അദ്ദേഹത്തെ അനുകരിക്കുമായിരുന്നു.

 

إحتال عبد اللّه..................أدخله الجنّة

സ്വർഗ്ഗത്തിൽ കടക്കാൻ കാരണമായ പ്രത്യേക കർമ്മം കണ്ടെത്തുന്നത് വരെ അദ്ദേഹത്തെ നിരീക്ഷിക്കാനും സഹവസിക്കാനും അബ്ദുല്ലാഹിബിനു അംറിബിനിൽ ആസ്‌ () സൂത്രം പ്രയോഗിച്ചു.

 

فلمّا قام النّبيّ ﷺ من مجلسه ثار عبد اللّه إلی سعد (ر) ،فقال له

നബി തങ്ങൾ മജ്ലിസിൽ നിന്ന് എഴുന്നേറ്റപ്പോൾ അബ്ദുള്ള () എന്നവർ സഹദ് () എന്നവരെ വേഗംതിൽ സമീപിച്ചു കൊണ്ട് പറഞ്ഞു.

 

إنّـــی لاحيت أبـــــی

ഞാനെന്റെ പിതാവിനോട് തർകിച്ചിരിക്കുന്നു.

 

فأقسمت أن لا أدخل عليه ثلاث ليال

മൂന്ന് ദിവസം ഇനി പിതാവിന്റെ അടുക്കലേക്കില്ലാ എന്ന്  സത്യം ചെയ്യുകയും ചെയ്തു.

 

فـإن رأيت.....................الثــلاث فعلب

ബാപ്പയോട് പിണങ്ങിയ മൂന്ന് ദിനങ്ങളിൽ നിങ്ങളോടൊപ്പം കൂടാൻ നിങ്ങൾ അനുമതി നൽകുകയാണെങ്കിൽ, നിങ്ങളങ്ങനെ ചെയ്യണം.

 

اذن له......

സഹദ് () അദ്ദേഹത്തിന് നിൽക്കാനുള്ള അനുമതി നൽകി

 

 

فبات عبد اللّه .................ثلاث ليال

അങ്ങനെ അബ്ദുള്ള എന്നവർ സഹദ്  തങ്ങളുടെ കൂടെ മൂന്ന് ദിവസം രാപാർത്തു.

 

فلم ير...................................من بين النّاس

മറ്റു ജനങ്ങൾക്കിടയിൽ വേർതിരിക്കുന്ന പ്രത്യേക അമലൊന്നും അദ്ദേഹത്തിൽ കണ്ടില്ല.

 

ولم يره..................................من سائر النّاس

മറ്റു ജനങ്ങളെക്കാൾ കൂടുതൽ നിസ്കരിക്കുന്നതായോ നോമ്പനുഷ്ഠിക്കുന്നതായോ കണ്ടില്ല.

 

رآه ينام.................................يقوم النّاس

ജനങ്ങൾ ഉറങ്ങുന്നത് പോലെ അദ്ദേഹം ഉറങ്ങുന്നു, ജനങ്ങളിൽ എഴുന്നേൽക്കുന്നത് പോലെ അദ്ദേഹവും എഴുന്നേൽക്കുന്നു.

 

فكاد يحتقر عمله

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ നിസ്സാരമായികണ്ടു

 

فلمّا مضی..........................لسعد رضي اللّه عنه

അങ്ങനെ മൂന്നു ദിവസം കഴിഞ്ഞപ്പോൾ സഹദ് തങ്ങളോട് പറഞ്ഞു.

 

يا عبد اللّه.............................ولا هجر

സഹദ് തങ്ങളെ എന്റെയും പിതാവിന്റെയും ഇടയിൽ ദേശ്യമോ പിണക്കമോ ഉണ്ടായിട്ടില്ല.

 

ولكنّي سمعت...........................ثلاثة مجالس

എങ്കിലും മൂന്ന് മജ്ലിസുകളിലായി മൂന്നുപ്രാവശ്യം നബിതങ്ങൾ പറയുന്നതായി ഞാൻ കേട്ടു.

 

يطلع عيكم.............................أهل الجنّة

വഴിയിലൂടെ ഇപ്പോൾ സ്വർഗാവകാശികളിൽ പെട്ട ഒരു മനുഷ്യൻ കടന്നുവരുമെന്ന്.

 

فطلعت أنت ...................الثلاث

മൂന്നുതവണയും വാതിലിലൂടെ കടന്നുവന്നത് നിങ്ങളാണ്.

 

فأرتّ أن................................ما عملك

അങ്ങനെ ഞാൻ നിങ്ങളുടെ പ്രവർത്തനങ്ങളെ അറിയാൻ വേണ്ടി നിങ്ങളുടെ വീട്ടിൽ താമസിക്കാൻ ഉദ്ദേശിച്ചു.

 

فأقتدي بك لأنال مانلت

അങ്ങനെ ഞാൻ നിങ്ങളോട് പിൻപറ്റും നിങ്ങൾ കരസ്തമാക്കിയത് എനിക്കും കരസ്ഥമാക്കാൻ വേണ്ടി.

 

فلم أرك تعمل كثير عمل

പക്ഷേ നിങ്ങൾ കൂടുതൽ  പ്രവർത്തനങ്ങൾ ചെയ്യുന്നതായി ഞാൻ കണ്ടില്ല.

 

فانصرف عبداللّه رضي اللّه عنه

അബ്ദുല്ലാഹിബ്നു അംർ ബിനിൽ ആസ് () അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും പിരിഞ്ഞു പൊന്നു.

 

 

فلمّا ولّی......................إلّامارأيت

അങ്ങനെ അബ്ദുള്ള () എന്നവർ പിന്തിരിഞ്ഞപ്പോൾ സഹദ് () തങ്ങൾ അദ്ദേഹത്തെ വിളിച്ചു. എന്നിട്ട് പറഞ്ഞു :- നിങ്ങൾ കണ്ടതല്ലാതേ മറ്റൊന്നുമില്ല.

 

غير أنّي...........................من المسلمين

മുസ്ലീങ്ങളിൽ നിന്നുള്ള ഒരാളെയും ഞാൻ വഞ്ചിച്ചിട്ടില്ല എന്നതൊഴികെ.

 

ولا أحسده........................اللّه إيّاه

മറ്റുള്ളവർക്ക് അല്ലാഹു നൽകിയ നന്മയിൽ ഞാൻ അസൂയവെക്കാറുമില്ല.

 

ولا أنوی.............................ولا أقوله

മറ്റുള്ളവർക്ക് വിപത്തുണ്ടാവലിനെ  ഞാൻ ആഗ്രഹിക്കാറില്ല. പറയാറുമില്ല.

 

فقال عمر............................لاتطاق

അംറെന്നവർ പറഞ്ഞു :- ഇതുതന്നെയാണ് അത്യുന്നത സ്ഥാനത്ത് നിങ്ങളെതാൻ കാരണം. അത് എല്ലാവർക്കും കഴിയാത്ത കാര്യമാണ്.

 

فسعد بن أبي......................لهم بالجنّة

സ്വർഗ്ഗം കൊണ്ട് സാക്ഷ്യപ്പെടുത്തിയ പത്താളുകളിൽ ഒരാളാണ് സഹദ് ബ്നു അബീ വഖാസ് ().

 

وكان مستجاب الدّعوة

പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

 

اسلم قديما......................بعدها

ആദ്യകാലത്തുതന്നെ മുസ്ലിമാവുകയും, ഹിജ്റ പോവുകയും,  ബദ്റിൽ പങ്കെടുക്കുകയും, ബദ്റിന് ശേഷമുള്ള യുദ്ധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

 

وهوالّذي........................بلاد الفرس

പേർഷ്യയുടെ തലസ്ഥാനമായ മദിയന്റെമേൽ വിജയം കൈവരിച്ചത് അദ്ദേഹമായിരുന്നു.

 

وتوفّي سنة.......................ودفن بالبقيع

ഹിജ്റ അമ്പത്തി അഞ്ചാം വർഷം അദ്ദേഹം വഫാതാവുകയും ജന്നത്തുൽ ബഖീഇൽ മറവ് ചെയ്യപ്പെടുകയും ചെയ്തു.

 

وقد سعد بهذه..................الغشّ والسوء

സാക്ഷ്യം കൊണ്ട് അദ്ദേഹം സൗഭാഗ്യവാനായി തീർനത്തിനും കാരണം :- അസൂയ, പക, ചതി, ദുർവിചാരം മുതലായ കാര്യങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ ഹൃദയം ശുദ്ധിയായതായിരുന്നു.

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

 

No comments:

Post a Comment

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...